സ്നേഹ മണൽ... ഭാഗം( 9).

564 5 1
                                    


ആ ദിവസം ഭക്ഷണം കഴിച്ചു ഞാനും ആഷികും ഡ്യൂട്ടിൽ കയറി വർക്ക് കഴിഞ്ഞു.ഞാൻ ആഷിക്കിന്റെ കൂടെ റൂമിൽ പോയി റൂമിൽ എത്തിയപാടെ ഇക്കാനെ വിളിക്കാനായി ഞാൻ ഫോൺ എടുത്തു.. അപ്പോഴാണ് നൗഫലിക്കന്റെ കാൾ എനിക്കു വന്നത്....  (എവിടെയാ ഷിഫു  എന്തെ നിന്റെ വർക്ക് കഴിഞ്ഞില്ലേ ? കഴിഞ്ഞു ഇക്ക. ഇതാ ഇപ്പോൾ ഇക്കാനെ വിളിക്കാന്  വേണ്ടി ഫോൺ എടുത്തതേയുള്ളു.. അപ്പോഴാ ഇക്കാന്റെ കാൾ.. ച്ചുമ്മ പുളു അടിക്കല്ലേ ചെക്കാ.. പുളു അല്ല ഇക്ക സത്യമായിട്ടും ആതെ.. ഓക്കേ അതു പോട്ടെ നിന്റെ കാര്യം എന്തായി നീ വരുന്നൊ.. റൂം ശെരിയായോ. ഹ ശെരിയായി ഇക്ക പക്ഷെ ഇക്ക ഇങ്ങോട്ടൊന്നു വാ എനിക്കു കാണണം.. അ  ഹ എന്നെ കാണണമെന്നോ. ഇതെനിക്ക് പ്രദീക്ഷ തരുന്ന വാക്കാണല്ലോ.. മതി ഇക്ക കളിയാക്കിയത് വരാൻ പറ്റോ അതു പറ..എന്താ ഷിഫു ബോറടിക്കുന്നോ ?ഹേയ്‌  ആഷിക് ഒപ്പം ഉള്ളത് കൊണ്ട് ബോറിംഗ് ഒന്നുമില്ല പക്ഷെ ഇക്കാന്റെ ആ പ്രെസെൻസ് എനിക്കു വല്ലാണ്ട് മിസ് ചെയ്യുന്നു.. ഓക്കേ ട വാവേ ഞാൻ ഇപ്പോൾ വരാം അതിനു മുമ്പ് റൂമിൽ പോയി നിന്റെ സാധനങ്ങളെല്ലാം എടുത്തു വരട്ടെ ഇപ്പോൾ നീ ഫോൺ വെക്ക് ഓക്കേ ഇക്ക.. ഐ.  ലൗ.യു ഇക്ക.. ലൗ യു.. മുത്തെ.. ഇക്ക ഫോൺ കട്ട് ചെയ്തു.. പിന്നെ ഉള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ ഒരു ത്രില്ലായിരുന്നു ഓരോ മിനിറ്റിനും ഓരോ മണിക്കൂറായ്‌ എനിക്കു അനുഭവപെട്ടു.. മനസ്സിൽ പ്രണയത്തിന്റെ മഴത്തുള്ളികൾ പെയ്തിറങ്ങി എന്നിലെ ചിന്തകളിൽ കാമത്തിന്റെ നരമ്പുകളും പിടയ്ക്കുന്നതായ് തോനി..  ഞാൻ പെട്ടന്ന് പോയി കുളിച്ചു ഫ്രഷ്‌ ആയി ഒരു ചെത്ത് ബനിയനും ഇട്ടു. കണ്ണാടിയുടെ മുന്നിൽ പോയി മുടി ചീകുമ്പോഴാണ് ആഷിക്കിന്റെ പിന്നിലുള്ള കമെന്റ് എവിടെക്കാ ഷിഫു പൌഡർ ഒക്കെ ഇട്ട്   ചെത്തി മിനുങ്ങി പോകാനൊരുങ്ങിയത് അതും ഈ രാത്രിയിൽ.. എന്തിനാടാ നീ പൗഡറൊക്കെ ഇടുന്നതു അതു ഇല്ലേലും നീ ചുന്ദരനല്ലേ.. ഒരു മാതിരി ആകല്ലേ ആഷിക്. അതൊക്കെ പറയുമ്പോൾ ആഷിക്കിന്റെ മുഖത്തൊരു കള്ള ചിരിയും ഉണ്ടായ്രുന്നു ഹേയ്‌ ഇല്ല ആഷ് നൗഫലിക്ക ഇപ്പോൾ വരും എന്റെ ഡ്രെസ്സൊക്കെയായ്...........