Day- 2

814 70 81
                                    

പതിവിലും വൈകിയാണ് ഞാൻ ബസ്സ് സ്റ്റാൻറ്റിലെത്തിയത്. വേറെ ഒന്നുകൊണ്ടല്ല ചില ഭൂർഷ സ്വഭാവക്കാരായ കണ്ടക്ടർ മാരും😠 കിളികളും😠 നമ്മളെ കയറ്റതെ🚀 റോക്കറ്റുപോലെ ഒരെറ്റ പോക്കാ .

എന്നെ സംബന്ധിച്ചിടത്തോളം പുതിയ പുതിയ മുഖങ്ങളെ കണ്ടെത്തുന്നതിലാണ് എന്റെ വിനോദം😊. കണ്ണുകൾ, 👀മൂക്ക്,👃 ചുണ്ട്👄, മുടി , ശബ്ദ്ദം,ചിരി ഇവയെല്ലാതെ ഒരാളുടെയും തോലി വെളളുപ്പ് എന്നെ ഇതുവരെ ആകർഷിച്ചിട്ടില്ല എന്നുളളതാണ് പരമാർത്ഥമായ സത്യം.

ഞങ്ങളെ റൂട്ടിലേക്ക് ചില പരിമിത സമയങ്ങളിൽ മാത്രമെ ബസ്സുകൾ ഒളൂ
4.15, 4. 30, 4.35 , 4. 45 , 5. 30 ,6 .00
എന്നിങ്ങനെയാണ് സമയക്രമം.

ഞാൻ എത്തിയപ്പോ 4.35 ബസ്സ് ഉണ്ട് ഓടി കിതച്ച് തിക്കിതിരക്കി ഡോറിന്റെ അവിടെ എത്തിയപ്പോൾ കിളിയുടെ ഒരു ഡയലോഗ്

" മതി.. മതി ...!! ഇനി അടുത്ത വണ്ടില്ല് കേറിക്കോ " 😭
എന്നിട്ട് ഡോറ് ട്ടപ്പേന്ന് ശബ്ദത്തോടെ കൊട്ടിയടക്കലും😡

ഞാൻ ചമ്മി പണ്ടാറടങ്ങി 😢😣😧 നിക്കുമ്പോൾ ദേ ലവൻ, എന്റെ ചമ്മിയ മുഖത്തു നോക്കി നിന്നിളിക്കുന്നു. 😀😁😂എനിക്കപ്പം അവന്റെ മുടി പിടിച്ചു വലിച്ച് മുഖം നിലത്തിട്ട് ഉരക്കാനാ തോന്നിയത്. 😠😡😈

കുറെ കഴിഞ്ഞപ്പോൾ ,അന്ന് വായനോക്കാനുളള മൂട് നഷ്ടപ്പെട്ട ഞാൻ സങ്കടവും നാണക്കേടും സഹിക്കാതെ വെയിറ്റിംങ്ങ് ഷെഡിലേക്ക് നടന്നു. 😔😓

അപ്പോ ദേ അവനും അവന്റെ പടയാളിയും വെയിറ്റിംങ്ങ് ഷെഡിലേക്ക്, 😨😲എന്റെ ഇടത്തെ ഭാഗത്തായി നാലടി നീങ്ങിയിട്ട് അവൻ വന്നു നിന്നു (അന്നേരം ചെറുതായി ഒന്ന് പതറി എന്നുളളത് നേരാട്ടോ.).😞😟 എന്നിട്ട് എനിക്ക് കേൾക്കാനായിട്ടുളള അവരെ വക ഒരു കമൻറ്റും.

" ടാ മജീദേ എന്താടാ ഒരു നാറിയ മണം" 😀😁😂അത് ഗുഡ രൂപമുളളവന്റെ ഡയലോഗായിരുന്നു.

'' അത് ചിലര് ' ചമ്മിയമണമാടാ"😂😁😀
നമ്മടെ കഥ നായകന്റെ ഡയലോഗ് എന്നിട്ട് ഒരു കുലുങ്ങിചിരിയും.
ഞാൻ അവനെ രൂക്ഷമായി നോക്കി . അപ്പോ ദേ അടുത്ത കമൻറ്റ്
'' അല്ലാഹ്! യക്ഷി"😲😱👻

അവന്റെ ആയൂസിന്റെ ബലം കൊണ്ട് എന്റെ റൂട്ടിലേക്കുളള ബസ്സ് വന്നു .😡 ഇല്ലെങ്കിൽ ശരിക്കും യക്ഷിയെ പോലെ അവന്റെ രക്തം ഞാൻ ഊറ്റി കുടിക്കുമായിരുന്നു.😠😈😈

●●●●●●●●●●●●●●●●●●●●●●●●●●●●












ഒരു വായനോട്ട കഥWhere stories live. Discover now