ട്രെയിൻ കേരള ബോർഡർ കടന്നപ്പോൾ തന്നേ ഒരു നനുത്ത കാറ്റ് ഹരിയെ തേടി എത്തി. അത് അവൻ്റെ മനസ്സിൽ ഭദ്രയെ കുറിച്ചുള്ള ഓർമ്മകൾ നിറച്ചു.
പതിനാലാം വയസ്സിൽ ആണ് ആദ്യമായി അവളെ കാണുന്നത്. അമ്മ വേലക്ക് നിൽക്കുന്ന നാട്ടിലെ തന്നെ വല്യ ഒരു വീട്ടിലേക്ക് ഒരു ദിവസം അമ്മയുടെ കൂടെ പോയ നാൾ.
അന്ന് സ്കൂൾ അവധി ആയിരുന്നു. അത് കൊണ്ട് തന്നെ അമ്മ തന്നെ കൂടെ കൂട്ടി. അല്ലേലും എന്നെ അച്ഛൻ്റെ കൂടെ തനിച്ച് ആക്കി വരാൻ അമ്മയ്ക്ക് പണ്ടേ പേടിയാണ്. കള്ള് കുടിച്ച് കഴിഞ്ഞാൽ അച്ഛൻ നല്ലപോലെ ദ്രോഹിക്കും. ഒരു പാട് കഷ്ടപ്പെട്ട് ആണ് അമ്മ തന്നേ വളർത്തുന്നത് എന്ന് തനിക്ക് അറിയാം. അത് കൊണ്ട് തന്നെ പഠിക്കാൻ ഇഷ്ടം ആയിരുന്നു. ധാരാളം വായിക്കുമായിരുന്നു. നടന്നു നടന്ന് ഒരു വല്യ വീടിൻ്റെ മുന്നിൽ എത്തി. വേഗന്ന് തന്നെ അമ്മ തന്നെയും കൂട്ടി പിന്നാമ്പു റത്തേക്ക് നടന്നു.
അവിടെ ആണ് ആദ്യമായി അവളെ താൻ കാണുന്നത് . അവളുടെ അമ്മയുടെ സാരി തുമ്പിൽ പിടിച്ച് നിൽക്കുന്ന ഒരു കൊച്ച് സുന്ദരി. നല്ല കറുത്ത ഗോലി പോലെ ഉള്ള അവൾടെ കണ്ണുകൾക്ക് നല്ല ഭംഗി ആയിരുന്നു. തൻ്റെ അമ്മയെ കണ്ടപ്പോൾ തന്നെ അവൾ ഓടി വന്നു അടുത്തേക്ക്.
"സതിയമ്മ എന്തേ വൈകിയത്? ഞാൻ ഇപ്പോൾ കൂടെ അമ്മയോട് ചോദിച്ചതാ സതിയമ്മ വന്നില്ലേ എന്ന്?"
അമ്മയോട് കൊഞ്ചി ചോദിക്കുന്ന അവളെ ഹരി അത്ഭുതത്തോടെ നോക്കി."അത് പിന്നെ സതിയമ്മടെ മോൻ കൂടെ സതിയാമ്മയുടെ കൂടെ വരുന്നത് കൊണ്ട് താമസിച്ചതാ ഭദ്രക്കുട്ടി" - ഹരിയുടെ അമ്മ പറഞ്ഞു നിർത്തി .
"ആഹാ ചേച്ചി വന്നോ? ഇവൾ എന്തിയെ എന്ന് ചോദിച്ചതെ ഒള്ളൂ " - ഭദ്രയുടെ അമ്മ തുളസി അടുക്കള മുറ്റത്തേക്ക് ഇറങ്ങി വന്നു ചോദിച്ചു. ഇതാരാ കൂടെ ഉണ്ണിക്കുട്ടൻ അല്ലേ? അല്ല എന്തേ ഇന്ന് കൂടെ പോന്നത്?
ഹരിയോടായി തുളസി ചോദിച്ചു.
"അത് പിന്നെ അവൻ്റെ അച്ഛൻ വീട്ടിൽ ഉള്ളത് കൊണ്ട് ഞാൻ കൂടെ കൂട്ടിയതാ.""അതിന് എന്താ ചേച്ചി!! നല്ല കാര്യം അല്ലേ? ഉണ്ണി ഇങ്ങു വരൂ!" തുളസി ഹരിയെ അടുത്ത് വിളിച്ചു
ഇയാള് നിറയെ വായിക്കുമെന്നു അമ്മ പറഞ്ഞല്ലോ? ആണോ?
"അതെ" എന്ന് ഹരി പറഞ്ഞു
"ഭദ്രാ!!! ഉണ്ണിയെ കൂട്ടി വല്യച്ഛൻ്റെ മുറിയിലേക്ക് കൊണ്ട് പോകൂ.. അവിടെ ഇയാൾക്ക് വായിക്കാൻ ഒരു പ്പാട് പുസ്തകങ്ങൾ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തോളൂ കേട്ടോ!
ഭദ്രയുടെ അമ്മ ഹരിയോട് ആയി പറഞ്ഞു
"വാ ഉണ്ണിയേട്ടാ" എന്ന് പറഞ്ഞ് ഭദ്ര ഹരിയുടെ കൈയിൽ പിടിച്ച് വലിച്ചു.
ഹരി തൻ്റെ അമ്മയെ നോക്കി, അമ്മയുടെ സമ്മതം കിട്ടിയത് കൂടെ അവൻ ഭദ്രയുടെ കൂടെ വീടിനകത്തേക്ക് നടന്നു.
ഒരുപ്പാട് സംസാരിച്ചിരുന്നു ഭദ്ര ഹരിയോട്... അവൾക്കു ഒരു കൂട്ട് കിട്ടിയതിൻ്റെ സന്തോഷം ആയിരുന്നു എന്നാൽ ഹരിയുടെ മുഖത്ത് നല്ല പരിഭ്രാന്തി ആയിരുന്നു.
ആദ്യമായി കാണുന്നതിൻ്റെ ഒരു ശങ്കയും ഭദ്രയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.മേലെ മുകളിലെ നിറയെ പുസ്തകങ്ങൾ ഉള്ള മുറി കാണിച്ച് തരുമ്പോൾ പോലും അവൾ വാ തോരാതെ അവനോട് സംസാരിച്ച് കൊണ്ടിരുന്നു.
അന്ന് മുതൽ തനിക്ക് കൂട്ട് കിട്ടിയതാണ് അവളെ. ഉണ്ണിയേട്ട എന്ന് വിളിച്ച് തൻ്റെ കൂടെ നടക്കുന്ന കുറുമ്പിപെണ്ണിനെ. വർഷങ്ങൾക്ക് ശേഷം തൻ്റെ പ്രണയമായി മാറിയ അവളെ....
Will be continue in next part
YOU ARE READING
നിന്നോളം...
Romanceനിന്നോളം മനോഹരമായ ഒന്നും എന്നിൽ വേരോടിയിട്ടിയില്ല, ഒരു പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നുമില്ല...... Picture edits are owned by respected editors not by me.💚💜 •ഇത് ഒരു സിമ്പിൾ സ്റ്റോറി ആണ്. എനിക്ക് എഴുതാൻ തോന്നിയപ്പോൾ എഴുതിയത്, അത് കൊണ്ട് തന്നെ ഒരുപ്...