Part 4

222 29 6
                                    
















ഇന്നത്തെ ദിവസം പതിവിലും പ്രയാസം ഉള്ളതായി അവനു തോന്നിയിരുന്നു ....
ഡ്യൂട്ടി കഴിഞ്ഞു പോകാൻ ഉള്ള തയാനാടുപ്പിൽ ആയിരുന്നു.. വീട്ടിൽ ചെന്നു ഒന്ന് ഉറങ്ങണം അത്ര മാത്രം ആയിരുന്നു ചിന്ത...

അപ്പോഴാണ് കോൺസ്റ്റബിൾ പുതിയ പുലിവാലും ആയി വരുന്നത്...

അവൻ ചെയറിലേക്ക് തിരികെ ഇരുന്നു കൊണ്ട് കോൺസ്റ്റബിളിന് പിന്നിൽ വരുന്നവരെ നോക്കി...

അവരെ തിരിച്ചറിഞ്ഞത് കൊണ്ടാകാം അവൻ കസേരയിലേക്ക് ചാരി കൊണ്ട് ആഴത്തിൽ ഒരു നെടുവീർപ്പിട്ടു...

“ സാർ, രണ്ടിനും ബോധം തീരെ ഇല്ല... ചാർട്ട് റെഡി ആക്കട്ടെ...?” മദ്യപിച്ചു പോലീസ് ജീപ്പിലേക്ക് വണ്ടി കയറ്റിയവർക്ക് എതിരെ കേസ് എടുക്കാൻ തന്നെ ആയിരുന്നു അയാളുടെ തീരുമാനം..

“ wait... താൻ തൽക്കാലം പുറത്തു നിക്ക് .. ഞാൻ ഒന്ന് സംസാരിക്കട്ടെ...” സൈമൺ കോൺസ്റ്റബിലിനോട് ആയി പറഞ്ഞു.. അയാൾ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്തു പുറത്തേക്ക് പോകുകയും ചെയ്തു..

സൈമൺ മെല്ലെ ചെയറിൽ നിന്ന് എഴുന്നേറ്റു മുന്നിൽ നിൽക്കുന്നവന്മാരുടെ അടുത്തേക്ക് ചെന്നു.. ഇവാൻ കൈ രണ്ടും കൂപ്പി ക്ഷമിക്കണം എന്ന് പറയും പോലെയാണ് നിൽപ്പ്.. ആൽവിൻ ആകട്ടെ തല ഉയർത്തി നോക്കിയതേ ഇല്ല...

“ എന്താ മോനെ ഇതെക്കെ .. കോലം കണ്ടില്ലേ... ” അലങ്കോലം ആയി കിടന്ന ആൽവിന്റെ മുടി അവൻ കൈ കൊണ്ട് ഒതുക്കി വൃത്തിയാക്കി.. ആൽവിൻ അപ്പോൾ തന്നെ സൈമണിന്റെ കൈ തട്ടി മാറ്റുകയും ചെയ്ത്..

“ അല്ലു....”

“  സാറേ ഒരു കൈയഭത്തം.. ഫ്രണ്ട്‌സ് നിർബതിച്ചപ്പോൾ കുറച്ചു .. ലേശം കുടിച്ചു.. അങ്ങനെ പറ്റിയതാ.. അല്ലെ അല്ലു.. ” ഇവാൻ ആൽവിനോട് ചോദിച്ചു കൊണ്ട് സൈമനോട് പറഞ്ഞു...

പറഞ്ഞാൽ മനസ്സിലാകുന്ന കോലത്തിൽ അല്ല രണ്ടും എന്ന് അവനു മനസ്സിലായിരുന്നു....

“ നടക്ക് രണ്ടും... ” സൈമൺ പുറത്തേക്ക് നടന്നു കൊണ്ട് അവരുടെ പറഞ്ഞു..

“സെല്ലിൽ അടക്കാൻ ആണോടാ...” ഇവാൻ ആൽവിന്റെ ദേഹത്തേക്ക് ചാരി കൊണ്ട് ചോദിച്ചു...

You've reached the end of published parts.

⏰ Last updated: Oct 04 ⏰

Add this story to your Library to get notified about new parts!

FROM FOES TO BEAUSWhere stories live. Discover now