ഒരു പാട്ടോർമ്മ

16 1 2
                                    

കുഞ്ഞിക്കാ...
മ്മള് പാട്ട് മൂളിയിട്ട് അത് ഏത് പാട്ടാന്ന് കണ്ടുപിടിച്ച് കളിചേർന്നത് ഓർമ്മേണ്ടോ?
ഞാൻ മൂളുമ്പോ കുഞ്ഞിക്ക പറോം.. " അനക്ക് എല്ലാത്തിനും ഒരേ tune ആണ്, ഒന്നും മനസ്സിലാവൂല, ഞാൻ ഇല്ല കളിക്കാന് " ന്ന് . ആ കളിക്ക് കുഞ്ഞിക്ക വന്നേർന്നതു തന്നെ ഉപ്പ ചീത്ത പറഞ്ഞിട്ടാർന്നു, " ടാ.. മൂസ്സിനേ നീ കുട്ടീടെ കൂടെ കളിക്കാൻ കൂടിക്കേ... " ന്ന് (അതും കയ്യൊടിഞ്ഞിരിക്കണ കാരണം അല്ലേൽ കുഞ്ഞിക്കാനെ കാണാൻ കൂടി കിട്ടൂല).

അന്ന് കുഞ്ഞിക്ക പറഞ്ഞതിന്റെ പൊരുൾ കൊറേ കാലത്തിനു ശേഷാ ഇക്ക് മനസ്സിലായേ..
പാടാൻ വരി മറന്ന പാട്ടിന്റെ tune മൂളിയിട്ട് പാട്ട് പാടാൻ അച്ചൂനോട് പറഞ്ഞപ്പോ..
" എന്റെ പൊന്നു മാജിയേ... അനക്ക് എല്ലാത്തിനും ഒരേ ട്യൂണാ.. അതോണ്ട് ഇയ്യ് ഏത് പാട്ടാ ഉദ്ദേശിച്ചേന്ന് അനക്ക് മാത്രേ അറിയൂ... "

ആ തിരിച്ചറിവ് എന്നെ ഒന്ന് തളർത്തി കളഞ്ഞു ..

ഓർമ്മകളിലേക്കൊരു ഊളിയിടൽ Where stories live. Discover now