ഫാത്തിമയുടെ തിരോധാനവും സുധാകരൻ നായരുടെ അനുഭവവും നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തി.നാഗലശ്ശേരിയിലും അയൽ നാടുകളിലും ഒടിയന്റെ കഥയാണ് സംസാരവിഷയം.
നേരം പിന്നെയും ഇരുട്ടി. അമാവാസി ദിവസം ആയതിനാൽ നിലാവെളിച്ചം പോലും ഇല്ല എവിടെയും ഇരുട്ട് മാത്രം.വയലുകൾക്കിടയിൽ ഉള്ള വരമ്പിലൂടെ സുധാകരൻ നായർ നടന്നു.അയാൾ കരയുന്നുണ്ടായിരുന്നു ഒരു വെള്ളമുണ്ട് മാത്രമാണ് നായരുടെ വേഷം. അയാളുടെ കൈയിൽ ഒരു ചോരകുഞ്ഞിന്റെ ശവശരീരം ഉണ്ട്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം ആയിട്ടുള്ള കുഞ്ഞാണത്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ചോര പോലും തുടച്ചിട്ടില്ല അയാളുടെ കണ്ണിൽ ഭയം ഇല്ല. എല്ലാം നഷ്ടപ്പെട്ടവന്റെ വിശാദം ആണ്. കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർതുള്ളികൾ കൈയിലുള്ള കുഞ്ഞിന്റെ മേൽ പതിഞ്ഞു ചോരയിൽ കുതിർന്നു താഴേക്കു വീണു. അയാൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. ഏക്കറോളം പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ വരമ്പിലൂടെ ആ ചോരകുഞ്ഞുമായി അയാൾ കരഞ്ഞുകൊണ്ട് നടക്കുകയാണ്. അയാൾ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്. ദൂരെ ഒരു വെളിച്ചം അയാൾ കണ്ടു. ആ ശപിക്കപ്പെട്ട ദിവസം അയാൾ കണ്ട അതെ വെളിച്ചം. അയാളുടെ നിറഞ്ഞ കണ്ണുകൾ കോപം കൊണ്ട് വിറച്ചു. പല്ലുകൾ കടിച്ചു അയാൾ മുട്ടുകുത്തി ഇരുന്നു. കുഞ്ഞിനെ നിലത്തു വച്ചു. ആ വിളക്കിലേക്ക് നോക്കി അയാൾ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു
" കൊണ്ടുപോ കൊണ്ടുപോയി തിന്ന് ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷകളുമാണ് നീ തട്ടിയെടുത്തത്. ഈ ശപിച്ച വെളിച്ചം ഒരു ദിവസം നിന്നെയും നശിപ്പിക്കും " ബാക്കി പറയാൻ നായരുടെ നാവിനു ശേഷി ഉണ്ടായില്ല അയാളുടെ കണ്ണിൽ ഇരുട്ട് കേറി. അയാൾ താഴെ വീണു. അയാളുടെ കൈകൾ ആ വെളിച്ചം കണ്ട ദിഷയിലേക്ക് എന്തിനോ വേണ്ടി യാചിക്കുന്ന പോലെ ചലനമില്ലാതെ കിടന്നു.
YOU ARE READING
ഒടിയൻ - ഇരുട്ടിലെ മായാവി
Fantasyഒരു കാലത്ത് എല്ലാവരേം ഭയപ്പെടുത്തിയിരുന്ന രാത്രികാല സഞ്ചരികൾ ആയിരുന്ന ഒടിയന്റെ കഥകൾ മലയാളികൾക്ക് പുതുമായുള്ളതല്ല. ചില കഥകൾ എത്ര പറഞ്ഞാലും തീരില്ല. മായകൾ കാണിച്ചു രൂപം മാറുകയും മന്ത്രങ്ങൾ കൊണ്ട് അപ്രത്യക്ഷമാവുംകയും ചെയ്യുന്ന ഓടിയന്മാരുടെ കഥകൾക്കും അവ...