# A LOVE MAIL FOR YOU ❤️

667 65 18
                                    

പ്രിയപ്പെട്ടവൾക്ക്,

എന്നെ തനിക്ക് ഓർമയുണ്ടാകാൻ മാത്രം ഉള്ള നിമിഷങ്ങൾ ഒന്നും നമുക്ക് ഇടയിൽ ഉണ്ടായിട്ടില്ലെന്ന് എനിക്ക് അറിയാം.... എങ്കിലും എനിക്ക് ഇത് ഇയാളെ അറിയിക്കണം എന്ന് തോന്നി....

31/6/2025 എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ദിവസം... എനിക്ക് മുന്നിൽ പുതിയ ഒരു ലോകം തുറക്കപ്പെട്ട ദിവസമാണ് അന്ന്...
തിരക്കിട്ട ജീവിതത്തിലെ ഒട്ടപ്പാചിലിന് ഇടയിൽ ഒരു വിശ്രമം ഇല്ലാത്ത ഇടവേള പോലെയാണ് എന്റെ military പരിശീലനത്തിലേക്ക് ഞാൻ കടന്നത്.... സംഗീത ലോകത്ത് നിന്നും ഞാൻ താത്കാലികമായി വിടവാങ്ങി... Military പരിശീലനം കഴിഞ്ഞു വരുമ്പോൾ എന്റെ തിരക്കുകളും, വിഷമങ്ങളും, സമ്മർദ്ദങ്ങളും സകല ഭാരങ്ങളും കുറച്ചു ദിവസത്തേക്ക് എങ്കിലും ഇറക്കി വെക്കണമെന്ന് തോന്നി.... അതിന് മാർഗം ഒരു ദൂരെ യാത്ര ആണെന്ന് ഞാൻ മനസ്സിൽ കണ്ടു....
അതിന് പറ്റിയ സ്ഥലങ്ങൾ Internet ഇൽ പരതിയപ്പോൾ ഞാൻ കണ്ടത് God's own country എന്നാ തലക്കെട്ട് ആണ്...

മുന്നോട്ട് ഒന്നും ആലോചിച്ചില്ല ഞാൻ... കേരളത്തിലേക്ക് പറന്നു... എന്നെ തിരിച്ചറിയാതിരിക്കാൻ Mask ഉം തൊപ്പിയും glass കളും ഉപയോഗിച്ചു...

ഞാൻ അവിടെ ഒരു hotel ഇൽ തന്നെ താമസം ശെരിയാക്കി... ദിവസങ്ങൾ കടന്നു പോയി.. കണ്ണിന് തനിമയേകുന്ന പച്ചപ്പ് എന്റെ മനസ്സിൽ കുളിരു പടർത്തി....

✿ LOVE MANIA ✿Donde viven las historias. Descúbrelo ahora