കാത്തിരിക്കാം.....

36 12 2
                                    

കാത്തിരിക്കാം സഖീ ഓർത്തിരിക്കാം...
കിനാവുകൾ ഓരോന്നായി നെയ്തിരിക്കാം ...

കിളിവാതിൽ പടിക്കെട്ടിലൂടെ വരുന്നൊരാ രൂപം നെഞ്ചിൽ കോറിവെക്കാം...

എൻ ധമനികൾ വറ്റിച്ച് ചെഞ്ചോര വാർത്തിക്കുറിച്ചൊരീ പ്രണയ കുറിമാനങ്ങളത്രെയും കരുതിവെക്കാം...

ഇറ്റിറ്റുവീണ ചൊമന്ന മുന്തിരിച്ചാറിനാൽ തീർത്ത ദൂതുമായി ഹംസം ഇതുവരെ എത്തിയില്ലേ...

വാക ഇനിയും പൂക്കുകില്ലാ പ്രിയേ.... നമ്മളൊന്നിച്ച് ഇനിയും ആ ചോട്ടിൽ ഇരിക്കുകില്ലാ.....

നീയും ഞാനും ഓർമ്മയാകുന്നു... ഓർക്കാനായി ഞാൻ മാത്രമാകുന്നു....

ഈ കാത്തിരിപ്പിൽ മരിക്കാതിരിക്കാൻ
ഹൃദയം വിങ്ങിപ്പൊട്ടാതിരിക്കാൻ
ഈ ഓർമ്മകളെ ഞാൻ കടമെടുക്കുന്നു...
ഇനി നിനക്കായുള്ള നീ മാത്രമുള്ള വസന്തത്തിലേക്ക് 
ഞാൻ മടങ്ങുകയാണ്...

ഇനിയും ദേവീ നിനക്കായി ഞാൻ കാത്തിരിക്കാം...

You've reached the end of published parts.

⏰ Last updated: Oct 04, 2020 ⏰

Add this story to your Library to get notified about new parts!

കാത്തിരിക്കാം...Where stories live. Discover now