ഒടുവിൽ അവൾ,,
നീളമേറിയ അർത്ഥശൂന്യ വികാരങ്ങളിലമർന് ഇവിടെ ഒരു സ്വപ്നം അസ്തമയത്തിന്റെ വെയിൽ നാളമേറ്റ് അലിഞ്ഞില്ലാണ്ടാവുന്നു,
കാത്തിരിപ്പ്-സ്നേഹത്തിനു വേണ്ടിയോ, അതോ ഹ്രദയം കവാടം മലർക്കെ കൊട്ടിയടച്ച, എന്നാലും പ്രിയപെട്ടതാകുന്ന കാമുകിക്ക് വേണ്ടിയോ.. ഉത്തരം തരാതെ ചോദ്യങ്ങൾ മറഞ്ഞു നില്കുന്നു.
എന്റെ വഴികൾ തിരയുന്ന ഞാൻ, അവളിലെ വഴികളുടെ ആഴമറിയാതെ പോയി, എവിടെയാണ് എനിക്ക് തെറ്റുപറ്റിയത്... ഓർത്തെടുക്കലിന്റെ വിരസത ഇന്നീ ദിവസത്തിന്റെ ആത്മാവ് തിരയുമ്പോലെ അസ്സഹനിയാം.
കണ്ണുകൾ ഹ്രദയത്തെ ചുഴന്നെടുത്തതാണ്, നോട്ടത്തെ മാറ്റാൻ ആക്കം കൂട്ടുമ്പോഴും, മുന്നിൽ ചെന്ന് പെട്ടത് എന്റെ തന്നെയും വിഡ്ഢിത്തം,
വഴിമാറികൊടുക്കാൻ കേണപേക്ഷിച്ചതാണ് അവൾ. എന്തോ എനിക്ക് പോവാൻ മറ്റൊരു വഴിയറിഞ്ഞിട്ടോ, അതോ എന്റെ വഴി അവളിൽ തീരുന്നു എന്നാ ചിന്തയുടെ വൈകല്യം കൊണ്ടോ ഞാൻ മാറാത്തതാണ്.
എന്നാലും അവളുടെ സാമിപ്യം, ഒരു നിലാവിന്റെ തൂ വെളിച്ചം പോലെ എനിക്കരികിൽ പെയ്തുറങ്ങിയതാണ്, എന്റെ ചിന്തയിലെ സൗന്ദര്യങ്ങൾ അവളിൽ ലയിച്ചു ചേർന്നതാണ്,
ആ മിഴിയിലെ മൊഴിയാത്ത മൗനം പോലും എന്നെ മാറോടു ചേർത്തതാണ്,
വാക്കിലെ പരിഭവം, ചിരിയിലെ കൗതുകം, കവിളിലെ കൊഞ്ചലുകൾ, മുഖ മക്കനയിലെ ഒളിഞ്ഞിരിക്കുന്ന കാർകൂന്തലിന്റെ ഗന്ധം എല്ലാം എവിടെയോ മറന്നു വെക്കേണ്ടതെന്ന സത്യം തിരിച്ചറിയുമ്പോൾ, വെളുത്ത കാൻവാസിൽ വീണ്ടും വീണ്ടും ഞാൻ വിരൂപനാവുന്നു.കടന്നു പോയ ദിനരാത്രങ്ങൾ, നീളം കുറഞ്ഞ ഓർമയുടെ മര്മര ശബ്ദങ്ങളാൽ
അലിഞ്ഞില്ലാതായതും, പിന്നെ ആവർത്തിച്ചതും, ഒടുവിൽ അവളുടെ മുഖം മാത്രം ബാകിയായതുമെല്ലാം, എന്റെ ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഞാൻ തന്നെ അലസമായി വരച്ചു ഉപേക്ഷിച്ച, പൂർത്തീകരിക്കാത്ത ഒരുപാട് ചിത്രങ്ങളിൽ ഒന്ന് മാത്രമായി തോന്നി പോകുന്നു എന്നിലെ ആത്മാർത്ഥ പ്രണയവും.ഒടുവിൽ എല്ലാം ഒരോർമ തുള്ളിയായി നേർത്തു നേർത്തു പോവുന്നു,
അരികിൽ വിസ്മയം തീർത്തതൊക്കെയും വേഗത്തിൽ മറഞ്ഞു പോവുന്നു.
വഴിയിൽ കാത്തു നില്കാൻ, അരികിലൊന്നു ചേർന്നിരിക്കാൻ, കൈപിടിച്ചു കൂടെ നടക്കാൻ ഓർമ്മകൾ പോലും വിസ്സമദിക്കുന്നു....ഒടുവിൽ ഞാനെന്റെ കാമുകിയെ ആശിർവദിക്കുന്നു,
ഒരു പൂവിനു പകരം, ഒരായിരം പൂക്കളാൽ....
ESTÁS LEYENDO
ഒടുവിൽ അവൾ...
Romanceഒടുവിൽ ഞാനെന്റെ കാമുകിയെ ആശിർവദിക്കുന്നു, ഒരു പൂവിനു പകരം, ഒരായിരം പൂക്കളാൽ....