സ്‌നേഹ മണൽ 1

798 9 0
                                    


ഒരു നട്ടുച്ച നേരത്തു അവനു ഞാൻ  മുഖ പുസ്തകത്തിലൂടെ  സന്ദേശം അയക്കുമ്പോൾ എന്റെ മനസ്സിൽ ഒരു വിചാരമേ ഉണ്ടായിരുന്നുള്ളു. കുറെ മാസങ്ങളായി അടക്കി പിടിച്ച എന്റെ കാമദാഹം സഫലമാക്കണം എന്നത്. ഒരു സുഹൃത് വഴി കിട്ടിയ ഐഡി ആയതു കൊണ്ട് എവിടെന്നു തുടങ്ങണം എന്ന് ഒരു നിശ്ചയമില്ലായിരുന്നു മാത്രമല്ല എനിക്ക് അവന്റെ ഐഡി പറഞ്ഞു തന്ന ആ സുഹൃത് പ്രെത്തേകം പറഞ്ഞതുമാണ് പെട്ടന്ന് വളയുന്ന ആളല്ല ഞാനുൾപ്പെടെ പലരും ശ്രമിച്ചതാണ് പിന്നെ നമ്മുടെ സൗഹൃതത്തിൽ ഇതുവരെ ഒരു വിള്ളലും വരുത്താതെ മുന്നോട്ടു കൊണ്ടുപോകാൻ നിനക്ക് പറ്റിയിട്ടുണ്ട് അതു കൊണ്ട് എനിക്കുറപ്പാണ് നിന്നെ കൊണ്ട് പറ്റും. പറഞ്ഞു കേട്ട അറിവിൽ അവന്റെ താമസവും നിന്റെ അടുത്തു തന്നെയാണ് ഒന്ന് എറിഞ്ഞു നോക്കു പോയാൽ ഒരു കല്ലു കിട്ടിയാൽ ഒരു മാങ്ങാ.. എന്റെ ആ സുഹൃത്തിന്റെ  വാക്കുകളാണ് എന്നെ അവനിലേക്ക്‌ ഒരു സന്ദേശം അയക്കാൻ പ്രേരിപ്പിച്ചത്..ഹൊ ക്ഷമിക്കണം അവനും ഞാനും എന്ന് പറയുന്നത് കെട്ടു നിഞങ്ങൾ വിചാരിക്കുന്നുണ്ടാവും ആരാണ് അവൻ ആരാണ് ഞാൻ ഓക്കേ പരിചയപ്പെടുത്താം.. അവൻ സാം.. ചെന്നൈ രാമപുരമാണ് സ്വദേശം.ചെറുപ്പം തൊട്ടേ പഠിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്  ഇവിടെ ദുബായിൽ ഒരു കമ്പനിയിൽ അകൗണ്ടാന്റ് ആയി ജോലി ചെയ്യുന്നു 22 വയസ്സ് ആരെയും ആകർഷിക്കുന്ന സൗന്ദര്യം.. എല്ലാവരുടെയും മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന സാമിനെ കാണാൻ നല്ല രസമാണ്. ഇനി എന്നെ പറ്റി  പറയുമ്പോൾ കൂടുതൽ ആമുഖത്തിന്റെ ആവശ്യം ഇല്ല.. എന്നാലും പറയേണ്ടത് ഇവിടെ അത്യാവശ്യമായതു കൊണ്ട് ഞാൻ പറയുന്നു എന്നാൽ പറയട്ടെ.. ഞാൻ ഷിഫിൻ നിങ്ങള്കെവർക്കും സുപരിചിതനായ നിങ്ങളുടെ ഷിഫിൻ വയസ്സ് 29.. അത്ര സൗന്ദര്യമൊന്നുമില്ല എന്നാൽ ആവശ്യത്തിനുണ്ട് താനും.. ഇതേ ദുബായ് നഗരത്തിൽ ഒരു ഫർമസിയിൽ ജോലി ചെയ്യുന്നു. പഠിക്കുന്ന കാലത്തോ പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയ നേരത്തോ ഒരു ഗേ എന്നാൽ എന്താണെന്നു എനിക്കറിയില്ലായിരുന്നു.. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പ്രവാസത്തെ ചുമലിലേറ്റിയപ്പോൾ അറിഞ്ഞില്ല ഇവിടെ ഈ മണലാര്യം എനിക്ക് നൽകുന്നത് കയ്‌പേറിയ ജീവിതമെന്നു.. അങ്ങിനെ ജീവിത മെന്ന വഴിയും തേടി 22ആം വയസ്സിൽ ദുഃഖത്തിന്റെ യാത്ര പുറപ്പെട്ടു ദുബായ് എന്ന ഈ മഹാനഗരത്തിലേക്കു.
          തുടരും

സ്നേഹമണൽWhere stories live. Discover now