lose

2.4K 130 144
                                    

Disclaimer

Ee storyile kathapathram storyileth mathraman. Not related to bts members.
No hate///
--------------------------------------------------

വീട്ടുകാരുടെ സമ്മതത്തോടെ ആദ്യമായി ആണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത് അതും തനിച്ച്. ആ ദിവസം മറക്കാനാകാതെ ആക്കി എടുത്തത് അവനാണ്. അന്ന് മുതൽ ആണ് അവന് എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.

ഒരു സാധാരണ 80's മൈൻഡ് ഉള്ള ഒരു മിഡിൽ -ക്ലാസ്സ്‌ ഫാമിലി ആണ് എന്റേത്. എനിക്കോ എൻ്റെ തീരുമാനങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാത്ത ഒരു കുടുംബം. അതാണ് വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള ആദ്യയാത്ര എന്ന് പറഞ്ഞത്. അതുകൂടാതെ അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമാണ് ഉള്ളത്. അതുകൊണ്ടുള്ള പേടിയും അവർക്കുണ്ട്. പെൺകുട്ടിയല്ലേ......

ഓരോ കള്ളങ്ങൾ പറഞ്ഞു ഇറങ്ങാറുള്ള ഞാൻ ഇന്ന് സത്യം പറഞ്ഞു പുറത്തിറങ്ങിയത് കൊണ്ടാവാം സാധാരണയെക്കാൾ കൂടുതൽ സന്തോഷം എനിക്ക് ഉണ്ടായിരുന്നു. തനിച്ചാണെങ്കിൽ പോലും അതിലും ഒരു സന്തോഷം ഉണ്ടായിരുന്നു. ആ ഒരു സന്തോഷം വർധിപ്പിക്കാൻ എന്ന പോലെ ഞാൻ പോയത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലത്ത് തന്നെയാണ്. കടൽത്തീരം. എൻ്റെ മനസ്സ് പോലെ തന്നെ ശാന്തത ഉള്ള ഒരു സ്ഥലം. എന്തുകൊണ്ടോ എനിക്ക് വളരെ ഇഷ്ടമാണ് അവിടെ അങ്ങനെ ഇരിക്കാൻ. സ്ഥിരമായി വരാൻ കഴിഞ്ഞില്ലെങ്കിലും പുറത്തിറങ്ങാൻ കിട്ടുന്ന സമയം എങ്ങനെ എങ്കിലും ഇവിടെ എത്തി കടലിനെ മുഖം കാണിച്ച് പോകാറുണ്ട് അധികവും. പക്ഷെ ഇതുവരെ ഞാൻ എൻ്റെ അച്ഛനെയും അമ്മയേം കൂടെ കൂട്ടി വന്നിട്ടില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... സാഹചര്യം...... അവരുടേതായ സമയങ്ങൾ എനിക്ക് വേണ്ടി മാറ്റി വെക്കില്ല എന്ന് തോന്നൽ.... എന്തോ ചിലപ്പോഴൊക്കെ ആ തോന്നൽ അനുഭവിച്ചത് കൊണ്ടാവാം അങ്ങനെ ......

എല്ലാ സങ്കടങ്ങളും ചിന്തകളും മറന്ന് മുന്നിലായി നിന്ന ആ തീരങ്ങളെ നോക്കി നിൽക്കാൻ ഒരു പ്രത്യേക ഭംഗി ആണ്. ആ തീരങ്ങൾ ഉയർന്നും താഴ്ന്നും എന്റെ അടുത്തേക്ക് വന്ന് എന്നെ വാരി പുണരുമെന്ന് മോഹം തന്ന് തിരികെ പോകുന്നതും നോക്കി അതിന്റെ ശബ്ദത്തെ മാത്രം ശ്രെദ്ധക്കൊടുത്ത് അവിടെ തന്നെ കുറച്ചു സമയം നിന്നു.

LOST LOVEWhere stories live. Discover now