ഒരു ഓര്‍മ്മ പറയാം...
കുറച്ചു വർഷങ്ങൾക്കു മുൻപാണു, ഞാനൊരു Degree 1st year ൽ ആയിരിക്കും, അതോ +2 ഓ?,
എന്തായാലും കുറച്ച് പഴയതാണ്.
പെട്ടെന്നൊരു നെഞ്ചുവേദന വന്ന , എന്റെ സമയായി, ഞാനിപ്പോ തട്ടിപ്പോവും cardiac arrest ആണെന്നൊക്കെ ഓരോ തോന്നലാ..
അങ്ങനൊരു സംഭവാ ഇത്.ളുഹർ നിസ്ക്കാരത്തിന്റെ സമയം...,
നിസ്ക്കാരത്തിന് കൈ കെട്ടി നിന്നാ പിന്നെ ഓർമ്മ ഇല്ലാത്തതൊന്നും ഈ അണ്ഠകടാഹത്തിൽ ഇണ്ടാവൂല്ല. ഒക്കെ അപ്പോ ഓർമ്മ വരും, പറയാൻ ഇള്ളതും, പറയാൻ മറന്നതും അങ്ങനെ അങ്ങനെ...
ആദ്യത്തെ ആണോ രണ്ടാമത്തെ ആണോ റക്കാഅത്ത്ന്ന് ഓർമ്മല്ല,ചെറിയൊരു നെഞ്ചുവേദന, പതുക്കെ പതുക്കെ കൂടി വരുന്നിണ്ട്, റുക്കൂഹ് ആയപ്പോഴേക്കും കൈയിൽക്ക് കേറി തൊടങ്ങി വേദന,ശ്വാസം വിടാൻ ശരിക്ക് പറ്റണില്ല, തടഞ്ഞ് വെച്ചപ്പോലെ, നിസ്ക്കാരത്തിൽ ഇണ്ടാക്കി ചുമക്കാൻ നിവൃത്തിയില്ല, അതോണ്ട് നിസ്ക്കാരം പതുക്കെ പതുക്കെ continue ആക്കി...,വേദനേം, ശ്വാസ തടസ്സോം സഹിക്കാനാവാത്ത പോലെയായി തുടങ്ങി, അപ്പോതോന്നി ഞാൻ തീരാറായി ഇത് സുവർണ്ണാവസരമാണ് സുജൂദിൽ കിടന്ന് മരിക്കാന്ന്ച്ചാ അതീപ്പിന്നെ വല്ലോം കിട്ടാൻ ഇണ്ടോ?,യാ അല്ലാഹ്, സുജൂദിക്ക് പ്രവേശിച്ച്, ചൊല്ലാൻ ഇളളത് പറുക്കി പറുക്കി സാവധാനം ചൊല്ലാൻ തുടങ്ങി... " സുബ്ഹാന റബ്ബിയൽ അഹ് ലാ വബിഹംദിഹി " ,മൂന്നുവട്ടം ചൊല്ലണല്ലോ ആദ്യത്തെ വട്ടം ചൊല്ലി, ഞാൻ തീർന്നില്ല, 2ഉം കഴിഞ്ഞ് ഞാൻ തീർന്നില്ല, യാ അല്ലാഹ് 3ഉം കഴിഞ്ഞ് ഞാൻ തീർന്നില്ല.
നഷ്ടബോധത്തോടെ സുജൂദിന്ന് മടങ്ങി, ഇഫ്ദിറാശിന്ന് വേഗം വീണ്ടും സുജൂദീക്ക് പിന്നേം പഴേപ്പോലെ slow motion ൽ no രക്ഷ..., ഞാൻ തീർന്നില്ല, അവസാനം സലാം വീട്ടി ഞാൻ,
ഇന്ന് ഇത് എഴുതാൻ 5 കൊല്ലത്തോളം ജീവിച്ച് Alhamdullillah... ന്നാലും അപ്പോ തട്ടിപോകാൻ കുറേ ആഗ്രഹിച്ച്ട്ടോ... ഒത്തില്ല,
അത്രക്കൊന്നും ലോട്ടറി അടിക്കാറായിട്ടുണ്ടാവൂല്ല ഞാൻ,എന്തായാലും കിട്ടില്ല,
Next time പാക്കലാം...
ഇപ്പോ ഒരുപാട് ആഗ്രഹങ്ങളാ, അപ്പോ അച്ചു പറഞ്ഞ് കുറേ ആഗ്രഹോം, ജീവനിൽ കൊതിയും ഉള്ളോരെ പെട്ടെന്ന് ദൈവം വിളിക്കൂന്ന്...
എന്താപ്പോ കഥാ...
എന്തായാലും പോവാൻ ready ആവണം, അതിന് മുൻപ് കുറേ preparations ഉണ്ട്.NB:- ങ്ഹാ പിന്നെ പുതിയ ഒരു trick പ്രയോഗിച്ച് തുടങ്ങി ഞാനിപ്പോ, നിസ്ക്കാരത്തിലെ ഓർമ്മ കൂടുതലിന് ഏത്? പറയാൻ മറന്നത് ഓർമ്മവരണ ആ അസുഖം ഇല്ലേ... അതിനൊരു മറുമരുന്ന്,
" ഈ നിസ്ക്കാരം ഞാനും Allah വുമായുളള സംഭാഷണമാണ്. അതും എന്റെ അവസാനത്തെ നിസ്ക്കാരോം... "
എന്നും അങ്ങട്ട് കരുതും, no ദാക്ഷിണ്യം, അതിൽ കുറേ better ആയിണ്ട് ആ അസുഖം, പൂർണ്ണായിട്ട് മാറീട്ടില്ല, ചികിത്സ തൊടങ്ങീട്ടല്ലേ ഉള്ളൂ മാറും...
In shaa Allah ....