ലിജോ....

345 38 6
                                    

ഒരു പോസ്റ്റിംങ്ങ് ദിവസം... ഞാൻ ലിജോയെ കണ്ടു. ദയനീയമായ അവസ്ഥയാണ്... അവന്റ മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം കൊടുക്കുന്നത്. അടങ്ങി കിടക്കില്ല. റസ്റ്റ്ലസ്സ് ആണ്... നടക്കാൻ കഴിയുമായിരുന്നില്ല. അന്ന് അവൻ പാരലൽ ബാറിൽ രണ്ടാമതൊരിക്കൽ കൂടെ പിച്ചവെച്ചു തുടങ്ങി. മാഡം പറഞ്ഞു. "ഡിസോസ്സിയേറ്റഡ് ആക്സണൽ ഇഞ്ച്വറിയാണ്. വളരെ റസ്റ്റ് ലസ് ആയിരിക്കും പേഷ്യന്റ്. "
" ഇപ്പോ നടക്കുന്നുണ്ടല്ലോ മാഡം... അമ്മയ്ക്ക് വല്യവിഷമമായിരുന്നു. ഒന്ന് വിളിച്ച് കാണിച്ചോട്ടെ?" കൂടെ വന്ന ചേട്ടൻ ചോദിച്ചു. "അതിനെന്താ കാണിച്ചോളൂ... " മാഡം പറഞ്ഞു.
അമ്മ വന്നു. മൂന്നാല് മാസങ്ങൾക്ക് ശേഷം മകൻ പിച്ചവെച്ച് നടക്കുന്ന കണ്ടപ്പോൾ അവർ ഓടി വന്നു. അരികിൽ നിന്ന് അവനെ തലോടി... കയ്യിൽ മെല്ലെ ചുബിച്ചു .
" കണ്ണാ ഇതാരാ?'' മാഡം ചോദിച്ചു. "അ......മ്മ... " നേർത്ത പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു. അവർക്ക് കണ്ണീർ അടക്കാനായില്ല! അവർ പൊട്ടിക്കരഞ്ഞു. അവരെ പറഞ്ഞ് സമാധാനിപ്പിച്ച് ഞങ്ങൾ അവരെ റിസപ്ഷനിൽ കൊണ്ടു ചെന്നിരുത്തി... മാസങ്ങൾക്ക് ശേഷം മകൻ തന്നെ തിരിച്ചറിഞ്ഞതിലുള്ള സന്തോഷം! പിറ്റേന്ന് ലിജോ കുറേക്കൂടി നന്നായി നടന്നു. പേരിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടാവണം മാഡം ചോദിച്ചു. "ഇവനെയെന്താ കണ്ണാന്ന് വിളിക്കണെ? " " അവൻ ജനിച്ചപ്പോൾ അവന് വല്യ കണ്ണുകളായിരുന്നു. കണ്ണിന്റ വലിപ്പം കണ്ടിട്ടാ അവനെ ഞങ്ങൾ കണ്ണാന്ന് വിളിക്കാൻ തുടങ്ങിയത്." അമ്മ പുഞ്ചിരിച്ചു.
ഇവൻ ലിജോ... 24 വയസ്സ് B tech കഴിഞ്ഞ് ഗൾഫിൽ നല്ലൊരു ജോലിയും ശരിയായി. ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ച് വരും വഴി റോഡ് ആക്സിഡന്റിൽ പെട്ട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളം കോമാ സ്റ്റേജിൽ കിടന്നവൻ! മാസങളോളം വെന്റിലേറ്ററിൽ മാത്രം ജീവിച്ചവൻ! മത്തിഷ്ക മരണം സ്ഥിതീകരിച്ച് ഡോക്ടർമാർ പീസ് ഫുൾ ഡെത്തിന് വിധിച്ചവൻ!.... അവിടെ നിന്നാണ് ലിജോയുടെ തിരിച്ച് വരവുണ്ടായത്... അവിടെ നിന്നാണ് ലിജോ ഞങളുടെ കൈ പിടിച്ച് പിച്ച നടക്കാൻ തുടങ്ങിയത്!.... ഒരു രോഗിയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്ന ബന്ധുക്കളെക്കാളും ചികിത്സിക്കുന്ന ഡോക്ടറെക്കാളും സന്തോഷിക്കുന്നവരാണ് ഞങ്ങൾ ഫിസിയോ തെറാപിസ്റ്റുകൾ! ഒരു ചെറിയ കാലയളവിലെ ഡോക്ടറുടെ ചികിത്സ കഴിഞ്ഞാൽ വലിയ കാലയളവിൽ അവരുടെ കൂടെ അവരുടെ ഉറ്റവരിൽ ഒരാളായി കൂടെ നിൽക്കുന്നവരാണ് ഫിസിയോ തെറാപിസ്റ്റുകൾ... അവർ പൂർണ്ണമായും സ്വയം പര്യാപ്തരാവുന്നതു വരെ... കാലങ്ങൾക്ക് ശേഷം സ്വന്തം കൈ കൊണ്ട് ഒരു പിടി ചോറു വാരിയുണ്ടെന്ന് നന്ദിയോടെ കണ്ണിലൊളിപ്പിച്ച സന്തോഷാശ്രുക്കളോടെ വന്നു പറയുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ? അതാണ് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം! yes i proud to be a physio
Sumi aslam Pt

My Posting Days...Where stories live. Discover now