"""എന്തിനാ മുത്തിശ്ശി വിളിപ്പിച്ചത് """ """
റൂമിൽ കയറി വന്ന് സിദ്ധാമിക രുദ്ര ക്ഷത്ര (സിദ്ധി ) അരുന്ധതി യോടെ ചോദിച്ചു.
"""പറയാം ആദ്യം നീ ഇവിടെ ഇരുക്ക് """
അരുന്ധതി സോഫിൽ ചുണ്ടി കൊണ്ട് പറഞ്ഞു.
അത് കേട്ട് സിദ്ധി സോഫിൽ ഇരുന്ന ബെഡിൽ ഇരിക്കുന്ന അരുന്ധതി നോക്കി.
അപ്പോയാണ് അങ്ങോട്ട് ഋതിക ആകാശ് (ആശ )വന്നത്.
"""മുത്തശ്ശി എന്നെ വിളിച്ചു ന്നു പറഞ്ഞു """
""ഹാ വിളിച്ചു .... നീ സിദ്ധി മോളെ അടുത്ത ഇരുക്ക് എന്നിട്ട് പറയാം """
"""എന്റെ പൊന്നു മുത്തിശ്ശി ഇങ്ങനെ ബിൽഡപ്പ് ഇടാതെ ഒന്ന് പറയാമോ """
ആശ തന്റെ അടുത്ത വന്ന ഇരുന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന അരുന്ധതി കണ്ട് സിദ്ധി പറഞ്ഞു.
"""ഹ്മ്മ്.... ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ എങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല..... പക്ഷെ ഈ പറയാൻ പോകുനെ കാര്യം നിങ്ങൾ അനുസരിക്കണം ""
അരുന്ധതി ഗൗരവത്തോടെ അവരെ രണ്ട് പേര് നോക്കി പറഞ്ഞു.
അരുന്ധതി പറഞ്ഞത് കേട്ട് സിദ്ധി ആശ പരസ്പരം നോക്കിട്ട് അരുന്ധതി നോക്കി.
"" കാര്യം എന്താണെന്ന് പറയാതെ ഞങ്ങൾ എങ്ങനെയാണ് അനുസരിക്കുന്നത്"""
ആശ ഗൗരവത്തോടെ അരുന്ധതി നോക്കി പറഞ്ഞു.
ആശ പറഞ്ഞത് കേട്ട് അരുന്ധതി അവളെ ഒന്ന് നോക്കി... ശേഷം വാതിലിനു മറവിൽ നിൽക്കുന്ന സിദ്ദിയുടെയും ആശയുടെയും അച്ഛനമ്മമാരെ ഇടം കണ്ണിട്ടു നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി....
"" നിങ്ങൾക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ""
അരുന്ധതി പറഞ്ഞത് കേട്ട് ആശ യുടെ സിദ്ധി യുടെ മുഖം ഭാവം മാറാൻ തുടങ്ങി.