" സ... സാധനങ്ങളോ?.. പോ... പോകാന്നോ?.. എവിടെ?.. "
തുടരുന്നു......
ബോസ് : " താനല്ലേ പറഞ്ഞേ അറിഞ്ഞെന്ന് "
ജോസഫ് : " അതെ പക്ഷെ സാർ പറഞ്ഞതുമായ ഒരു ബന്ധവും ഇല്ല 😄"
ബോസ് : " ok തനിക്ക് മനസ്സിലായി കാണുമല്ലോ പോകണമെന്നും സാധനങ്ങൾ വാങ്ങണമെന്നും "
ജോസഫ് : " മനസ്സിലായി പക്ഷേ എന്തിന് "
ബോസ്: " നമ്മൾക്ക് ഒരു പ്രോജക്ട് വന്നിട്ടുണ്ട് അത് നമ്മൾ വേറൊരു കമ്പനിയുമായി മത്സരിച്ച് കംപ്ലീറ്റ് ചെയ്യേണ്ടതാണ് സത്യം പറഞ്ഞാൽ കോമ്പറ്റീഷൻ "
ജോസഫ് : " അയ്യോ അപ്പോൾ എന്നെയാണോ തിരഞ്ഞെടുത്തത്"
ബോസ് : " അതെ"
ജോസഫ് : " ഞാൻ ഇതുവരെ കുടുംബത്തെ വിട്ടു നിന്നിട്ടില്ല "
ബോസ് : " അയ്യോ പേടിക്കണ്ട ഇത് ഏകദേശം ഒരു ഫാമിലി ട്രിപ്പ് ആക്കിയാണ് നമ്മൾ അവതരിപ്പിക്കേണ്ടത്. സത്യത്തിൽ ഞാനെന്റെ വൈഫിനെയും മോളെയും സമ്മതിപ്പിച്ചത് ഫാമിലി ട്രിപ്പ് ആണെന്ന് പറഞ്ഞിട്ട് . താനും ഒന്നു പറഞ്ഞു നോക്കൂ. ഇന്നും നാളെയും ഉണ്ടല്ലോ "
ജോസഫ് : " അത്...... ഞാൻ ശ്രമിക്കാം. സാറിന്റെ അടുത്ത് എന്നെ ആരാ സജസ്റ്റ് ചെയ്തേ? "
ബോസ് : " സത്യത്തിൽ ഈ പ്രോജക്ട് സൂര്യയെ ആണ് ഞാൻ ഏൽപ്പിച്ചത്. അപ്പോഴാ സൂര്യ പറഞ്ഞത് ജോസഫിന്റെ വൈഫിന് മോൾക്കും കേരളത്തിലെ എല്ലാ ജില്ലയെ കുറിച്ചും നല്ല അറിവുണ്ടെന്ന് . "തന്റെ വൈഫ് ഒരു സയൻസ് അധ്യാപികയാണ്
അല്ലേ?"( സാറ് പറയുന്നത് കേട്ടിട്ട് സത്യത്തിൽ ജോസഫ് സൂര്യയെ നല്ലോണം പ്രാകുന്നുണ്ട് )
ജോസഫ് : " സാർ ഇപ്പോഴും എവിടെയാണ് പോകുന്നത് എന്ന് പറഞ്ഞില്ല"
ബോസ് : " ഓ സോറി ഇടുക്കി ജില്ലയിലെ ഒരു കാടാണ് പേര് എനിക്കറിയില്ല"
ജോസഫ് : " ഇടുക്കിയിലോ ഇവിടുന്ന് അവിടെ വരെയോ "
ബോസ്: " അതെ കൊല്ലം മുതൽ ഇടുക്കി വരെ ഏകദേശം 194.6 കിലോമീറ്റർ ഉണ്ട്. നമ്മൾക്ക് എല്ലായിടത്തും കറങ്ങി വരണ്ടതുകൊണ്ടും ബസ് ആണ് നല്ലത് എന്ന് തോന്നുന്നു താൻ എന്തുപറയുന്നു? "
ജോസഫ് : " അത്രയും കിലോമീറ്റർ അതും വൈഫും പിള്ളേരും ആയി! മൂന്നുനാലു ദിവസം എടുക്കില്ല ? അതുമല്ല നമ്മൾക്ക് ഡ്രൈവിംഗ് അറിയില്ലല്ലോ അതും ബസ്സ് "
ബോസ് : " അത് ശരിയാണല്ലോ നമ്മക്ക്..... ഡ്രൈവർ ഏർപ്പാടാ പിന്നെ താമസം അത് ഹോട്ടൽ എന്തുപറയുന്നു "
ജോസഫ് : " ഞാൻ ശ്രമിക്കാം "
ബോസ് : " ശരി ജോസഫ് ശ്രമിക്കാം എന്ന് പറഞ്ഞാൽ മതി അത് എനിക്ക് ഒരു ഉറപ്പാണ് "
ജോസഫ് ക്യാബിനിൽ നിന്നും ഇറങ്ങി തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ നോക്കി. സൂര്യ ചിരിച്ച് കളിച്ച ഇരിക്കുകയാണ്. ജോസഫ് കുറച്ചു ദേശത്തോടെ സൂര്യയുടെ നേരെ ചെന്നു അപ്പോഴേക്കും ബോസ്
" ഹേ! സൂര്യ ഇങ്ങു വാ "
" yes sir "
സൂര്യ എഴുന്നേറ്റു ബോസിന്റെ അടുത്തേക്ക് പോയി.
ജോസഫ് തന്റെ ചെയറിൽ വന്നിരുന്നു. തയിൽ കൈവച്ചു കണ്ണടച്ചിരുന്നു.ഇവിടെ സ്കൂളിൽ
*****************ലില്ലി നന്നായി പഠിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ കൂട്ടുകാരികൾ പറയുന്നത് കേട്ട് ഇടയ്ക്ക് ശ്രദ്ധ തിരിയുന്നുണ്ട് . കുറെ ആയപ്പോൾ അവൾ ബുക്ക് അടച്ചുവെച്ച് കൂട്ടുകാരികൾ പറയുന്നത് ശ്രദ്ധിച്ചു. അവർ പറയുന്നത് കേട്ടപ്പോൾ ലില്ലി അന്തിച്ചുപോയി
To Be Continue.........
ആരും ലൈക്ക് ചെയ്യാൻ മറക്കല്ലേ 😥
YOU ARE READING
SECRET OF EVIL GIRL
Horror( Blackpink Malayalam story 🖤💝🖤) ഒരു പെൺകുട്ടി താൻ സ്വപ്നം കാണുന്ന സ്ഥലത്തേക്ക് പോകുമ്പോൾ അവൾക്കൊരു വലിയ സത്യം അറിയാൻ സാധിക്കും എന്തായിരിക്കും അത് ........