നൂറാനി സഹോദരിമാർ

149 8 0
                                    



നൂറാനി എന്റെ ആത്മമിത്രമാണ് . ഞങ്ങൾ ഒരുമിച്ചാണ് ദുബൈയിൽ സ്കൂളിൽ പഠിച്ചിരുന്നത്.

അവർ ഇരട്ട സഹോദരിമാർ ആയിരുന്നു. നാസിലയും നൂരാനിയും .

നല്ല വെളുത്തു തടിച്ച സുന്ദരിമാർ.

നൂറാനി അവളുടെ പേരല്ല , അവളുടെ ബാപ്പയുടെ പേരായിരുന്നു . നബീല എന്നായിരുന്നു അവളുടെ ശരിയായ പേര് . ഞങ്ങൾ ചങ്ങാതികൾ വിളിച്ചു വിളിച്ച് അവളുടെ പേരു നൂറാനി എന്നുതന്നെ അറിയപ്പെടാൻ തുടങ്ങി .

കർണാടകയിൽ എവിടെയോ ആയിരുന്നു അവരുടെ സ്വദേശം . പക്ഷെ രണ്ടു മൂന്നു തലമുറകൾക്ക് മുമ്പുതന്നെ അവർ കേരളത്തിൽ കോഴിക്കോട് താമസമാക്കിയിരുന്നു. മലയാളം നന്നായി സംസാരിച്ചിരുന്നു രണ്ടുപേരും. എന്നാലും അവരുടെ വീട്ടിൽ അവർ ഉർദുവിലെ സംസാരിച്ചിരുന്നുള്ളൂ .

ഞങ്ങൾ മലയാളിക്കുട്ടികൾക്ക് അവർ എപ്പോഴും അതിശയമായിരുന്നു . രണ്ടു ഭാഷ സംസാരിക്കുന്ന അവർ പാകിസ്ഥാനി ചാരന്മാരാണോ എന്ന് ഒരിക്കൽ ഞാൻ വേറെ ഒരു കൂട്ടുകാരിയോട് തിരക്കി .

അവൾ വള്ളിപുള്ളി തെറ്റാതെ യഥാസമയം അവരെ അറിയിക്കുകയും . അവർ അതു അവരുടെ ബാപ്പ മുഖേന ഹെഡ്മിസ്ട്രെസ്സിന്റെ അടുക്കൽ പരാതിപ്പെടുകയും എനിക്ക് രണ്ടടിയും ഒരു താക്കീതും കിട്ടുകയും ചെയ്തിരുന്നു .

കുറെനാൾ ആ അടിയുടെ ഓർമ ഒരു പ്രതികാരമായി മനസ്സിൽ കിടന്നെങ്കിലും , പിന്നെപ്പിന്നെ അതെവിടെയോ പോയിമറഞ്ഞു . ഞങ്ങൾ നല്ല കൂട്ടുകാരികളും ആയി.

അതുകൊണ്ടാണ് കുട്ടികളുടെ കൊച്ചു കൊച്ചു പിണക്കങ്ങളിൽ വലിയവർ ഒരിക്കലും ഇടപെടരുതെന്നു പറയുന്നത് . അവർ തല്ലുകൂടും പിന്നെ കൂട്ടുകൂടും . അതിനെത്തന്നെയല്ലേ നമ്മൾ കുട്ടിക്കാലം എന്ന് വാത്സല്യത്തോടെ വിളിക്കുന്നത്?


You've reached the end of published parts.

⏰ Last updated: Mar 09, 2016 ⏰

Add this story to your Library to get notified about new parts!

ഹലീമയുടെ ആൺമക്കൾWhere stories live. Discover now