സന്ധ്യയുടെ നമസ്ക്കാരം
ബാവായ്ക്കും പുത്രനും ശുദ്ധമുള്ള റൂഹായ്ക്കും സ്തുതി. ആദിമുതൽ എന്നുമെന്നേക്കും ആമീൻ.
തന്റെ സ്തുതികളാൽ ആകാശവും ഭൂമിയും നിറയപ്പെട്ടിരിക്കുന്ന ബലവാനായ ദൈവം തമ്പുരാൻ ശദ്ധമുള്ളവനാകുന്നു, ശുദ്ധമുള്ളവനാകുന്നു, ശുദ്ധമുള്ളവനാകുന്നു, ഉയരങ്ങളിൽ സ്തുതി. ദൈവമായ കർത്താവിന്റെ തിരുനാമത്തിൽവന്നവനും. വരുവാനിരിക്കുന്നവനുമായവ൯വാഴ്ത്തപ്പെട്ടവനാകുന്നു. ഉയരങ്ങളിൽ സ്തുതി.
ദെവമേ നീ ശുദ്ധമുള്ളവനാകുന്നു, ബലവാനെ നീ ശുദ്ധമുള്ളവനാകുന്നു, മരണമില്ലാത്തവനേ നീ ശുദ്ധമുള്ളവനാകുന്നു, ഞങ്ങൾക്കുവേണ്ടി കുരിശിൽ തറക്കപ്പെട്ടവനെ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ. ( 3 പ്രാവസൃം )
ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ മേൽ നീ അനുഗ്രഹം ചെയ്യണമേ. ഞങ്ങളുടെ കർത്താവേ നീ കൃപ ചെയ്തു ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ശുശ്രൂഷയും കൈക്കൊണ്ട് ഞങ്ങളുടെ മേൽ നീ അനുഗ്രഹം ചെയ്യണമെ. ദൈവമേ നിനക്കു സ്തുതി. സൃഷ്ടിതാവേ നിനക്കു സ്തുതി. പാപികളായ അടിയാരോടു് കരുണചെയ്യന്ന മ്ശിഹാരാജാവേ നിനക്കു സ്തുതി, ബാറെക്മോർ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ തിരുനാമം പരിശുദ്ധമാകപ്പെടേണമേ. നിന്റെ രാജ്യം വരേണമെ, നിന്റെ തിരുവിഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങൾക്കാവശ്യമുള്ള അപ്പം ഇന്നു ഞങ്ങൾക്കു നീ തരണമെ. ഞങ്ങളുടെ കടക്കാരോടു് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേക്കു ഞങ്ങളെ നീ പ്രവേശിപ്പിക്കരുതെ, പിന്നെയോ തിന്മപ്പെട്ടവനിൽ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നുമെന്നേക്കും നിനക്കുള്ളതാകുന്നു ആമ്മീൻ.
കൃപനിറഞ്ഞ മറിയമേ ! നിനക്കു സമാധാനം. നമ്മുടെ കർത്താവു നിന്നോടുകൂടെ നീ സ്ത്രീകളിൽ വാഴ്ത്തപ്പെവൾ, നിന്റെ വയറ്റിലെ ഫലമായ നമ്മുടെ കർത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ശുദ്ധമുള്ള കന്യക മർത്തമറിയാമേ, തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴുമെപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോടു അപേക്ഷിച്ചു കൊള്ളണമെ, ആമ്മീൻ.