നല്ല ഇരുട്ടുള്ള രാത്രി !
ദൂരെ നിന്നും ഇരുട്ടിനെ പാടെ പിളർന്നുകൊണ്ട് ഒരു ചൂട്ടിന്റെ വെളിച്ചം!
നാട്ടിലെ പ്രമാണിയും കച്ചവടക്കാരനുമായ സുധാകരൻ നായർ ആയിരുന്നു അത്. അയാളുടെ കണ്ണുകളിൽ എന്തിനോടോ ഉള്ള ഭയം പ്രകടമായിരുന്നു.
നടക്കുന്നതിനിടയിൽ ഇരുട്ടിൽ നിന്നും വരുന്ന ശബ്ദങ്ങൾ ചെറിയ ഭയം ഉണ്ടാക്കുന്നവ ആയിരുന്നു. കാറ്റിന്റെ അലയടിയും മൂങ്ങയുടെ മൂളക്കവും ചിവീടിന്റെ കരച്ചിലുകളും അയാളെ വല്ലാതെ ആസ്വസ്ഥനാക്കി. ചൂട്ടിന്റെ വെളിച്ചം ഇരുട്ടിൽ ആശ്വാസം ആണെങ്കിലും നായരുടെ ഭയം ഇല്ലാതെ ആക്കാൻ അതിനു സാധിച്ചില്ല. ആഞ്ഞു വീശുന്ന ചൂട്ടിൽ നിന്നും ഓരോ കനൽ തരികൾ വീഴുമ്പോഴും നായർ പുറകിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഒരു കാക്കയെ പോലെ നാലുപാടും തല തിരിച്ചും ചൂട്ടു വീശിയും നായർ തന്റെ നടപ്പിന്റെ വേഗത കൂട്ടി. രാമ നാമം മനസ്സിൽ ഉരുവിട്ട് ഉള്ള ധൈര്യം സംഭരിച്ചു നടക്കുന്നതിനടിയിൽ ആശ്വാസം എന്നോണം,ദൂരെ ഒരു വിളക്കിന്റെ വെളിച്ചം കണ്ടു. നായർ ആ വെളിച്ചതിനടുത്തേക്ക് വേഗത്തിൽ നടന്നു,മുഴുവൻ ശക്തിയും ധൈര്യവും സംഭരിച്ചു ആ വിളക്കിനരികിലേക്ക് അയാൾ നടന്നു. നടന്നു നടന്നു അയാൾ ക്ഷീണിതനാവുന്നുണ്ടായിരുന്നു. അയാൾ കിതച്ചു, അയാളുടെ കാലുകൾ തളർന്നു പക്ഷെ ആ വിളക്കിന്റെ പ്രകാശം നേരത്തെ കണ്ട അത്ര ദൂരത്തിൽ തന്നെ ആണ്. ഒരിഞ്ചു പോലും ദൂരം കുറഞ്ഞിട്ടില്ല. ശരീരത്തിനൊപ്പം അയാളുടെ മനസ്സും തളർന്നു. കണ്ണിൽ ആ വെളിച്ചം അല്ലാതെ മറ്റൊന്നും കാണുന്നുമില്ല. തളർന്നിട്ടും തന്റെ കാലുകൾ നിൽക്കുന്നില്ല നടന്നു കൊണ്ടിരിക്കുകയാണ് എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസിലാവുന്നില്ല. വിളക്കിന്റെ പ്രകാശം മങ്ങി തുടങ്ങി.അയാളുടെ കണ്ണുകൾ പാതി അടഞ്ഞു തുടങ്ങി. താൻ ഉറക്കത്തിലേക്കാണോ അബോധാവസ്ഥയിലേക്കാണോ എന്ന സംശയം അയാളിലുണ്ടായി.
CZYTASZ
ഒടിയൻ - ഇരുട്ടിലെ മായാവി
Fantasyഒരു കാലത്ത് എല്ലാവരേം ഭയപ്പെടുത്തിയിരുന്ന രാത്രികാല സഞ്ചരികൾ ആയിരുന്ന ഒടിയന്റെ കഥകൾ മലയാളികൾക്ക് പുതുമായുള്ളതല്ല. ചില കഥകൾ എത്ര പറഞ്ഞാലും തീരില്ല. മായകൾ കാണിച്ചു രൂപം മാറുകയും മന്ത്രങ്ങൾ കൊണ്ട് അപ്രത്യക്ഷമാവുംകയും ചെയ്യുന്ന ഓടിയന്മാരുടെ കഥകൾക്കും അവ...