chapter 9

542 81 22
                                    

മഹിതയും പ്രിയയും ഡിനിംഗ് ഹാളിൽ ഇരുന്ന് സംസാരിക്കുകയാണ്. അതെ സമയം പുറത്ത് കാറിന്റെ ശബ്ദം കേട്ട് രണ്ടുപേരും പുറത്തേക്ക് നോക്കി.

പ്രിയ : ആരാ അമ്മേ ഈ രാവിലേ തന്നെ?

മഹിത അറിയില്ല എന്ന രീതിയിൽ തല കുലുക്കി. രണ്ടുപേരും ഹാളിലേക്ക് പുറത്തേക്ക് നോക്കി നടന്നു. അതെ സമയം ആണ് പുറത്തിൽ നിന്ന് ശിവ അകത്തോട്ടേക്ക് ഒരു ചെറിയ ചിരിയോടെ വരുന്നത്.

മഹിത : അഹ് നീയോ... എന്താടാ രാവിലെ തന്നെ?

ശിവ : ആദി എഴുന്നേറ്റില്ലേ ആന്റി?

പ്രിയ : ഞാൻ താഴേക്ക് വരുമ്പോ ഡോർ തുറന്ന് കിടക്കുന്ന കണ്ടിരുന്നു.

മഹിത : എന്ന അവന്റെ ജിമ്മിൽ ഉണ്ടാവും

ശിവ : ഞാൻ പറഞ്ഞത് ആണല്ലോ ഞാൻ വരുമ്പോഴേക്കും റെഡി ആവാൻ

മഹിത : എവിട പോവാനാടാ?

ശിവ : ഞാൻ നാട്ടിലോട്ട് പോവാ...

പ്രിയ : ഒരു കല്യാണത്തിന്റെ വല്ല hope ഉം ഉണ്ടോ?

ശിവ : ഇല്ല പ്രിയേച്ചി, കുറച്ചു ദിവസായി അമ്മ വിളിച്ചോണ്ടിരിക്കുന്നു... ഇനിയെങ്കിലും പോയില്ലേൽ പിന്നെ ഇവിടേക്ക് വരലാവും..

മഹിത : നിനക്ക് നിന്റ കൂടെ കൂട്ടിയാൽ എന്താടാ?

ശിവ : എന്തിനാ ആന്റി... പിന്നെ 24 മണിക്കൂറും കല്യാണം കല്യാണം എന്ന് പറഞ്ഞു എനിക്ക് സമാധാനം തരില്ല.. അതിനേക്കാൾ നല്ലത് ഇടയ്ക്കിടെ ഇങ്ങനെ കേൾക്കുന്നതാ

പ്രിയ : എന്നാ നീ അങ് കെട്ട്.. പ്രശ്നം തീർന്നില്ലേ

ശിവ : എന്റെ destination എന്റെ അടുത്തോട്ടു വരട്ടെ അപ്പൊ നോക്കാം

ശിവ ഒരു തമാശ രൂപേണ പറഞ്ഞു.

മഹിത : ശിവ, രേഖ അവിടെ തനിച്ചല്ലേ... അപ്പൊ പിന്നെ നിനക്ക് ഇവിടേക്ക് കൊണ്ട് വന്നൂടെ

ശിവ : ഞാൻ വിളിച്ചതാ ആന്റി... പക്ഷെ വരില്ല എന്ന് വാശി പിടിക്കുന്നത് അമ്മ തന്ന.. നിർബന്ധിച്ച പറയും തനിച്ചാണെന്ന് തോന്നുന്നുണ്ടേൽ കെട്ടികൊണ്ട് വന്നു നിർത്താൻ... പിന്നെ പറയാതിരിക്കുന്നതല്ലേ നല്ലത്.

LUCKY or UNLUCKYWhere stories live. Discover now