"നീ ഇത്രെയും നേരം ആരോട സംസാരിച്ച് കൊണ്ടിരിന്നെ... ? നിൻ്റെ കട്‌ലറ്റ് ഞാൻ പാക്ക് ചെയ്യാൻ കൊടുത്തു. അത് നി വൈകിട്ട് കഴിക്ക്.😊"
ഇതെല്ലാം കേട്ട് നിന്ന വരുണിന്, ഇത് ഒരു പുതിയ അനുഭവം മാത്രമല്ല ഒരു പുതിയ അനുഭൂതി കൂടിയായിരിന്നു. തകർന്ന മനസ്സിന് അൽപ്പം സമാധാനം പകരുന്ന മാധവിനെ അവൻ മനസ്സ് കൊണ്ട് കടപ്പെട്ടിരിന്നു.
"ഹാലോ... ഡാ!..."🙄🤨
"ഹ്ഹ എന്താ..!?😳"
"നി എന്തിനാ എന്നെ ഇങ്ങനെ നോക്കി നിൽക്കണെ...🙄. അല്ല നിൻ്റെ കണ്ണ് എന്താ നിറഞ്ഞ് ഇരിക്കണെ? നി വന്നെ... ഇവിടെ നിന്നാ ഇനി ഇത് ആരെങ്കിലും കാണാൻ... നി വാ!" മാധവ് അവനെ വലിച്ച് കൊണ്ട് നടന്നു.
അവർ ഇരുവരും ഒരു ആൾ ഒഴിഞ്ഞ സ്ഥലത്ത് പോയി ഇരിന്നു.
"എങ്കിൽ തുടങ്ങിക്കോ!"
"എന്ത്?" വരുൺ സംശയത്തോടെ ചോദിച്ചു.
"അല്ല മനസ്സിൽ നിന്നെ വല്ലാത്ത വേദനിപ്പിച്ച എന്തോ ഒന്ന് ഇന്ന് ആ ഫോൺ കോളിൽ നിന്നോ അല്ലെങ്കിൽ ശേഷമോ ഉണ്ടായിട്ടുണ്ട്. ആരെയും അറിയിക്കാതെ ഇരിക്കാൻ നി ഇത്പൊലെ എത്ര ദിവസം ഉള്ളിൽ ഒതുക്കി ഈ മുഖത്ത് ഡ്യൂപ്ലിക്കേറ്റ് ചിരി ഫിറ്റ് ചെയ്ത് ഇരിക്കും? അതുകൊണ്ട് നി മനസ്സ് തുറന്ന് കരഞ്ഞോ... ഞാൻ ഈ കണ്ണീരിൻ്റെ കാരണം ചോദിക്കുന്നില്ല. ചോദിക്കാൻ തക്ക ബന്ധം നമ്മുടെ ഇടയിൽ ഉണ്ടായിട്ടില്ല. നിനക്ക് ഞാൻ എന്ന് ഒരു നല്ല സുഹൃത്ത് ആണെന്ന് തോന്നുന്നുവോ, അന്ന് നിനക്ക് ഇതിൻ്റെ കാരണം എന്നോട് പറയാം. "
വരുൺ അത് കേൾക്കെ മധവിൻ്റെ നെഞ്ചിലേക്ക് വീണു. അവൻ പൊട്ടി കരയാൻ തുടങ്ങി. പൊട്ടി കരച്ചിൽ ഒരു ചെറിയ അലർച്ചയോടെ തുടർന്നു. മാധവ് അവനെ തലോടി എന്നല്ലാതെ വാക്കുകൾ കൊണ്ട് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല. അവൻ മനസ്സ് തുറന്ന് കരയെട്ടെ എന്ന് അവൻ കരുതി. താൻ കൂടെയുണ്ട് എന്ന് അവൻ്റെ തലോടലിൽ അവൻ പറയാതെ പറഞ്ഞു.
വരുൺ ഒന്നുകൂടി മാധവിൻ്റെ നെഞ്ചില് മുഖം പുഴ്ത്തി. മാധവ് അവനെ തൻ്റെ നെഞ്ചോട് ചേർത്ത് നിർത്തി. അത് എന്തോ വരുണിന് ഒരു ശാന്തത പകരുന്നതായി തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ മാധവിൻെറ ഫോൺ അടിച്ചു. അപ്പോഴാണ് അവർ ഇരുവരും ഇത്രെയും നേരം ആലിംഗനത്തിൽ മുഴുകി ഇരിക്കുവായിരിന്നു എന്ന് ബോധം ഉണ്ടായത്.
മാധവ് ഫോൺ എടുത്തു...
"ഹാലോ! അച്ഛാ...! ഞാൻ കോളജിൽ ഉണ്ട്!.... എന്തെ?....... ഞാൻ വൈകിട്ട് സമയത്തിന് തന്നെ എത്താം... എൻ്റെ കൂടെ ഒരാൾകൂടി കാണും.... Okay...bye... "
"എങ്കിൽ മാധവ് തമാസിക്കണ്ട വേഗം പോക്കോ... Thank you for this.... കുറച്ച് ആശ്വാസം കിട്ടി...😊😊"
"ഞാൻ മാത്രമല്ല പോകുന്നത്... എൻ്റെ കൂടെ നിയും ഉണ്ട്..."
"ഞാനോ? ഞാൻ എന്തിനാ..."
"നീയും വരണം. ഒരു കുഞ്ഞ് atmosphere change നിനക്ക് ഇപ്പൊ അത്യാവശ്യമാണ്... അതുകൊണ്ട് പൊന്നുമോൻ എൻ്റെ കൂടെ വന്നോ. ഇന്ന് എൻ്റെ അച്ഛൻ്റെ പിറന്നാളാണ്. പിറന്നാൾകാരൻ തന്നെയാണ് നിന്നെ ക്ഷണിച്ചത്. അതുകൊണ്ട് വന്നെ... നീയും കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്ച് ഗിഫ്റ്റ് വങ്ങികാം. എനിക്ക് ഒരു കമ്പനിയായി. വാ വാ വാ..."
(തുടരും...)
Like , comment and support 😊❤️💕
Pls do follow and support...
Have a look on my ig