in love

725 81 297
                                    

ഓസ്ട്രൈലിയയിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസം കടന്നു പോയി ഇരിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഓസ്ട്രൈലിയയിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസം കടന്നു പോയി ഇരിക്കുന്നു. ഒക്കെ വളരെ പെട്ടെന്നു പോയ ഒരു ഫീൽ ആയിരുന്നു എനിക്ക്. ആദ്യം വന്നപ്പോൾ ഉണ്ടായ അവസ്ഥ അല്ല ഇപ്പോൾ... എന്തുകൊണ്ടോ... തികച്ചും ഞാൻ പഴയത് ആയ പോലെ എനിക്ക് തോന്നി.... പുതിയ അന്തരീക്ഷം ആണോ, പുതിയ ആളുകൾ ആണോ.. എന്തോ എപ്പോഴോ എന്നെ മാറ്റി തുടങ്ങിയിരുന്നു. ഒന്നിനെ കുറിച്ചും ചിന്തിച് വേദനിക്കാൻ ഞാൻ ഇപ്പോൾ തയ്യാറല്ല. ചിലപ്പോൾ എല്ലാത്തിലും സന്തോഷം കണ്ടെത്തുന്നത് കൊണ്ട് ആവാം....

എന്ന് വെച്ച് അഭയെ ഞാൻ ഓർക്കുന്നില്ലെന്ന് പറഞ്ഞ ചിലപ്പോ അത് കള്ളം ആവും... ഓർക്കാറുണ്ട്... പക്ഷെ ആ ഓർമ എന്നെ ഇപ്പോൾ വേദനിപ്പിക്കാറില്ല. അതും ഞാൻ ഒരു നല്ല ഓർമ ആക്കി മാറ്റി എടുത്തു. പക്ഷെ അതിലെ വേദന നിറഞ്ഞ ഭാഗങ്ങൾ ഞാൻ മനഃപൂർവം എന്നെ തന്നെ ഒഴിക്കാൻ ആണോ എന്തോ... മറന്നെന്നുള്ള രീതിയിലാക്കി മാറ്റി എടുത്തു. നമ്മൾ ചിലപ്പോ വായിച്ച പുസ്തകത്തിലെ ചില പേജുകൾ skip ചെയ്യാറില്ലേ... അത് പോലെ... ചിലപ്പോ അത് കഠിനമായത് കൊണ്ടാവാം... മറ്റു ചിലപ്പോ വേദന ഉണ്ടാക്കുന്നത് കൊണ്ടും... അതുപോലെ ഞാനും ചിലതൊക്കെ എന്റെ ഓർമയിൽ നിന്നും skip ചെയ്തു.

സ്ഥലം മാറിയത് കൊണ്ടോ അതോ ഞാൻ എന്നെ തന്നെ മാറ്റിയെടുത്തത് കൊണ്ടോ.. എന്തോ പഴയ ആ എന്നെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു... മനസിലാക്കാൻ പറഞ്ഞാൽ, അഭയെ കണ്ടുമുട്ടിയപ്പോൾ ഉള്ള ആ വായാടി ആയി. ഞാൻ എന്നെ തന്നെ മാറ്റി.

അങ്ങനെ ഒരു ദിവസം leave ഉള്ള ദിവസം ഫ്രണ്ടിന്റെ വീട്ടിലോട്ട് പോയി അപാർമെന്റിലേക്ക് കയറാൻ നിന്നതും എന്റ ഫ്ലാറ്റിന് മുന്നിലായി ഒരാൾ ലെഗ്ഗേജ് ഒക്കെ എടുത്ത് വെക്കുകയാണ്. ഞാൻ അതിന് അത്ര ശ്രെദ്ധ കൊടുക്കാതെ മുന്നോട്ട് നടന്ന് ഡോർ തുറക്കാൻ വന്നതും ഒരു ലെഗ്ഗേജ് തടഞ്ഞു ഞാൻ വീഴാൻ നോക്കി. തറയിലേക്ക് വീഴും മുന്നേ അയാൾ എന്റെ കയ്യിലേക്ക് പിടിച്ചു. ഞാൻ കണ്ണുകൾ വീഴും എന്ന് അറിഞ്ഞപ്പോ അടച്ചു എങ്കിലും ഒരു കൈ എന്നെ പിടിച്ചത് അറിഞ്ഞു പതിയെ ഞാൻ എന്റെ കണ്ണ് തുറന്നു. മുന്നിലെ ആളെ നോക്കിയതും... അതെ ആ ലെഗ്ഗജിന്റെ ഉടമ തന്നെ ആയിരുന്നു അത്.. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം എന്നെ നേരെ നിർത്തി.

LOST LOVEWhere stories live. Discover now