കോരി ചൊരിയുന്ന മഴയിൽ നനഞ്ഞു കുതിർന്നു ഗൗരി നിർത്തിയിട്ടിരിക്കുന്ന car കൾക്കിടയിലൂടെ വീട്ടിലേക്ക് ഓടി കയറി....
: വന്നോ?
അവർ അതും ചോദിച്ചു ഉമ്മറപടിക്കൽ വന്നുനിന്നു കയ്യിൽ ഒരു തോർത്തും ഉണ്ട്......
അവൾ അവരെ ഒന്ന് നോക്കി ... Bag നിലത്തേക്ക് വെച്ചു... അവർ തോർത്തുമായി അവളുടെ അടുത്തേക്ക് ചെന്നു...
: എപ്പോഴും പറയുന്നതാ മഴക്കാലം ആണ് കുട കയ്യിൽ കരുതണം എന്ന്.. നിനക്ക് നിന്റെ Car ഇൽ പോയാൽ എന്താ ഗൗരി? Drive ചെയ്യാൻ വയ്യെങ്കിൽ driver കൊണ്ട് വിടില്ലേ?
ഗൗരി : മഴയത്ത് bus ഇൽ side seat ഇൽ ഇരുന്നു വരുന്ന സുഖം ഒന്നും Car ഇൽ വന്നാൽ കിട്ടില്ല
അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു ...
: വേഗം ഉടുപ്പൊക്കെ മാറി വായോ അച്ഛൻ നിന്നെ കാത്തിരിക്കുന്നുണ്ട്...
അവരത് പറഞ്ഞു അകത്തേക്ക് പോയി... പുറകെ അവളും....
നനഞ്ഞ ഉടുപ്പുകളൊക്കെ മാറി..കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു...നനവുള്ള മുടിയിഴകൾ ഒന്നുകൂടെ വിരലുകൾ കൊണ്ട് കുടഞ്ഞിട്ടു...
Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.
അപ്പോഴാണ് മേശപ്പുറത്തു ആ കത്ത് ഇരിക്കുന്നത് അവൾ കണ്ടത്.... അവളുടെ നെഞ്ചിടിപ്പ് ഉയർന്നു.... അവളെ തേടി വരാറുള്ള... അവളുടെ ആരൊക്കൊയോ ആണെന്ന് അവൾ വിശ്വസിക്കുന്ന അക്ജ്ഞാതൻ എഴുതുന്ന കത്ത്....
ഒന്ന് ഉമിനീര് ഇറക്കി... വിറയലാർന്ന കയ്യോടെ കത്തെടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി....
അവൾ ആ കത്തിന് പുറം നോക്കി.... പതിവ് പോലെ മേൽവിലാസം ഉണ്ടായിരുന്നില്ല