അമ്മ തൻ നൊമ്പരം

3 0 0
                                    

കണ്ണിൽ നിന്നൂറുന്ന രക്തത്തെ കാണുവാൻ കഴിയാതെ പോകുന്ന ഹൃദയമേ,
നിനക്ക് എന്തിനു ഞാൻ എൻ ഉദരത്തിൽ സ്ഥാനം തന്നു.
നൊമ്പരം എന്തെന്നറിയാതെ വളർന്നതെന്നെ നൊമ്പരത്തിൽ ആക്കാനോ പൊൻ മകനേ.
പൊരിയുന്ന വെയ്ലിൽ എരിയുന്ന മനസ്സുമായ് നിനക്കായി എൻ ചോര നീരാക്കി ഞാൻ,
ഇന്നിതാ നിൻ കരങ്ങളാൾ എനിക്കു നീ നരഗത്തിൻ വാതിൽ നീ തുറന്നു തന്നു.
പണ്ട് മാമുട്ടുവാൻ നിൻ പുറകെ ഓടിയ ഞാൻ ഇതാ ഇന്നൊരു തരിക്കായി നിൻ കാലിൽ വീണു.
നീ ഉറങ്ങിയ ഉദരത്തെക്കാൾ നിനക്ക് പ്രിയമോ ഈ സൗഭാഗ്യങ്ങൾ.
ഒരു നാൾ നീ ഈ ഉദരത്തെ തേടി വരുന്നന്നേരം,
ഞാൻ ഉറങ്ങും എൻ ഭൂമി അമ്മ തൻ ഉദരത്തിൽ വീണ്ടും ഒരമ്മയായ് പുനർജനിക്കാൻ...

എൻ്റെ കവിതകൾ Where stories live. Discover now