കൂടെയുണ്ടെന്നും പറഞ്ഞിട്ടുമെന്നോ,
കൂട്ട്തെറ്റിപിരിഞ്ഞൊരാ കൗതുകം.
ഓടിയണഞ്ഞ് ചേർന്നൊട്ടിനിൻ തോളോട്,
ഓർമ്മകൾ ചേർത്ത്പിടിച്ചു മയക്കം.
കൂരിരുട്ടും പിന്നെ കൂട്ടായ് അമാവാസി,
കാറിക്കരഞ്ഞിടാൻ പോലും ഭയം കനം.
തെറ്റുകുറ്റംചാരി തേറ്റകാട്ടും കൂട്ടം,
തേടിപിടിച്ചിടും വേടന്റെ ഗാനം.
പാതിവെന്തും പയ്യെ മീതി ചീഞ്ഞും,
പാതിരാകോണിൽ ഞരങ്ങിവിങ്ങി,
ചാപല്യവിളകൾ വരണ്ട വരമ്പത്ത്,
ചാഞ്ചാടും നെഞ്ചിന്റെ താളങ്ങൾ തങ്ങി.
ഇരുളിൻകരിമ്പട മറവിട്ട് പകലോന്റെ,
ഇഴയിട്ട വെള്ളി വെളിച്ചം പരക്കെ,
നാളെയോ പകലിലാ താതന്ന് കൂട്ടായി,
നാമം നിഴൽ മാത്രമെന്നാരോ ഉറക്കെ.●●●●●
© afsal aboobacker | thezcount.com | admin@thezcount.com
●●●●●
YOU ARE READING
നിഴൽ മാത്രം!?
Poetryതഴയപ്പെട്ട ഇന്നലെകളുടെ മജ്ജയിൽ നഷ്ടപ്പെട്ട നിഴലകളുടെ പ്രകമ്പനം...!