മറു മരുന്ന്

3 1 1
                                    


Written by: madead

കരിക്കും കണ്ട് അങ്ങനെ ഇരിക്കുമ്പഴാ ട്രെയിൻ വരണത്  കണ്ടത്. ടിക്കറ്റ് എടുത്തത് ഇന്നലെയാ.. വെയിറ്റ് ലിസ്റ്റ് എയ്നു .ഞാൻ വിചർച്ചക്കില്ല ന്ക്  സീറ്റ്‌ കിട്ടൂന്ന് .എന്തായാലും സീറ്റ്‌ കിട്ടീക്ണ്.എനി ഒന്നും ബേജാറാവണ്ട.ഞാൻ കുത്തിര്ന്നോട്ത്ള്ള ന്റെ ബാഗും എടുത്ത് ഞാൻ ഓടി കേറി.13 മണിക്കൂർ യാത്രണ്ട്. നിക്കാണേൽ ഊപ്പാട് കളങ്ങേയ്നു. എനി പ്പോ tt  നേം പേടിക്കണ്ടല്ലോ. അല്ലേലും കഴിഞ്ഞ പ്രാവശ്യം ഒന് ന്ക് ഫൈൻ ഇട്ടതാ. ഓൻ തെന്നെ ഇപ്പളും. ആ കള്ള താടിയും കരിം കട്ട പോലത്തെ മോന്തയും.മ്മ ഫ്ലൈറ്റ് ല് പൊയ്ക്കോ ന്നു പറഞ്ഞേയ്നു. ന്നാലും ട്രെയിന് ന്ന് പറയുമ്പോ ഒരു vibe അല്ലെ. കൊറേ ആൾക്കാർ ണ്ടാവും കൊറേ വാർത്താനോം പറയാ. പൊളിച് അടക്കാന്ന് കര്തിയാ ഈല് പോന്നത്. കേറിയപ്പള മനസ്സിലായത് ഇത് ഞാൻ വിചാരിച്ച ട്രെയ്നല്ലാന്ന്. ആരും ആരോടും മുണ്ടണില്ല. 7 മണിക്കൂർ കഴിഞ്ഞീണ്ടാവും ഓനെ ഞാൻ കണ്ടപ്പോ.ഞാൻ കേറിയതിന് ശേഷം ഒരാള് പോലും ന്നോട് ചിരിച്ചിട്ട് പോലും ല്ല. ഒന്ന് മൊകം നോകീട്ടു വേണ്ടേ ചിരിക്കാൻ. ഇവൻ ന്നോട് ചിരിച്ചപ്പോ ന്ക് തോന്നി എല്ലാരും ഇങ്ങനൊന്നും അല്ലാന്ന്. ഓന് ന്നോട് ചോയ്ച് ങ്ങളെ മൊകം ന്താ വല്ലതിരിക്കണതന്ന്. അപ്പൊ ഞാൻ പറഞ്ഞ് ഇവിടെ ആർക്കും ഒന്ന് ചിരിക്കാൻ പോലും നേരല്ലെന്ന്.. ഞാൻ വിചാരിച്ച് ഒന് ഇത് കേട്ട് ന്തേലും പറയും ന്ന്. പക്ഷേ ഒന് കുത്തിര്ന്ന് ചിരിക്കാണ്. ഞാൻ ന്താ ന്ന് ചോയ്ച്ചപ്പോ ഒന് ന്ക ഉള്ളിൽ കൊള്ളുന്ന ഒരു മറുപടി തന്ന്..... *"ങ്ങള് ഒലെ മൊത്ത് നോക്കി ചിരിച്ച്ക്ക്ണോ?"*

ന്താല്ലേ ഒന് പറഞ്ഞതും കാര്യല്ലേ? ഒന് ന്നോട് ചിരിച്ചപ്പോ ന്ക് തോന്നി ലോകം ഇങ്ങനല്ലാന്ന്. ഒന് ചിരിച്ചീല്ലേ ന്റെ ചിന്ത ഇതെന്നെയ്ക്കും.എല്ലാരേം മനസ്സിൽ ണ്ടാവും ഇതേ പോലെ ചിരിക്കാൻ ള്ള ഒരു മൈൻഡ്. അതോണ്ട് ങ്ങളെല്ലാരും ചിരിച്ചോളീ...

മറു മരുന്ന് Onde histórias criam vida. Descubra agora