കണ്ണാടിയിൽ നോക്കി മുടിയിൽ ഗോപുരം പണിയുന്നതിനിടയിൽ
ജോണി സ്വയം പറഞ്ഞു
''കണ്ടാലൊരു നാറിയും പറയരുത് വാർ ക്കപണിയാണെന്ന് ''ആ പറഞ്ഞത് ശരിയായിരുന്നു
ഗൺ ബൂട്ടും ഊരാൻ പ്രയാസമുള്ള നാരോ ജീൻസും ഇട്ടാൽ ജോണി പിന്നെ വാർക്കപ്പണി കാരനല്ല
ഏതോ model ആണെന്നാണ് അവനു സ്വയം തോന്നിയിരുന്നത്കോട്ടയത്തെ ജോർജ്ജേട്ടൻറെ വീട്ടിലെ അന്നത്തെ പണി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ
ജോർജേട്ടൻറെ പെണ്ണുമ്പിള്ള മൂക്കിൽ വിരൽ വച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു' ജോണിയുടെ ഒരു ഫാഷനെ'
മനസ്സിൽ പറഞ്ഞതാണെങ്കിലും ജോണി ഇതുകേട്ടു
പക്ഷേ അവൻ അത് ശ്രദ്ധിച്ചത് പോലുമില്ല കാരണം 10 മിനിറ്റ് മുമ്പ് കണ്ട വാർക്കപ്പണി കാരനല്ല അവനിപ്പോൾ മോഡലാണ് model
ജോർജേട്ടൻറെ പെണ്ണും പിള്ളയുടെ നോട്ടം കണ്ട സതീശൻ മേസരിക്കു ചിരി വന്നു
''നോക്കണ്ട ഈ കൊച്ചിയിലെ പിള്ളേരൊക്കെ ഇങ്ങനെയാ പുറത്തുവച്ച് കണ്ടാൽ അവൻ എന്നെ പോലും മൈൻഡ് ചെയ്യില്ല ''
തെല്ല് സങ്കടത്തോടെ മേസരി പറഞ്ഞു നിർത്തി ..ചേടത്തി ലണ്ടനിൽ നിന്ന് ലീവിന് വന്ന സ്വന്തം പുത്രനെ നോക്കി
കണ്ണടയും വെച്ച് ഒരു കുട്ടപ്പൻ അവിടെയിരുന്ന് പഠിക്കുന്നു
ചേടത്തി മനസ്സിൽ വിചാരിച്ചു
'എന്നാലും ലണ്ട നേക്കാൾ വലുതാണോ ഈ കൊച്ചി?'. . .
ജോണി ബസ്റ്റോപ്പിലേക്ക് വെച്ച് പിടിക്കുകയാണ്
ഏതോ ഇംഗ്ലീഷ് പാട്ട് ഇയർഫോണിലൂടെ കേട്ടുകൊണ്ടാണ് നടപ്പ്
അവിടെനിന്ന് ബസ് കയറി നാല് രൂപ കൊടുത്താൽ ബസ് സ്റ്റാൻഡിൽ എത്താം...
അവിടെനിന്നും എറണാകുളം.. അവിടെനിന്ന് കയറിയാൽ .....
അപ്പോൾ അവൻറെ മനസ്സിൽ ഒരു പാട്ട് ഉയർന്നുവന്നു'സന്ധ്യ'
' കണ്ണീരിതെന്തേ സന്ധ്യേ 'അതെ സന്ധ്യയെ കാണണം !
മേലിൽ കണ്ടു പോകരുതെന്നാണ് സന്ധ്യ പറഞ്ഞിരിക്കുന്നത്
പക്ഷെ ജോണി കാണും! കണ്ടിരിക്കും...ഉറച്ച മനസ്സോടെ നിൽക്കുമ്പോൾ ബസ്സ് വന്നു
ചെവിയിലെ പാട്ട് വായിൽ മൂളിക്കൊണ്ട് അവൻ ബസ്സിൽ കയറി