ഇന്നൊരു Ad യൂട്യൂബിൽ കണ്ടപ്പോ...
എന്തോ ഗുൽ അണ്ണനെ ഓർമ്മ വന്ന്...
ഗുൽ അണ്ണാ ഒരുപാട് നന്ദി...
ഒരുപാട് സ്നേഹം...
ഇന്ന് ഇങ്ങള് ഈ ഭൂമിയിൽ ഇല്ലാന്നറിയാം, എന്നാലും പഠിച്ചൊരു സ്ഥാപനത്തിലും നിങ്ങളെപ്പോലൊരു staff നെ പിന്നെ കണ്ടിട്ടില്ല ..
അവിടെ staffs എല്ലാം അടിപൊളിയായിരുന്നെങ്കിലും ഇങ്ങള് ഒരു പടി മുകളിലായിരുന്നു...
എപ്പോഴും കൂട്ടുള്ള ഞാനും അച്ചൂം പിണങ്ങീന്ന് തോന്നിയപ്പോ ആ പിണക്കം തീർക്കാൻ മിനക്കെട്ടതും P.T.A meeting ന് വന്ന ഉപ്പാട് പരാതി പറഞ്ഞതും... ആ സൗഹൃദം സൂക്ഷിക്കാൻ പറഞ്ഞതും ഇങ്ങള് മാത്രമായിരുന്നു.
ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും
ഞങ്ങടെ സന്തോഷത്തിൽ സന്തോഷിക്കാൻ നിങ്ങളെ പോലെ ഏറെ ഇഷ്ടള്ള ആരെങ്കിലും ഉണ്ടായിരുന്നോ..? അറിയില്ല ..
10 th റിസൽട്ട് , full A+ , ജംഗ്ഷനിലെ flex board അതിലെ ഫോട്ടോ എല്ലാം നിങ്ങളായിരുന്നു ഞങ്ങളെക്കാൾ ആവേശത്തിൽ പറഞ്ഞത്... പിന്നീട് ഫോട്ടോ വന്നെങ്കിലും അത് കാണാൻ ഇങ്ങൾ ഉണ്ടായില്ല...
ഒരു ദിവസം രാവിലെ അച്ചു വിളിച്ചു " ഗുൽ അണ്ണ മരിച്ചു, മാജീ.."ന്ന്
ആ മരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ അവസ്ഥ നേരിട്ടൊരിക്കൽ കണ്ടിരുന്നെങ്കിലും, എന്തോ അതൊരു വേദനയായിരുന്നു .
ഞാൻ നിങ്ങളെ കാണാൻ വന്നില്ല
ആളൂരിലെ കളിച്ചിരിക്കിടെ കുറച്ചുനേരത്തെ മൗനത്തിനുശേഷം അന്ന് ഞാനും അത് മറന്നിരിക്കാം, എല്ലാവരും കൂടിയ സന്തോഷത്തിൽ ഇരുന്നിട്ടുണ്ടാകാം...
എന്നാലും ഇങ്ങള് ഇടയ്ക്കിടെ വന്നുപോകുന്നു ഓർമ്മേല്.
ഇക്കും അച്ചൂനും extra ആയി തരുന്ന ലഡ്ഡുവായും മിഠായിയായും വാങ്ങി നീട്ടിയ തണ്ണിമത്തനായും മാറിമറിയുന്നു..ഒരു മിന്നായം പോലെ...
ഇങ്ങള് കബറില് സന്തോഷിക്കുന്നുണ്ടാവും എന്ന് തന്നെ ആഗ്രഹിക്കുന്നു ..പ്രാർത്ഥിക്കുന്നു...
ഞാൻ നിങ്ങളെ ഓർത്തൂന്ന് ഉമ്മാടും ഉപ്പാടും പറഞ്ഞപ്പോ., അവരിന്നോട് " ആളെക്കുറിച്ച് ചുമ്മാ ഓർത്താ.. മാത്രം.. പോരാ... നമ്മളോട് ആത്മാർത്ഥത കാണിച്ചവരെ നീ ദുആ യിൽ കൂടി ഓർമിക്കലാണ് സ്നേഹം " എന്ന് ..ശരിയാ.. മ്മളെ ദുആ യില് ഓർക്കാൻ ആളുള്ളതാണ് ഭാഗ്യം...