love ends

822 90 125
                                    

കുഞ്ഞാടുകളെ.....

ഞാൻ വന്നു!

Lost love എന്ന സ്റ്റോറിയുടെ second part ന് വേണ്ടി കുറച്ചു പേർ എന്നോട് ചോദിച്ചിരുന്നു. തികച്ചും imagination അല്ലാത്ത കഥ ആയത് കൊണ്ട് ആണ് ഞാൻ അതിന് ഒരു second part ഇടാതിരുന്നത്. എന്നാൽ ഇപ്പൊ ഞാൻ അതിന് ഒരു second part കൊണ്ട് വന്നിരിക്കുകയാണ് സൂത്രക്കളെ...

കഥ ഓർമ ഇല്ലാത്തവർ ഒന്നുകൂടെ വായിച്ച് വരുക. എങ്കിൽ come on...

Characters
Sithara- jimin
Abhay Krishna - v
Shivani - jk

____________________

ഒരു വർഷത്തിന് ശേഷം.

അതെ, ഒരു വർഷം കടന്നു പോയി ഇരിക്കുന്നു. ഒരു വർഷം കടന്നു പോയി എന്ന് പറയാൻ എളുപ്പം ആണെങ്കിൽ പോലും എനിക്കത് അത്ര എളുപ്പം ആയിരുന്നില്ല....

ബാംഗ്ലൂർ വിട്ട് വരുമ്പോൾ അവുടെയുള്ള ഓർമകളെയും ആളുകളെയും ഉപേക്ഷിച്ച് വരണം എന്ന് ആയിരുന്നു. പക്ഷെ ഓർമകൾ അത് എന്നെ കൊണ്ട് മറക്കാൻ സാധിച്ചില്ല. തനിച്ച് ഇരിക്കുമ്പോഴൊക്കെ ഓരോന്നൊക്കെ ഓർത്തിരിക്കും.... Maybe അതൊക്കെ ഒരു തരം overthink ആവാം... എന്നാലും... Sometimes memories hurts... അതെ അതായിരുന്നു എനിക്ക്... മറന്നു എന്ന് പുറത്ത് പറയാൻ സാധിച്ചെങ്കിലും ഉള്ളിൽ എവിടെയോ... എന്തോ....

ഒരു വർഷം വീട്ടിൽ തന്നെ ആയിരുന്നു. കുറച്ചു കാലം വീട്ടുകാരുടെ കൂടെ നിൽക്കണം.. സന്തോഷിക്കണം... പക്ഷെ പഴമക്കാർ പറയുന്ന പോലെ.. അതികം സന്തോഷിച്ചാൽ കരയേണ്ടി വരും എന്ന പോലെ ആ ഓർമ്മകൾ എന്നെ വേദനിപ്പിച്ചിരുന്നു.... തനിച്ച് ഇരിക്കാൻ ഇഷ്ടപെടുന്ന ഞാൻ ഇപ്പോൾ അതിനെ വല്ലാതെ എവിടെയോ ഭയക്കുന്നു... ചിലപ്പോൾ ചെയ്തത് തെറ്റ് ആണെന്നുള്ള കുറ്റബോധം ആവാം... എന്നിരുന്നാലും ഞാൻ തിരിച്ചു അവന്റെ അടുത്തോട്ടു പോവാൻ തയ്യാറായിരുന്നില്ല...

അഭയ്... അറിയില്ല... ഈ ഒരു വർഷകാലം എന്ത് സംഭവിച്ചെന്നോ... Ok ആണോന്നോ... Happy ആണോന്നോ... ഒന്നും തിരക്കാൻ ഞാൻ നിന്നില്ല... എവിടെയോ സന്തോഷത്തോടെ നില്കുവായിരിക്കും എന്ന് മനസിനെ പഠിച്ചു കൊടുത്തു. അതും എനിക്ക് വേണ്ടി തന്നെ ആയിരുന്നു... അവരുടെ ജീവിതത്തിൽ ഞാൻ എന്നുള്ള ഒരു വ്യക്തി കടന്നു കയറരുത് എന്ന് എനിക്ക് തന്നെ വാശി ആയിരുന്നു എന്ന് വേണം എങ്കിൽ പറയാം....

LOST LOVEWhere stories live. Discover now