Part 2
അവർ ആശാൻ്റെ വീട്ടിലെ എല്ലാ സാധനങ്ങളും നിലത്ത് ചിന്നിച്ചിതറി കിടക്കുന്നതാണ് കാണാൻ സാധിച്ചത്.
"ഇതെന്താ അണ്ണാ ഇവിടെ വല്ല ഭൂമി കുലുക്കവും നടന്നോ "ചുറ്റും നോക്കി നിൽക്കുന്ന ജോയുടെ ചെവിയിൽ പറഞ്ഞു.
"നീ ഒന്ന് മിണ്ടാതെ ഇരി ,ഇനി ഇത് ആശാൻ കണ്ടാൽ ഈ സാധനങ്ങൾ പോലെ നമ്മളും കിടക്കേണ്ടിവരും".ഹരിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
"ആശാനെ ജോ വന്നു"ഒരാള് അവിടെ ഇരിക്കുന്ന ആളോട് പറഞ്ഞൂ.അയാളുടെ ചുവന്ന കണ്ണ് കണ്ടപ്പോഴേ ഹരി പേടിച്ച് ജോയുടെ കയ്യിൽ മുറുകെ പിടിച്ചു.
"എന്തിനാ ആശാനെ വരാൻ പറഞ്ഞെ"പേടിയോടെ ആണവന് ചോദിച്ചത്.
"എന്താടാ നിനക്ക് ഇങ്ങോട്ട് വരാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ"പെട്ടെന്ന് എണീറ്റ് ജോയുടെ കോളറിൽ പിടിച്ച് കുലുക്കി . ജോ പേടിച്ച് കണ്ണടച്ചിരുന്നു.
"ആശാനെ എന്താ ഇത് കാട്ടുന്നെ ,ഇത് നമ്മുടെ ജോയാ"ഒരാള് അയാളെ ബലമായി പിടിച്ച് മാറ്റി .
"ഡാ ഇന്നലെ നിങ്ങളോട് ഒരുത്തനെ കൊണ്ട് കളയാൻ പറഞ്ഞിട്ടില്ലേ,അവനെ നിങ്ങള് എന്താ ചെയ്തേ" ദേഷ്യത്തോടെ ഉള്ള അയാളുടെ നോട്ടത്തില് ജോയും ഹരിയും ഒന്ന് പതറിയെങ്കിലും അവർ അവിടെ പിടിച്ചു നിന്നു.
"ഞങ്ങൾ അവനെ റെയ്ൽവേ ട്രാക്കിൽ കൊണ്ടിട്ടു.അവൻ അതിനു മുൻപെ മരിച്ചെന്ന തോന്നുന്നത്"ജോ അയാളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു."എന്താ സാമണ്ണ (ഇയാളെ നമുക്ക് സാം എന്ന് വിളിക്കാം)വല്ല പ്രശ്നവും ഉണ്ടോ"
"ആ ചെറുക്കൻ രേക്ഷപെട്ടെന്ന് തോന്നുന്നു . ആശാനെത്തിരെ ഒരു ഡോക്ടർ പോലീസിൽ പരാതി കൊടുത്തു.അതിൻ്റെ ദേഷ്യമാ ഇപ്പോള് നിങ്ങളോട് തീർത്തത്.".ഇത് കേട്ട രണ്ടുപേരുടെയും ജീവൻ അങ്ങ് തിരിച്ച് കിട്ടിയത് പോലെ ആയിരുന്നു.
"അണ്ണാ നമ്മള അവനെ രക്ഷിച്ചത് എന്ന് അവർക്ക് മനസ്സിലായില്ല"ഒരു ചിരിയോടെ ജോയുടെ ചെവിയിൽ സ്വകാര്യം പോലെ പറയുകയാണ് ഹരി.
"ഡാ തെണ്ടി ഒന്ന് മിണ്ടാതെ ഇരി"കണ്ണുരുട്ടി കൊണ്ട് അവൻ്റെ ചെവിയിൽ പറഞ്ഞു."ആശാനിതെങ്ങനെ അറിഞ്ഞേ സാം അണ്ണാ"
"നമ്മടെ si ദിവാകരൻ വിളിച്ചിരുന്നു. അയാള പറഞ്ഞെ ഒരു ഡോക്ടർ വന്നു പരാതി കൊടുത്തു പോയെന്ന്."ജോ ഒന്ന് തിരിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി.തന്നെ അനാഥനിൽ നിന്ന് സനാഥനാക്കിയ ആൾ,വിശന്ന് വലഞ്ഞ തന്നെ കൂട്ടി കൊണ്ടുപോയി ആദ്യം അന്നം തന്നെ വ്യക്തി .ഉള്ളിൻ്റെ ഉള്ളിൽ ആയാളോട് സ്നേഹവും ബഹുമാനവും ഉണ്ട് എന്നാല് അയാള് ചെയ്യുന്ന പ്രവർത്തിയോട് അടങ്ങാത്ത വെറുപ്പും. എത്ര പാവപെട്ട ആൾക്കാരുടെ ക്ഷാപമാണോ ഇയാൾക്ക് ചുറ്റും കറങ്ങുന്നത്.അത് തന്നെയും ബാധിക്കില്ലെ.ഓരോരോ ചിന്തകള് അവനെ വന്നു മൂടാൻ തുടങ്ങിയിരുന്നു.
