പുറത്തു നിന്നും നിർത്താതെയുള്ള കാറിന്റെ ഹോണടി കേട്ടതും കഴിച്ചു കൊണ്ടിരുന്ന ബ്രേക്ഫാസ്റ് മതിയാക്കി അവൾ ഓടി .."Ah..ഇന്നും പതിവ് തന്നെ . നിനക്ക് കുറച്ചു നേരത്തിനു എഴുന്നേറ്റ് റെഡി ആയ വല്ല കുഴപ്പിണ്ടോ എന്റെ വൈദു ..?അവൻ എപ്പോ മുതൽ നിന്നേം കാത്തു നില്കാൻ തുടങ്ങിയതാ..."
തൊട്ടടുത്ത ചെയറിൽ ഇരുന്നു ബ്രേക്ഫാസ്റ് കഴിച്ചുകൊണ്ടിരുന്ന വസു അവളോട് പറഞ്ഞു.
"അതിനെ അമ്മേടെ പുന്നാര കണ്ണനോട് അവന്റെ വർക്കൂടെ തന്നത്താൻ ചെയ്തു തീർക്കാൻ പറയണം ..കേട്ടല്ലോ മിസിസ് വസുന്ദരാമ്മേ..."
"നീ എന്റെ കയ്യിന്നു വാങ്ങുട്ടോ .."
"ഇന്നിനി ടൈമില്ല വൈകിട്ട് വന്നിട്ട് നോക്കാം ഡോക്ടർ മാഡം .."
"ഈ പെണ്ണിന്റെ ഒരു കാര്യം"
അതും പറഞ്ഞു കൈ കഴുകി സോഫയിലിരുന്ന ബാഗും എടുത്ത് അവൾ പുറത്തേക്കോടി .ഇത് കണ്ടതും വസുന്ദര ഒന്ന് ചിരിച്ചു .. പെട്ടെന്ന് എന്തോ ഓർത്ത ഓർമയിൽ തിരിച്ചു വന്നു തന്റെ അമ്മയുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്ത് അവൾ വീണ്ടും ഉമ്മറത്തേക്കോടി..
"പിന്നെ അമ്മ ഏട്ടൻ വരുമ്പോ ഉച്ച വരെ ക്ലാസ്സുള്ളൂ കോളേജിലോട്ട് വരാൻ പറയുട്ടോ.. എന്നെ മ്യൂസിയം എക്സിബിഷൻ കാണിക്കാൻ കൊണ്ടുപോകാന്ന് പറഞ്ഞതാ."
പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു അവൾ മുറ്റത്തേക്കിറങ്ങി . അവിടെ കാറിൽ ചാരി മുഖം വീർപ്പിച്ചു വെച്ചു അവളേം കാത്തുനിൽക്കുന്ന കണ്ണനെ കണ്ടതും അവളൊരു ചിരി പാസ്സാക്കി .. ഏറി വന്ന ദേഷ്യം കടിച്ചമർത്തി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു റേസ് ചെയ്യാൻ തുടങ്ങി .
സിറ്റുവേഷൻ അത്ര പന്തിയല്ലന്ന് മനസ്സിലായതോടെ ഒന്നും മിണ്ടാതെ പാസ്സന്ജർ സീറ്റിലിരുന്ന അവന്റെ ബാഗും കയ്യിൽ പിടിച്ചിട്ട് അവൾ കേറി ഇരുന്നു ഡോർ ഒന്ന് ചെറിയ രീതിയിൽ ശക്തിയിൽ അടച്ചു .
ദേഷ്യത്തോടെ അവൻ തന്റെ ഐഡി കാർഡ് എടുത്ത് അവൾക്കു നേരെ എറിഞ്ഞു . അവളത് കൃത്യമായി പിടിച്ചിട്ട് അവളുടെ കഴുത്തിലിട്ടു . സീറ്റ് ബെൽറ്റ് ഇട്ട് അവൾ സുരക്ഷിതമായി ഇരുന്നെന്ന് മനസ്സിലായതോടെ ഒന്നും മിണ്ടാതെ അവൻ വണ്ടി ആ വലിയ വീടിന്റെ ഗേറ്റും കടന്ന് റോഡിലേക്കിറങ്ങി.
YOU ARE READING
Indigo
FanfictionOneshots.... Just some random short or long stories of Namjoon and BTS members. Chilappozhokke parayan agrahicha ente manassil thonniya kunju kunju kathakal.. Hope you all enjoy... 💜💜💜💜💜💜💜