പത്താം ക്ലാസിൽ നല്ല മാർക്ക് ഉള്ളത് കാരണം ഹരിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടാൻ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ക്ലാസ്സ് തുടങ്ങുന്ന അന്ന് അമ്പലത്തിലെ പ്രസാദവുമായി തൻ്റെ ഇടവഴിയിലൂടെ വീട്ടിലേക്ക് ഓടി വരുന്ന ഭദ്രയേ നോക്കി നിൽക്കുവാണ് ഹരി.
" ഞാൻ താമസിച്ചോ ഉണ്ണിയേട്ടാ?
"ഏയ് ഇല്ല, ഞാൻ ഇറങ്ങാൻ തുടങ്ങുന്നത്തെ ഉണ്ടായിരുന്നത്തെ ഉള്ളൂ""നല്ല ആളായിരുന്നു അമ്പലത്തിൽ, അതാ താമസിച്ചേ" - എന്നും പറഞ്ഞു അവൾ ഹരിക്ക് കുറി തൊട്ട് കൊടുത്തു. അപ്പോഴേക്കും സതിയമ്മ ഉമ്മറത്തേക്ക് വന്നു.
"അതേ നല്ലവണ്ണം ഒക്കെ പഠിച്ചോണം കേട്ടാലോ, അല്ലാണ്ട് ചുമ്മാ ഒഴപ്പി നടക്കരുത്, അവധി കിട്ടുമ്പോ ഇങ്ങു വരണം" ഭദ്ര ഹരിയോടായി പറഞ്ഞു
"അല്ലേ സതിയമ്മേ"- ഭദ്ര സതിയമ്മയുടെ തോളിൽ ചാരി നിന്ന് കൊണ്ട് സതിയോടായി ചോദിച്ചു
"ഓ ആയിക്കോട്ടെ, ഇനി തമ്പുരാട്ടി പറഞ്ഞിട്ട് അനുസരിച്ചില്ലെന്നു വേണ്ട, അല്ലേ അമ്മേ " ഹരി ഭദ്രേ കളിയാക്കി കൊണ്ട് അമ്മയോടായി പറഞ്ഞുഅല്ലേലും ഞാൻ പറയുന്നതിന് എന്താ വില ഉണ്ണിയേട്ടൻ തന്നിട്ടുള്ളേ, ഞാൻ പോവാ, ഇയാള് ഇപ്പോഴച്ച വന്ന മതി,
ഞാൻ പോണൂ സതിയമ്മേ, ഇനിയും കണ്ടില്ലേങ്കിൽ അമ്മ വിഷമിക്കും" - എന്നും പറഞ്ഞു അവൾ പടി ഇറങ്ങി ഓടി.അവളുടെ പറച്ചിലും പൊക്കും കണ്ട് ഹരിയും സതിയും നിറ ചിരിയോടെ നിന്നു.
ഹരി അമ്മയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
നാട്ടിൽ നിന്നും 3/4മണിക്കൂർ യാത്ര ഉണ്ട് കോളേജിലേക്ക് അത് കൊണ്ട് തന്നെ ഹോസ്റ്റലിൽ ആണ് ഹരിയുടെ താമസം. അത് കൊണ്ട് തന്നെ ചെറിയ ചെറിയ അവധി കിട്ടുമ്പോൾ തന്നെ ഹരി നാട്ടിലേക്ക് വണ്ടി കേറുമായിരുന്നു.
ഹരി വരുന്ന ദിവസം ഭദ്രക്ക് വല്യ ഉത്സാഹം ആണ്, വന്നു കഴിഞ്ഞാൽ പിന്നെ അവൻ്റെ വാലേൽ തൂങ്ങി നടക്കും, കോളേജിലെ വിശേഷം ചോദിച്ചറിയൽ ആണ് പ്രധാനം, കൂടാതെ താൻ അല്ലാതെ ഹരിക്ക് വേറെ കൂട്ടുക്കാരെ കിട്ടിയോന്നു അറിയാനും.ഹരിക്ക് വേറെ കൂട്ടുകാരെ കിട്ടി എന്നു അറിയുമ്പോ മുഖം വീർപ്പിച്ചു നടക്കും, അപ്പോ തുളസിഅമ്മ പറയും
" അവനെ പോലെ പഠിച്ചാൽ നിനക്കും ആ കോളജിൽ തന്നെ പഠിക്കാൻ പറ്റില്ലേ"- എന്ന് , എന്തോ അതിന്ന് മാത്രം ഭദ്ര ഒന്നും മിണ്ടില്ല , കാരണം അവൾക്ക് നാട് വിട്ട് പുറത്ത് പോയി പഠിക്കുന്നതേ ഇഷ്ടല്ല.അങ്ങിനെ വർഷങ്ങൾ കടന്നു പോയി. ഹരി ഇപ്പോൾ പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് 2വർഷം ആണ്.
ഇതിനിടയിൽ മാറ്റം ഒന്നും ഇല്ലാതെ ഹരിയുടെയും ഭദ്രയുടെയും ജീവിതം കടന്നു പോയി, ഒന്നൊഴിച്ച് ഭദ്രക്ക് ഹരിയോട് ഉള്ള സൗഹൃദം, ഇതിനകം തന്നെ അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു അവൾടെ ഉണ്ണിയേട്ടൻ അവൾക്ക് നല്ലൊരു കളിക്കൂട്ടുകാരൻ മാത്രമല്ല, അവളുടെ പ്രണയവും ആണെന്ന്.
YOU ARE READING
നിന്നോളം...
Romanceനിന്നോളം മനോഹരമായ ഒന്നും എന്നിൽ വേരോടിയിട്ടിയില്ല, ഒരു പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നുമില്ല...... Picture edits are owned by respected editors not by me.💚💜 •ഇത് ഒരു സിമ്പിൾ സ്റ്റോറി ആണ്. എനിക്ക് എഴുതാൻ തോന്നിയപ്പോൾ എഴുതിയത്, അത് കൊണ്ട് തന്നെ ഒരുപ്...