"ഡാ ജോ നീ ഞാൻ പറഞ്ഞത് വല്ലതും കേൾക്കുനുണ്ടോ ,"സാം അവനടുതേക്ക് വന്നു അവൻ്റെ കൈയിൽ പിടിച്ചു.പെട്ടെന്ന് ജോ അയാളുടെ കൈവിടിവിപിച്ച് അയാളുടെ കണ്ണിലേക്ക് നോക്കി.ഇതുവരെ കാണാത്ത ഒരു ഭാവം ആയിരുന്നു അതിൽ ,തനിക്ക് നേരെ വരുന്ന നോട്ടത്തോട് പോലും അവന് വെറുപ്പ് തോന്നി."ജോ നീ ഇത് ചെയ്യുമോ ഇല്ലയോ"തൻ്റെ മുമ്പിൽ നിൽക്കുന്ന വ്യക്തിയെ കണ്ടവൻ ഉമിനീരിറക്കി പോയി.
"അല്ലേൽ ഈ ജോസ് തന്നെ ഇറങ്ങും ഇരയെ പിടിക്കാൻ ".അയാള് ജോയ് തന്നെ നോക്കി നോക്കി നിന്നു.
" വേണ്ട ഞാൻ ചെയ്തോളാം "അത് പറയുമ്പോൾ അവൻ്റെ ശബ്ദം ഇടറിയിരുന്നു.
ഒന്നു മൂളികൊണ്ട് ജോസ് ഒരു ഫോട്ടോ അവന് നേരെ നീട്ടി."dr Vihaan chadra നല്ലൊരു എല്ലിൻ്റെ ഡോക്ടറാ , അവനു ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് കിട്ടണം.ആദ്യമായി ഒരാള് എനിക്കെതിരെ പരാതി കൊടുത്തതല്ലെ ,അവനുള്ള സമ്മാനം ഞാൻ ഈ കൈ കൊണ്ട് കൊടുക്കാം"അയാള് സാമിനെയും കൂട്ടി പോയി.
അപ്പോഴും ഒരുവൻ തൻ്റെ കയ്യിലെ ഫോട്ടോയിൽ മതിമറന്ന് നോക്കി നിന്നു.എന്ത് കൊണ്ടോ അവൻ്റെ മനസ്സിലേക്ക് അവൻ കാണാറുള്ള സ്വപ്നം കടന്നു വന്നു.
"അണ്ണാ അവര് പോയി"ഹരി ചുറ്റും നോക്കി കൊണ്ടിരിക്കുകയാണ്.
"അണ്ണനെന്തിനാ അയാളെ അവർക്ക് പിടിച്ച് കൊടുക്കാമെന്ന് പറഞ്ഞത്"കുറച്ച് ദേഷ്യത്തോടെ ആണ് ഹരി പറഞ്ഞത്.
ഇതൊന്നും കേൾക്കാതെ vihaan എന്ന പേര് മനസ്സിൽ ഉരുവിട്ട് ഫോട്ടോ നോക്കി നിൽക്കുകയാണ് ജോ.
"അണ്ണാ "ഹരി ഒന്ന് അവനെ പിടിച്ച് കുലുക്കി.
"എന്താടാ "ഫോട്ടോയിൽ നിന്ന് നോട്ടം തെറ്റിച്ച് അവൻ പുറത്തേക്ക് നോക്കി നിന്നു.
"എന്തിനാ അയാളെ പിടിച്ച് കൊടുക്കാം എന്ന് പറഞ്ഞത്"കണ്ണുനീർ തുടച്ച് കൊണ്ട് ഹരി അവിടെ ഇരുന്നു.
"അവനെ രക്ഷിക്കാൻ"........
തുടരുംകുഞ്ഞ് പാർട്ട് ആണേട്ടോ....