3. ദേവ് (Final Part)

595 65 24
                                    


⚠️Please read the intro⚠️


⚠️First Chapterൽ പറഞ്ഞ കാര്യം തന്നെ ആണ്.... ചില disturbing കാര്യങ്ങൾ ഒക്കെ ഉണ്ട്... (like prostitution, torture etc...).... അതികം ഒന്നും ഇല്ല.... എങ്കിലും ഒന്നു പറയുന്നു എന്ന് മാത്രം

ഇത് uncomfortable ആയിട്ട് തോന്നുന്നവർക്ക് Warning 🔞🔞🔞🔞 തരുവാണ്..... 

നിങ്ങള്ക്ക് disturbing ആയിട്ടു തോന്നുകയാണെങ്കിൽ Skip ചെയ്തു വായിച്ചുനോക്കേ.... ⚠️


ഒന്നുകൂടെ ഞാൻ Charactersനെ പറഞ്ഞു തരാം :

Jungkook AS ദിവ്യ

Yoongi AS അന്ന

Jiminshi AS അൻവർ


So നമ്മൾക്ക് കഥയിലേക്ക് പോകാം....


......................................................................


"ഇറങ്ങ്....

അൻവർ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി നേരെ ഒരു വീട്ടിലേക്കു കയറി.... 

ദിവ്യ അവനെ നോക്കി പതിയെ പതിയെ പുറകെ നടന്നു..... 

രാത്രി ആയതുകൊണ്ട് തന്നെ അവൾക്കു ചുറ്റും ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു..... പക്ഷെ ഒരു ഇടുങ്ങിയ വഴി ആണെന്ന് അവൾക്കു മനസിലാക്കുന്നുണ്ടായിരുന്നു..... 


 ആ വീടിനു അകത്തേക്ക് കയറിയതും ഒരാൾ അവളുടെ അടുത്തേക്ക് വന്നു ഒരു മുറി ചൂണ്ടി കാണിച്ചു.... അവൾ ആ മുറിയിലേക്ക് കയറിയപ്പോൾ തറയിൽ ഒരു പായയും തലയിണയും കണ്ടു..... 

അയാൾ അവളെ ഒന്ന് തുറിച്ചു നോക്കിയിട്ടു വാതിൽ അടച്ചിട്ടു പോയി..... 

അവൾ പതിയെ താഴെ ഇരുന്നു..... 

ഇന്ന് സംഭവിച്ചതൊക്കെ മനസ്സിൽ ആലോചിച്ചു..... 

പതിയെ പതിയെ അവൾ ഉറങ്ങി.... 



എന്തോ ശബ്ദം കേട്ട് ആണ് അടുത്ത ദിവസം ദിവ്യ എഴുനേൽക്കുന്നത്.... കണ്ണ് ചിമ്മി ചിമ്മി അവൾ തുറന്നപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു.... ആ കുട്ടി എന്തൊക്കെയോ സാധനങ്ങൾ അവിടെ എടുത്തു വെക്കുകയാരുന്നു.... ദിവ്യ ഒന്നും മിണ്ടാതെ ആ കുട്ടിയെ നോക്കി ഇരുന്നു... 

ONESHOTSWhere stories live. Discover now