chapter 1

80 12 43
                                    

ഇത് നടക്കുന്നത് കേരളത്തിലാണ്.

കഥ ആരംഭിക്കുന്നത് കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു വന്യമൃഗ കാട്ടിലെ ഗോത്രവർഗ്ഗക്കാരെ കാണിച്ചുകൊണ്ടാണ്.
എന്തൊക്കെയോ ആചാരങ്ങൾ നടക്കുകയാണ്.
ഒരു പെൺകുട്ടിയെ ഇരുത്തി ചുറ്റിലും വിറക് വയ്ക്കുകയാണ് .
ഇത് നോക്കി കുറേപേർ " ഹൊയ്യാ തെറപ്പിയ ഹൊയ്യാ തെറപ്പിയ " എന്ന് പറയുന്നുണ്ട്.
വിറകുകൾ ഒരു വലയം പോലെ ചുറ്റി എന്നിട്ട് മേൽക്കൂര പോലെ എന്തോ വച്ച് മൂടി.
വീട്ടുകാരാണ് എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേർ താലിമാല പോലെ എന്തോ കൂരയുടെ മൂർത്ത ഭാഗത്തിൽ കൊളുത്തിയിട്ടു.
എന്നിട്ട് ഒരു കുടത്തിൽ എന്തോ എണ്ണ പോലെ കൊണ്ടുവന്ന് മേൽക്കൂരയുടെ മുകളിൽ ഒളിച്ചതും

" അമ്മേ എന്നെ കൊല്ലാൻ പോന്നേ "

ഇന്ന് നിലവിളിച്ചുകൊണ്ട് ആ പെൺകുട്ടി ബെഡിൽ നിന്നും താഴെ വീണു

" ആ സ്വപ്നമായിരുനോ ഞാൻ പേടിച്ചുപോയി "

അവൾ നടു തടവി കൊണ്ട് എഴുന്നേറ്റു

" എന്താ മോളെ എന്തുപറ്റി "

അമ്മ തവിയുമായി ഓടിവന്നു.

" ഒന്നുമില്ല അമ്മ ഞാനൊരു സ്വപ്നം കണ്ടതാ "

" ഹോ ഞാൻ പേടിച്ചുപോയി . ഞാൻ കരുതി നിന്നെ ആരോ കൊന്നെന്ന് "

" പോ അമ്മ "

അമ്മയൊന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു

" പെട്ടെന്ന് പല്ല് തേച്ച് കുളിച്ച് ഡ്രസ്സ് മാറി വാ ഞാൻ കഴിക്കാൻ എടുത്തു വെക്കാം "

" ആ . അമ്മേ .... "

" എന്താ "

" ഞാനിന്ന് കുളിക്കണോ? "

" ഹോ ഇങ്ങനെ ഒരു പെണ്ണ് നീ പെൺ വർഗ്ഗത്തിന് തന്നെ അപമാനമാണ് "

" ഞാൻ കുളിച്ചോളാം ഞാൻ കാരണം ആരും അപമാനിക്കണ്ട 😥"

ബാത്റൂമിലേക്ക് പോകും വഴി

" എപ്പോ നോക്കിയാലും ഒരു പെൺ വർഗ്ഗത്തിൽ പിടിച്ച് തൂങ്ങിക്കോളും കുളിച്ചില്ലേൽ ആകാശൊടിഞ്ഞു വീഴുമോ " അവൾ പിറുപിറുത്തു എന്നിട്ട് മടിയോടെ കുളിക്കാൻ കയറി .

SECRET OF EVIL GIRL Where stories live. Discover now