Part 1

521 46 35
                                    















"...........നിങ്ങളുടെ വിനോദം ഒരാളുടെ വേദനയെ പരിഹസിക്കുന്നില്ലെന്നും നിങ്ങളുടെ ആസ്വാദനം മറ്റൊരാളുടെ കഷ്ടപ്പാടല്ലെന്നും ഉറപ്പാക്കുക..... നിങ്ങളുടെ കാതുകളുടെ ഈണം ദുർബലന്റെ നിലവിളിയായിരിക്കരുത്........"









.........................................







" നീ സംസാരിച്ചോ....? " കൈ നഖം കടിച്ചു തുപ്പി കൊണ്ട് അവൻ കൂട്ടുകാരന് അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു... അവന്റെ നോട്ടം കുറച്ചു മുന്നിൽ ബോൾ തട്ടി കളിക്കുന്നവനിൽ ആയിരുന്നു...

കോളേജിലെ ക്രിക്കറ്റ്‌ ടീമിന്റെ പ്രാക്ടീസ് നടക്കുന്ന ഗ്രൗണ്ട് ആയിരുന്നു അത്...
ടീമിലെ പതിനൊന്നു പ്ലയേഴ്‌സിൽ ഒൻപതു പേർ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു....
വൈറ്റ് കളറിൽ ഡാർക്ക്‌ ബ്ലൂ ഡിസൈൻ ഉള്ള പ്രാക്ടീസ് സ്‌പോർട് വെയർ ആയിരുന്നു അവരുടെ വേഷം....

ഈ അക്സടമിക് ഇയറിലെ ആദ്യത്തെ പ്രാക്ടീസ്.... പതിനൊന്നു പേരിൽ രണ്ടു പേർ ലാസ്റ്റ് ഇയർ graduation കഴിഞ്ഞു പോയി...
ടീമിലെ പുതിയ രണ്ടു മെമ്പേഴ്സിനെ സ്‌പോർട് head ആൾറെഡി തിരഞ്ഞെടുത്തിട്ടുണ്ട്....

ഇപ്പോഴത്തെ പ്രേശ്നവും അത് തന്നെയാണ്....

" ഞാൻ പറഞ്ഞില്ല... നീ പറ.. നീ അല്ലെ vice captain... " കൈ ഒഴിയും പോലെ അവൻ സുഹൃത്തിനെ നോക്കി പറഞ്ഞു...

വൈസ് ക്യാപ്റ്റൻ വിനോദ് ദയനീയമായി മുന്നിൽ നിൽക്കുന്ന അവരുടെ ക്യാപ്റ്റനെ നോക്കി....

" നീ ഒരു മയത്തിൽ പറ... " പിന്നിൽ നിന്നു സപ്പോർട്ട് ചെയ്യുന്നവനെ നോക്കി വിനോദ് ഒന്നു നെടുവീർപ്പിട്ടു...

" എങ്ങനെ പറഞ്ഞാലും തല്ലു ഉറപ്പാ... ഞാൻ ആണെങ്കിൽ ആവേശത്തിൽ കേറി സമ്മതിക്കോം ചെയ്തു... " വിനോദ് തന്റെ ആ തീരുമാനത്തെ പഴിച്ചു...
പുതിയ മെമ്പേഴ്സിനെ allot ചെയ്തത് ഇന്നലെ ആയിരുന്നു... ക്യാപ്റ്റൻ നാട്ടിൽ പോയി വരാൻ ലേറ്റ് ആയതു കൊണ്ട് വൈസ് ക്യാപ്റ്റൻ ആയിരുന്നു പുതിയ മെമ്പേഴ്സിനെ സ്വീകരിച്ചത്....

" നിന്റെ ആത്‍മവിനു വേണ്ടി നോം പ്രാർത്ഥിക്കാം... " ഹരി വിനോദിന്റെ തോളിൽ തട്ടി പറഞ്ഞു.. തിരിച്ചു ഒരു തുറിച്ചു നോട്ടം ആയിരുന്നു....

FROM FOES TO BEAUSWhere stories live. Discover now