Unspeakable Love ♡
.
.
.
.
.
.
.
.
നമ്മുടെ ജീവിതത്തിലും കാണും ആരും അറിയാതെ നമ്മുടെ മനസ്സില്‍ ഒളിപ്പിച്ചുവെച്ച ഒരു പ്രണയം. ഇനി ഒരിക്കലും അവര്‍ തന്റെ സ്വന്തം ആവില്ല എന്നറിഞ്ഞിട്ടും അവരെ നമ്മൾ സ്നേഹിച്ചു കൊണ്ടിരിക്കും
.
.
.
.
.
ഈ കഥ അവരുടെ ആണ്...
കാലം തെറ്റിയ മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി......
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഒരോ മഴത്തുള്ളികളും ഭൂമിയെ പതിയെ സ്പര്‍ശിച്ചു..... അവിടമാകെ മണ്ണിൻ്റെ ഗന്ധം പരന്നു നടന്നു.....
മറ്റുള്ളവരുടെ കൂടെ വരുണും പെയ്തുലച്ചിറങ്ങുന്ന ഓരോ മഴത്തുള്ളികളെയും നോക്കി വരാന്തയില്‍ തന്നെ നിന്നു ... പക്ഷേ അവന്റെ മനസ്സ് നിറയെ അവളുടെ ഓർമ്മകളിൽ തങ്ങി നില്‍ക്കുകയായിരുന്നു... പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തോ ഒരു വേദന അവന്റെ ഉള്ളിൽ തോന്നി....
Nithya:ഹലോ.... സീനിയർ
അവള്‍ പതിയെ അവന്റെ അടുത്തായി വന്നു നിന്നു ...
Nithya:എന്താ ഇങ്ങനെ ഒറ്റയ്ക്ക് മഴയോക്കെ ആസ്വദിച്ച്??എന്നാ പറ്റി??
അവന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവള്‍ പതിയെ വരുണിന്റെ മുഖത്തേക്ക് നോക്കി...അവളുടെ ആ കണ്ണുകൾ നേരെ ചെന്നുടക്കിയത് അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്കാണ്
Nithya: അയ്യോ എന്നാപറ്റിയേ മുഖം ഒക്കെ വടിയിരിക്കുന്നെ ??
അവളില്‍ നിന്ന് ഒരു ചോദ്യം ഉയർന്ന് കേട്ടിട്ടും.... അവള്‍ക്ക് ഒരു മറുപടി പോലും നില്‍ക്കാതെ അവന്‍ ഭൂമിയിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയെയും നോക്കി നിന്നു
അവളുടെ മുഖത്തേക്ക് നോക്കി മറുപടി പറയാന്‍ അവന്റെ കണ്ണുകള്‍ക്ക് ശക്തി ഉണ്ടായിരുന്നില്ല...... എങ്ങലും അവളെ നോക്കിയാല്‍ തന്റെ കണ്ണുകളെ നിറഞ്ഞ് നില്‍ക്കുന്ന വെള്ളം ഒരു അന്നകെട്ട് പോലെ പൊട്ടിയാലോ എന്ന അവൻ പേടിച്ചു .....