അന്ധകാരത്തിന്റെ ഭീതിയുണർത്തികൊണ്ട് ഇരുട്ട് ഇറ്റലിയെ ആകെ മൂടിതുടങ്ങിയിരുന്നു... അതോടൊപ്പം തന്നെ പ്രഭാതസമയങ്ങളിൽ ഉറങ്ങി കിടക്കുന്ന പലതും ശടകുടഞ്ഞെഴുനേൽക്കുന്നു...
ലോകത്തിനു മുമ്പിൽ മാന്യന്മാരായി ജീവിക്കുന്ന പലർക്കും ഒളിഞ്ഞിരിക്കുന്ന ഒരുപാട് മുഖങ്ങൾ ഉണ്ടെന്നു തിരിച്ചറിയുന്ന, എല്ലാ സത്യങ്ങളും മുമ്പിൽ തെളിഞ്ഞു വരുന്ന രാത്രിയുടെ വികൃതി....
വേശ്യാവൃത്തി ഒരു സ്ത്രീ സ്വാമനസല്ലേ തിരജെടുക്കുന്നത് നിയമപരമായി അംഗീകരിച്ചിട്ടുണ്ട് എങ്കിലും യൂറോപ്പ്യിൽ അത് മൂന്നാമതൊരാളുടെ കീഴിൽ ഒരു വ്യഭിചാരശല എന്നാ നിലയിൽ നടത്തുന്നത് നിയമപരമായി ശിക്ഷ അർഹിക്കുന്ന ഒന്നാണ്....
എന്നാൽ ഇന്നും ഒളിഞ്ഞും മറഞ്ഞു ഇതു നടക്കുന്നു... സ്ത്രീകളെ തട്ടിക്കൊണ്ടു വന്നും, അവരുടെ സമ്മതമില്ലാതെയും എല്ലാം പലരും അവരെ അവരുടെ ആവിശ്യത്തിനായി ഉപയോഗിക്കുന്നു.. അതോടൊപ്പം അവർ നിർബദ്ധ വ്യഭിചാരത്തിന്നു ഇരയാവുകയും ചെയ്യുന്നു.....
വർഷകലം ആയതുകൊണ്ട്തെന്നെ കാറ്റും, അതിനെ തഴുകികൊണ്ട് മഴയും ആ നഗരത്തിലേക്കു പെയ്തിറങ്ങി....
ഇരുവശങ്ങളിലും ഒരുപാട് കെട്ടിടങ്ങൾ നിരത്തി പണിതിരിക്കുന്നു.. അതിന്റെ ഒത്ത നടുവില്ലായി ഒരു റോഡ്.. അവിടെ ഇവിടെയായി കുറച്ച് വണ്ടികൾ പാർക്ക് ചെയ്തിട്ടുണ്ട്...
ആകെ ഇരുട്ടാണെങ്കിക്കും, വഴിയിൽ ഉടനീളം അലങ്കാരത്തിനായി തൂക്കിയിട്ടിരിക്കുന്ന വാം ലൈറ്റ്റുകൾ ആ സ്ട്രീറ്റ്റിനു ഭംഗിക്കൂട്ടിയിരുന്നു...
കോരിച്ചൊരിയുന്ന ആ മഴയിൽ സ്ട്രീറ്റ്റിലേക്ക് 4 കറുകൾ വന്നു നിന്നു... അതിൽ ഏറ്റവും മുമ്പിൽ ഒരു ബ്ലാക്ക് കളർ റോൾസ്-റോയ്സ് കള്ളിനൻ വന്നു നിന്നു തൊട്ടു പുറകയിലായി മറ്റു 3 കാറുകളും...
അധികം വായിക്കാതെ പുറകിലെ കാറിൽ നിന്നു ഒരുവൾ ഇറങ്ങി, കറുപ്പ് നിറത്തിലുള്ള കുട ഉയർത്തി അവൾ മുമ്പിലേക്കു നടന്നു... ആ കാർ ലക്ഷ്യമാക്കി നടന്നു.... അവൾക്കുപിന്നാലെ ഏറ്റവും മുമ്പിൽ നിർത്തിയിരിക്കുന്ന കാറിൽ ഉള്ള ആൾ ഒഴിച്ചു ബാക്കിയെല്ലാവരും ഇറങ്ങി.