🩵...ഇന്ദ്രാഗ്നി...🩵

486 44 125
                                    

കരഞ്ഞു കലങ്ങിയ മിഴികളും കണ്ണീരുണങ്ങിയ കവിളുകളുമായി ബാൽക്കണിയിലെ ഊഞ്ഞാൽ കസേരയിൽ ഇരിക്കുകയായിരുന്നു അഗ്നി . ഇന്ദ്രനെ കാണാതെ പിടിച്ചു നിർത്തിയ കണ്ണീരെല്ലാം പെയ്തു തോർന്നിട്ടും മനസ്സിലെ ശൂന്യതയും ഭാരവും എത്ര ശ്രമിച്ചിട്ടും മാറുന്നില്ലായിരുന്നു . എത്ര നേരം താനിരുന്നു കരഞ്ഞുവെന്ന് അവൾക്കറിയില്ല . അവസാനം ബോർഡിങ് ചെയ്യുന്നതിന് മുൻപായുള്ള ഇന്ദ്രന്റെ കാൾ വന്നപ്പോഴാണ് അവളൊന്നു സ്വസ്ഥയായത്...

അവളുടെ ശബ്ദത്തിലെ മാറ്റത്തിൽ നിന്നും തന്റെ അഗ്നി കരയുവായിരുന്നു എന്നു ഇന്ദ്രനറിയാമായിരുന്നു . എന്നിരുന്നാലും കരയരുതെന്ന് പറയാൻ അവനു കഴിഞ്ഞില്ല . സ്വന്തം കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിയാത്ത സമയം ഇന്ദ്രനെങ്ങനെ അഗ്നിയെ ആശ്വസിപ്പിക്കാൻ സാധിക്കും...

ഫ്ലൈറ്റിൽ കയറി ഇരുന്നിട്ടും
ഇന്ദ്രന്റെ മനസ്സ് മുഴുവൻ തന്റെ അഗ്നിയിലായിരുന്നു .പോകാൻ നേരം തനിക്കു സമ്മാനിച്ച ചിരിയുടെ പിന്നിലും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന വിഷമം. എവിടെയൊക്കെയോ ആ മിഴികൾ അവന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി...ഒരു തരം നീറ്റലും നെഞ്ചിലെ ഭാരവും എല്ലാം ചേർന്നു കണ്ണുനീരായി പുറത്തേക്കൊഴുകാൻ തുടങ്ങി.

അവളുടെ കണ്ണ് നിറയുന്നതിനേക്കാൾ മറ്റൊരു വേദനയും അവനിന്നോളം അനുഭവിച്ചിട്ടില്ല. എന്നവൾ തന്റെ സ്വന്തമായോ അന്നവൻ മനസ്സിലുറപ്പിച്ച ഒന്നാണ് തന്നെ ഒരുപാട് പ്രണയത്തോടെ നോക്കുന്ന ആ മിഴികൾ ഒരിക്കലും കണ്ണീരാൽ നനക്കില്ലെന്ന്...
പക്ഷെ ഇന്ന് മനഃപൂർവം അല്ലെങ്കിൽ കൂടിയും തനിക്ക് വേണ്ടി അവൾ കരയുന്നതോർത്തപ്പോൾ സ്വന്തം കണ്ണീരിനെ അവനും തടയാൻ കഴിഞ്ഞില്ല. ആരും കാണാതിരിക്കാൻ വേണ്ടി വിൻഡോ സൈഡിലേക്ക് മുഖം തിരിച്ചു തലയിലെ തൊപ്പി ഒന്നുകൂടെ താഴ്ത്തി ഇന്ദ്രൻ പതിയെ തന്റെ കണ്ണുകൾ അടച്ചു..ഓരോ നിമിഷവും അവളുടെ മുഖം മാത്രമേ അവന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ടായുള്ളൂ. അവളുടെ കുസൃതി നിറഞ്ഞ ഓരോ പ്രവർത്തിയും തന്നെ ദേഷ്യംപിടിപ്പിക്കാൻ വേണ്ടിമാത്രമുള്ളതായിരുന്നെന്ന് അവനോർത്തു. പ്രണയത്തിന്റെ വശ്യതയിൽ എല്ലായ്‌പോഴും തന്നെ നോക്കി ചിരിക്കുമ്പോൾ വിടർന്നു വരുന്ന അവളുടെ നുണക്കുഴികളും അങ്ങനെ അഗ്നിയിൽ മാത്രം ഇന്ദ്രന്റെ മനസ്സ് നിശ്ചലമായി നിന്നു... പതിയെ അവളെയോർത്ത് എപ്പോഴോ ഇന്ദ്രൻ ഉറങ്ങിപ്പോയി.കൂടെ ഉണ്ടായിരുന്ന വൈഭവും രുദ്രനും പരസ്പരം ഒന്ന് നോക്കി ചിരിച്ചു.

You've reached the end of published parts.

⏰ Last updated: Mar 29 ⏰

Add this story to your Library to get notified about new parts!

IndigoWhere stories live. Discover now