ചെന്നൈൽ ഉള്ള ഒരു അനാഥലയത്തിൽ ആണ് നമ്മുടെ കഥ തുടങ്ങുന്നത്, സമയം ഒരു 7.30 pm ഒക്കെ ആയിക്കാണും, ഒരു അഞ്ചു വയസ്സുക്കാരൻ പയ്യൻ അനാഥലയത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ ഇരിക്കായിരുന്നു അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു

സന്ധ്യപ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിന് അവിടെ ഉള്ള ഒരു അധികാരി അവനെ ചൂരൽ കൊണ്ട് അടിച്ചു അതു ആണ് അവൻ കരയുന്നതിന്റെ കാരണ

അവന്റെ അടുത്തേക്ക് അവിടെതെ അന്തവാസി ആയ അവൻ ഇവിടെ വന്നപ്പോ തൊട്ട് അവന്റെ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്ന മരിയ വന്നു, പിന്നെ മരിയ മാത്രം ആ ഇവിടെ ഉള്ള ഒരേ ഒരു മലയാളി

മരിയ :മോനെ സൂര്യ...

അവർ അവന്റെ അരികിൽ ഇരുന്നു

സൂര്യ :ദൈവം ഒന്നും ഇല്ലല്ലോ മറിയാമ്മേ പിന്നെ ഞാൻ എന്തിനാ പ്രാർഥിക്കുന്നത്

മരിയ :എന്തെങ്കിലും ഒരു ശക്തി ഇല്ലാതെ ഈ പ്രപഞ്ചം മുന്നോട്ടു പോവില്ലല്ലോ മോനെ ചിലർ ആ ശക്തിയെ പല പേര് പറഞ്ഞു പൂജിക്കുന്നു

നിനക്ക് ആ ശക്തിയെ എങ്കിലും പ്രാർത്ഥിച്ചൂടെ

സൂര്യ :ഇല്ല മറിയാമ്മേ ഞാൻ ഒരു ശക്തിയെയും പ്രാർത്ഥിക്കില്ല

ആ കുഞ്ഞിന്റെ വാശിക്ക് മുന്നിൽ മരിയ സ്വയം തോറ്റു കൊടുത്തു

സൂര്യ :എന്റെ അമ്മ ചീത്ത ആണല്ല മറിയാമ്മേ

മരിയ :ആരാ മോനോട് ഇതൊക്ക പറഞ്ഞെ

സൂര്യ :എനിക്ക് അറിയാം എന്റെ അമ്മ ചീത്ത ആ, അമ്മ ചീത്ത ആയത് കൊണ്ട് അല്ലെ രാത്രി കുറെ ചേട്ടന്മാർ ഞങ്ങളുടെ വീട്ടിൽ വരുന്നത്

ഞാൻ കണ്ടിട്ടുണ്ടല്ലോ അമ്മ പല ചേട്ടന്മാർക്കും ഉമ്മ ഒക്കെ കൊടുക്കുന്നത്

സൂര്യടെ അമ്മ ഒരു ലൈഗികതൊഴിലാളി ആണ് ആയതല്ല പട്ടിണിയും ജീവിത സാഹചര്യങ്ങളും അവളെ ആ ജോലി തിരിഞ്ഞ് എടുക്കാൻ നിർബന്ധിത ആക്കിയതണ് കേരളത്തിൽ നിന്ന് ജോലിക്ക് ആയി ചെന്നൈ ലേക്ക് വന്ന ഒരു പാവം നാട്ടിൻപുറത്കരി പെണ്ണ് ആയിരുന്നു അവന്റെ അമ്മ പിന്നെ എപ്പോഴോ എവിടെ വെച്ചോ അവൾക്ക് ചതി പറ്റി

Neeyen Nila 🌙The Story Of Moon & SunWhere stories live. Discover now