Part 3

1.1K 115 76
                                    

Sheyin :

" എടാ നീ Over ആക്കല്ലെ... ഞാൻ അത് വെറുതെ എടുത്തതാ.... അല്ലാതെ നീ പറയുന്നത് പോലെ ഒരു കോപ്പിനുമല്ല...." Afluന്റെ പിറകിൽ നടക്കാൻ തുടങ്ങീട്ട് കുറെ നേരായി...!!

" ആണല്ലേ.... മോനെ ഇക്കാക്ക... ഞാൻ പൊട്ടനല്ലട്ടാ... എന്നെ ഔതല്ലേ..."

" നിന്നോട് ഞാൻ എന്താ പറയാ...? സത്യം പറഞ്ഞിട്ട് വിശ്വസിക്ക്ന്നില്ല" Central Hall ലെ Chairൽ അവസാനം നിവർത്തിയില്ലാതെ ഞാൻ ഇരുന്നു

" സത്യം പറയുന്ന ഒരാളെ കണ്ടാലും മതി... കള്ളനാണ് കള്ളൻ... അന്തസുള്ള കള്ളന്മാരൊക്കെ കളവ് സമ്മദിക്കും "

" ഇവിടെ എന്താ വല്ല മോഷണവും നടന്നിനാ.....? " ഉപ്പ കയ്യിൽ പത്രവുമായി എന്റെ തൊട്ടടുത്തായി ഇരുന്നു... ഇനി രക്ഷയില്ല എന്നു മാത്രല്ല പണി പാളി...!

" ഉപ്പാ... ഇകാക്ക ഉമ്മീന്റെ ഫോണിന്ന് Bhabhiന്റെ ഫോട്ടോ പൊക്കാനുള്ള ശ്രമം നടത്തി... പക്ഷേ ഞാൻ കയ്യോടെ പിടിച്ചു " Aflu പറഞ്ഞു തീരുന്നതിനു മുമ്പേ അവിടന്ന് Scoot ആകാൻ പറ്റൊന്നു നോക്കാൻ ഒരു ശ്രമം നടത്തി... പക്ഷേ ഉപ്പ എന്റെ കൈ അവിടെ പിടിച്ചു വെച്ചു

" അതിനെന്താ...?" ഉപ്പയുടെ അപ്രതീക്ഷിത മറുപടി കേട്ടിട്ട് Aflu സ്വയം നുള്ളി നോക്കി

" ഉപ്പാ.... ഇകാക്ക Bhabhi ന്റെ ഫോട്ടോ പൊക്കാൻ നോക്കിന്ന്...."Aflu പറഞ്ഞത് ഒന്നൂട്ടി ആവർത്തിച്ചു

" അത് തന്നെയല്ലേ നീ കുറച്ച് മുമ്പും പറഞ്ഞത്..? " ഉപ്പ അവനോട് വീണ്ടും ചോദിച്ചു

" എഹ്??? അപ്പോ കേട്ടിനല്ലെ...? പിന്നെയെന്താ ഇകാക്കനെ ഒന്നും പറയാത്തെ...? "

" 5 ദിവസം കഴിഞ്ഞാൽ ഇവന്റെ കല്യാണല്ലേ... ഓനിതു വരെ ഓളെ കണ്ടിട്ടില്ലാല്ലോ...?അപ്പൊ പിന്നെ ഫോട്ടൊ നോക്കിയാലെന്താ..?" ഇത് എന്റെ ഉപ്പ തന്നെയാണോ എന്ന രീതിയിൽ ഞാൻ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു ഉപ്പ പെട്ടെന്ന് എന്റെ നേർക്ക് തിരിഞ്ഞു " അല്ലേടാ....?"

"ങേ... ആ... തന്നെ " ഞാൻ Aflu നെ നോക്കി ഒരു ആക്കിയ ചിരി pass ആക്കി.

" അയ്യോ.. നാണമില്ലാലോ.. ഓന്റെ ഒരു പൂതി നോക്കറാ " പടച്ചോനെ ഉപ്പ കാലു മാറിയല്ലോ....

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now