ഞങ്ങളെ പിന്നെ ഉണർത്തിയത് ഫോൺ ആയിരുന്നു.
ഞാൻ എന്റെ ബാഗും തിരഞ്ഞു. അവൾ അവളുടെ ബാഗു
പക്ഷെ ഫോൺ കാൾ വന്നത് അവൾക്കായിരുന്നു."ആഹ് ഹലോ പറയടി "
..
"ആഹ്, എനിക്ക് മനസ്സിലായി സരിതയല്ലേ"
..
ആ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി . ഇപ്പോൾ സ്വപ്നത്തിൽ ആ പേര് കേട്ടതായിരുന്നു.
ഞാൻ പെട്ടെന്നു വെള്ളമെടുത്ത് കുടിച്ചു. അവൾ ഫോൺ സംസാരിക്കുന്നതിനിടയിൽ എന്നെയും നോക്കുന്നുണ്ട്.
ഫോൺ സംസാരിച്ചതിന് ശേഷം ഞാൻ അവളോട് ഞാൻ കണ്ട സ്വപ്നത്തെ കുറിച് പറയണമെന്ന് തോന്നി.
അവൾ ഫോൺ വെച്ചതോടെ ഞാൻ വിളിച്ചു.
"എസ്ക്യൂസ് മി, "
"ആഹ് "
"സോറി, എനിക്ക് ഒരു കാര്യം പറയണം"
"യെസ് "
"ഞാൻ ഇപ്പോൾ നിങ്ങളെ എൻ്റെ സ്വപ്നത്തിൽ കണ്ടു."
"വാട്ട്?"
"അതെ "
"ഇഫ് യു ഡോനട് മൈൻഡ് , ഞാൻ ഒന്ന് വിവരിച്ചു പറയട്ടെ "
"ലുക്ക്, സോറി, എനിക്ക് അതിനു സമയമില്ല. എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ പ്ളീസ് "
YOU ARE READING
അപ്പർ ബെർത്ത് - കാർത്തി - Upper Berth - Karthi K
Science Fictionഒരു സ്വപ്നത്തെ യാഥ്യാർത്ഥയമാക്കി എഴുതിയ കഥ