"""ഒന്നുല്ല നിന്റെ സംസാരം കേട്ട് ചിരിച്ച പോയത് ""തേജു ചിരി അടക്കി പിടിച്ചു കൊണ്ട് നാഥനോനാടായി പറഞ്ഞു.
അത് കേട്ടതും നാഥ് അവനെ നോക്കി മുഖം തിരിച്ചു...
"""എന്റെ നാഥ് ആലോചനയെക്കുറിച്ച് പറഞ്ഞതല്ലേ ഉള്ളൂ....... അല്ലാതെ അത് ഉറപ്പിച്ചു ഒന്നുമില്ലല്ലോ """തേജു
"""" ഉറപ്പിച്ചത് പോലെ ആയിരുന്നു അവരുടെ സംസാരം.... നിനക്ക് അത് തോന്നിയില്ലെങ്കിലും എനിക്ക് നല്ലപോലെ തോന്നിയിട്ടുണ്ട് """"
നാഥ് ഗൗരവത്തോടെ തേജുവിനോട് ആയി പറഞ്ഞു.
നാഥ് പറഞ്ഞത് കേട്ട് തേജുവിനെ എന്തെന്നില്ലാത്ത ടെൻഷൻ വന്നു.
""""" എന്താടാ അത് പറഞ്ഞപ്പോൾ നിന്റെ മുഖം മാറിയത്"""
തേജുന്റെ മുഖം ഭാവം മാറിയത് കണ്ടു നാഥ് സംശയത്തോടെ അവനെ നോക്കി.
"""അത് പിന്നെ വിവാഹം അവരെ ഉറപ്പിച്ചാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും""""
തേജു ദയനീയമായി നാഥനെ നോക്കി പറഞ്ഞു.
""""നീ എന്താ അങ്ങനെ പറഞ്ഞത് '"""
തേജു പറഞ്ഞത് കേട്ട് നാഥ് മനസ്സിലാവാതെ അവനെയും നോക്കി.
തേജു പിന്നെ വീട്ടിൽ വെച്ച് നടന്നതൊക്കെ നാഥനോട് ആയി പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ നാഥ് അവിടെ നിന്ന് എഴുന്നേറ്റ് അവിടെ സെറ്റ് ചെയ്തിരിക്കുന്ന ഫ്ലവർവെസ് യിലെ ഫ്ലവർ എടുത്തു തേജുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
"" This is for you """
"""" ഇത് എന്തിനാ എനിക്ക് """
തന്റെ കയ്യിൽ ഇരിക്കുന്ന ഫ്ലവർ നും അവനെയും മാറി മാറി നോക്കിട്ട് ചോദിച്ചു.
"""അല്ല ഈ കാര്യങ്ങളൊക്കെ സിദ്ധി അറിയുമ്പോൾ ... നിന്റെ ശരീരത്തിൽ എന്തെങ്കിലും കേടുപാടൊക്കെ വന്നെന്നിരിക്കും അപ്പോൾ പിന്നെ എനിക്ക് ആ സമയത്ത് തരാൻ പറ്റില്ല..... അതാണ് അഡ്വാൻസ് ആയിട്ട് ഇപ്പോ തന്നത് 😌"""