9.

121 8 12
                                    

"എനിക്ക് പേടിയാവുന്നുണ്ട്.."
മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി ഇല്ലാത്ത ആ വെളിച്ചത്തിൽ തിളങ്ങിയ അവൻ്റെ കണ്ണുകൾ എൻ്റേതിൽ തന്നെ ഉടക്കി നിന്നു.

പേടിയാകുന്നു.

എനിക്കും.

ആ പറഞ്ഞ പേടി അവൻ്റെ മിഴികളിൽ മഷി എഴുതിയത് പോലെ കറുത്തിരുണ്ട് കാണാം. പക്ഷേ അവൻ്റെ ചുണ്ടിൽ നിറഞ്ഞിരുന്ന ചിരിയിൽ മറ്റെന്തോ ആണ്.
ആദ്യമായാണ് ഒരു ചിരി എന്നെ പേടിപ്പെടുത്തുന്നത്.

ഞാനും ചിരിച്ചു.

"എനിക്കും..." ഞാൻ പറഞ്ഞു.

"എന്താല്ലേ? നിൻ്റെ കയ്യിലേക്ക് എൻ്റെ ഹൃദയം വച്ച് തന്നിട്ട്, അതെന്തിനാ മിടിക്കുന്നത് എന്ന് ഞാൻ തന്നെ നിന്നോട് ചോദിക്കുന്നത് പോലെ ഉണ്ട്. ഭയാനകമെങ്കിലും, എനിക്ക് എന്തോ... ഇത് ഇഷ്ടമാണ്."

ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു.

"നിനക്ക് അത്ര ഉറപ്പാണോ അത് എൻ്റെ കയ്യിൽ ഉണ്ടെന്ന്?"

"എന്ത്?"

"നിൻ്റെ ഹൃദയം?"

ഞാൻ എന്തോ വിഡ്ഢിത്തം പുലമ്പിയ മട്ടിൽ അവൻ ഉറക്കെ ചിരിച്ചു. എന്നിട്ട് എൻ്റെ വലത്തെ കൈ ഒരു കുമ്പിളാക്കി അവൻ്റെ നേരെ അവൻ നീട്ടി.

"കണ്ടില്ലേ? ദേ ഇരിക്കുന്നു. എൻ്റേത്, പക്ഷേ ഇപ്പൊ നിൻ്റേതും."

"എന്ത് വിശ്വസിച്ചാ നീ ഇത് എൻ്റെ കയ്യിൽ വച്ചേ? ഏ? എന്നിലെ ഞാൻ ഇത് ഏതു നിമിഷവും ഞെരിച്ച് കളയും. അതിനെ നിനക്ക് പേടിയില്ലേ?"
ഒഴുകി വന്ന കണ്ണുനീർ തുടക്കാൻ ശ്രമിക്കാതെ ഞാൻ അവനെ നോക്കി.

"ഉണ്ട്."

"പിന്നെ? എൻ്റെ കയ്യിലേക്ക് ഇത് വച്ച് തന്നതെന്തിന്?"

"അറിയില്ല. നീ അതിനെ ഞെരിച്ച് ചാമ്പലാക്കുമായിരിക്കാം. പക്ഷേ അത് ധൂളിയായി നിൻ്റെ കയ്യിൽ നിന്ന് ചോർന്ന് മണ്ണിൽ ചേരുന്നത് വരെ അത് അങ്ങനെ ഇരിക്കട്ടെ. എനിക്ക് അതാണിഷ്ടം."

"എന്നാൽ എനിക്ക് അത് ഇഷ്ടമല്ല. എൻ്റെ ഉള്ളിലെ ആ ഭ്രാന്തിയെ, ക്രൂരയായ എന്നെ നീ പുറത്ത് കൊണ്ടുവരരുത്. നിനക്ക് ആപത്താണ് അവൾ."

ദൂരേ...Where stories live. Discover now