പിള്ളേരെ എന്റെ taekook സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്.......അവിടേക്ക് ഞാൻ ഒരു കുഞ്ഞു വൺ ഷോട്ടുമായി വരികയാണ്.. ആ വിടവ് അങ്ങ് നികത്താം എന്ന് തീരുമാനിച്ചു.....
കുഞ്ഞ് സ്റ്റോറി ആണ്... നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചു എനിക്ക് ചില സമയങ്ങളിൽ ഒത്തു പോകാൻ സാധിക്കില്ല.... മഞ്ഞമന്ദാരം ഇവിടെ ഇട്ട് കളഞ്ഞ പോലെ ഞാൻ ഈ സ്റ്റോറി ഇവിടെ നിന്നും മാറ്റില്ല ട്ടോ 😇ഉറപ്പ്...
പിന്നെ taekook സ്റ്റോറി ഒരു തുടർകഥയായി വരണം എങ്കിൽ സമയം എടുക്കും...അലൈപായുതേ കഴിഞ്ഞേ അവരെ ശെരിക്കും ഒന്ന് പ്രതീക്ഷിക്കേണ്ടത് ഉള്ളൂ... മനഃപൂർവം അല്ല.. എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ പിള്ളേരെ... ഏഹ്.. ആഹ് അതാണ് 😌....
തുടങ്ങാം...
💜💚💜💚💜💚💜💚💜💚💜💚💜💚💜
ഇത് എന്താണ് നീ ഈ ചെയ്തു വെച്ചിരിക്കുന്നത് എന്ന് നിനക്ക് വല്ല ബോധ്യവും ഉണ്ടോ?
ചീഫ് എഡിറ്റിംഗ് ഓഫീസറുടെ കസേരയിൽ നിന്നും എണീറ്റ് സേവ്യർ പറഞ്ഞു ....
ഞാൻ എന്ത് ചെയ്തു എന്നാ പറയുന്നേ? മാസം കൊറേ ആയി ആ ACP സാറിന്റെ ഒരു ഇന്റർവ്യൂ കിട്ടാൻ വേണ്ടി നടക്കുന്നെ?
ഇതിപ്പം ഞാൻ അയാളെ ഒന്ന് കാണാൻ വേണ്ടി ആ ഗേറ്റ് ഒന്നു ചാടി അത്രേയുള്ളൂ...കൂസലും ഇല്ലാതെ അവൾ പറഞ്ഞു നിർത്തി.....
എന്റെ പൊന്നു കൊച്ചേ അയാൾ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ?
ചീഫ് മിനിസ്റ്ററുടെ ഒരേ ഒരു അനിയൻ ആണ്.... ആ സ്ഥാനത്തു ഇരിക്കുന്നെ... ആ അയാളുടെ വീട്ടിൽ ആരും അറിയാതെ കയറി എന്നൊക്കെ പറഞ്ഞാൽ.. അയാൾ കണ്ടോ നിന്നെ?
ഏയ് ഇല്ല... അതിനേക്കാൾ മുന്നേ ആ പരട്ട പട്ടി എന്നെ ഓടിപ്പിച്ചില്ലേ... ശോ... ഒരു ഇന്റർവ്യൂ മിസ്സായി...
പട്ടിടെ കടി കിട്ടാഞ്ഞത് ഭാഗ്യം എന്ന് പറ...
ഇന്റർവ്യൂ നമുക്ക് ശെരിയാക്കേമെടോ...സാറിന് തന്നെ അറിയില്ലേ.... ഞാൻ അയാളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്ന്... ഒന്ന് മുഖം കാണിച്ച എന്താ..ആകാശം ഇടിഞ്ഞു വീഴുമോ.. ഹം...