chapter 4

645 87 48
                                    

സമയം രാത്രി 9.00.

ഡിന്നർ കഴിച്ച് എല്ലാവരും കൂടെ ഹാളിൽ ഇരുന്ന് സംസാരിക്കുകയാണ്. ആദിത് ഇത് വരെ വീട്ടിലേക് എത്തിയില്ല. പതിവ് കാര്യം തന്നെ ആയത് കൊണ്ട് ആരും അത് അത്ര കാര്യം ആക്കാറില്ല. ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്ന പോലെയാണ് ആദിടെ ജീവിതം. ആദ്യം ഒക്കെ അവർ പറയുമെങ്കിലും അത് ശ്രെദ്ധിക്കാതെ നടക്കുന്ന സ്വഭാവകാരൻ ആണ് ആദിത് എന്ന് മനസിലാക്കിയേ പിന്നെ ആരും ഒന്നും പറയാൻ പോവാറില്ല.

മഹേശ്വർ : നിങ്ങൾ എപ്പളാ പോവുന്നെ?

പ്രിയ : ഞങ്ങൾ ഇല്ല. അരവിന്ദേട്ടൻ തനിച്ച പോവുന്നെ

മഹിത : ഒരുമിച്ച് പോവന്നല്ലേ തീരുമാനിച്ചേ...

അരവിന്ദ് : അപ്പൂന് പനി അല്ലെ അമ്മേ... അവിടെ ആണേൽ തണുപ്പും. ക്ലൈമറ്റ് ചേഞ്ച്‌ ആയി പിന്നേം അസുഖം കൂടത്തെ ഉള്ളൂ..

മഹിത : അത് ശെരിയാ... അവനെ കൂട്ടി പിന്നീട് ഒരിക്കൽ പോകുന്നതാ നല്ലത്.

മഹേശ്വർ : മോർണിങ് ഫ്ലൈറ്റ് ആണോ?

അരവിന്ദ് : അതെ... മോർണിംഗ് 4.30

മഹിത : പാക്കിങ് ഒക്കെ കഴിഞ്ഞോ?

അരവിന്ദ് : അത് പ്രിയ തന്നെ ശെരിയാക്കി വച്ചിട്ടുണ്ട്.

മഹിത : ആദിനോട് പറയാം ഡ്രോപ്പ് ചെയ്യാൻ

അരവിന്ദ് : വേണ്ട അമ്മ, ശിവ വരുമെന്ന് പറഞ്ഞു

മഹിത: അഹ്, എങ്കിൽ പോയി കിടന്നോ... രാവിലെ പോവണ്ടത് അല്ലെ

അരവിന്ദ് : ആഹ് അമ്മ

അരവിന്ദും പ്രിയയും മുറിയിലേക്ക് പോയി. മഹേശ്വർ മഹിയെ നോക്കിയപ്പോൾ ആൾ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. മഹിത അവളുടെ ശ്രെദ്ധ തിരിച്ച് മഹേഷ്വറിനെ നോക്കി, മഹിയെ തന്നെ ആണ് നോക്കുന്നത് എന്ന് മനസിലാക്കിയ അവൾ മഹേശ്വർനെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയുടെ മറവിൽ എന്താണെന്ന് മഹേശ്വറിന് ഊഹികവുന്നതെ ഉള്ളൂ... എന്നിരുന്നാലും മഹേശ്വർ അവളോടായി ചോദിച്ചു.

മഹേശ്വർ : എന്താണ് ഇന്ന് ഒന്നും പറയാനില്ലേ..... തീർന്നോ നിന്റെ ആദിയെ കുറിച്ചുള്ള ആവലാതി?

LUCKY or UNLUCKYWhere stories live. Discover now