പിന്നെ ഇതു ച്ചുമ്മ ... ഇരിക്കട്ടെടോ.. അപ്പോഴേക്കും സമയം 9 ആകാറായി ഞാൻ ഇക്കാനെയും പ്രദീക്ഷിച്ചു അവിടെ നിന്നു ഇക്ക വിളിച്ചോനറിയാൻ ഫോൺ ചെക്ക് ചെയ്തു ഇല്ല കാൾ ഒന്നും ഇല്ല  ഇക്കാനെ എന്താ കാണാത്തതു എനിക്കാണേൽ ഇക്കാനെ കാണാഞ്ഞിട്ട് ഇരുത്തം കൊള്ളുന്നില്ല. എന്തായാലും ഇക്കാനെ വിളിച്ചു നോക്കാം ഞാൻ ഫോണെടുത്തു ഇക്കാനെ വിളിച്ചു വിളിച്ചപ്പോളാണെൻകിൽ ഇക്ക  കോളും എടുക്കുന്നില്ല പല വട്ടം ഞാൻ ട്രൈ ചെയ്തു ബട്ട് നോ റെസ്പോൺസ് എന്റെ തല പെരുക്കുന്നു   എന്റെ കൈകൾ വീണ്ടും കാൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്റെ  മനസ്സ് ഒന്നു എടുക്കു ഇക്ക.. ഒന്നു എടുക്കു ഇക്ക എന്നു മന്ദ്രിച്ചു എന്റെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകുന്നു എനിക്കു എന്ത് ചെയ്യണം എന്നറിയില്ല ഇപ്പോൾ ആരെ വിളിച്ചാണ് നൗഫലിക്കാനേ കിട്ടുക ഒരു ഐഡിയയും ഇല്ല ഇക്കാന്റെ റൂമിലുള്ളവരുടെ നമ്പറും എന്റെ കയ്യിലില്ല.. ..എനിക്കു ഒരു സമാദാനവുമില്ല  പൊട്ടിക്കരയാൻ വിതുമ്പി നിൽക്കുന്ന എന്റെ മനസ്സിലെ ആ വികാരം കണ്ണീരായി എന്റെ കാഴ്ചകളെ മങ്ങലേല്പിച്ചു. ശരീരം തളരുന്നു ഞാൻ എന്റെ  ബെഡിലേക്കു പോയി തളർന്നു വീണു എന്റെ കണ്ണുകൾ മയക്കത്തിലേക്ക് ചലിച്ചു പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല നൗഫലിക്ക എന്നെ വിളിച്ചാലോ നൗഫലിക്ക വരും എന്നു തന്നെയാ എന്റെ മനസ്സ് പറയുന്നത്.. എന്റെ പെട്ടന്നുള്ള മാറ്റം കണ്ടിട്ടാവണം ആഷ്.. എന്താടാ നിനക്ക് പറ്റിയത് ഇതുവരെ നീ നല്ല സന്തോഷത്തിലായിരുന്നല്ലോ എന്ത് പറ്റി നിനക്ക് വീട്ടിലെ ഓർമ വരുന്നൊ നിനക്ക്.. ഹേയ്‌ ഇല്ല ആഷ്....  പിന്നെ നീ എന്തിനാടാ കരയുന്നത്..? കാര്യം പറ ഷിഫു.. നൗഫലിക്ക വരാന് പറഞ്ഞിട്ട് ഇതു വരെ കാണുനില്ല വിളിച്ചിട്ടാണേൽ കാൾ എടുക്കുന്നില്ല എനിക്കു എന്തോ പേടി തോനുന്നു ആഷ് എന്റെ കാൾ കണ്ടാൽ ഇക്ക എടുക്കാതിരിക്കില്ല ഇതിപ്പോൾ പലവട്ടം വിളിച്ചിട്ടു ഇക്ക...... ഞാൻ കരയാൻ തുടങ്ങി.. അയ്യേ കുട്ടികളെ പോലെ... കരായതെടോ  നൗഫൽ ഇപ്പോൾ വരും എന്തെകിലും തിരക്കായിരിക്കും അതയ്രിക്കും കാൾ എടുക്കാത്തത് ഹേയ്‌ അല്ലടാ ആഷ് ഇക്ക എന്റെ കാൾ എന്നറിഞ്ഞാൽ എത്ര തിരക്കാണെലും എടുക്കും എനിക്കു പേടിയാവുന്നു ആഷ്.. നീ ഒന്നു കരച്ചിൽ നീർത്തട ഷിഫു എന്നിട്ടു ഒരു വട്ടം കൂടി കാൾ വിളിച്ചേ... ബെഡ്ഢിൽ നിന്നും എഴുന്നേറ്റു ഇക്കയുടെ നമ്പറിലേക്കു ഞാൻ വിളിച്ചു. കുറെ റിങ്ങിനു ശേഷം അങ്ങേ തലക്കിൽ നിന്നു "ഹലോ" ആരാ..നിങ്ങളാരാ. ഞാൻ നൗഫലിന്റെ ഫ്രണ്ട്‌.. നൗഫലിക്ക  എവിടെ.. നൗഫൽ........ അദ്ദേഹത്തിന്റെ ശബ്‌ദം ഇടരുന്നതായ് എനിക്കു തോനി 😭😭😭.. തുടരും

സ്നേഹമണൽWhere stories live. Discover now