നിങ്ങൾ അന്യോന്യം സ്നേഹിക്കുക, എന്നാൽ സ്നേഹബന്ധം ഉണ്ടാക്കരുത്, നിങ്ങളുടെ ആത്മാവിന്റെ തീരങ്ങൾക്കിടയിൽ ഇളകിമറിയുന്ന ഒരു സമുദ്രമാകട്ടെ അത്.
അന്യോന്യം പാനപാത്രങ്ങൾ നിറയ്ക്കുക, എന്നാൽ ഒരേ പാനപാത്രത്തിൽ നിന്നു മാത്രം കുടിക്കരുത്.
പരസ്പരം നിങ്ങളുടെ അപ്പം നല്കുകi, എന്നാൽ ഒരേ അപ്പത്തിൽ നിന്നു മാത്രം ഭക്ഷിക്കരുത്.
ഒരുമിച്ചുപാടിയാടി ആനന്ദിക്കുക, എന്നാൽ നിങ്ങൾ ഓരോരുത്തരും ഏകാരായിരിക്കട്ടെ ഒരേ സംഗീതത്താൽ വിറയ്ക്കുമെങ്ക്കിലും കിന്നരത്തിന്റെ കമ്പികൾ ഒറ്റപെട്ടിരിക്കും പോലെ. നിങ്ങളുടെ ഹൃദയങ്ങളെ നല്കുക, എന്നാൽ അന്യോന്യം സൂക്ഷിപ്പാനകരുത്. എന്തെന്നാൽ ജീവിതത്തിന്റെ കരങ്ങൾക്കു മാത്രമേ നിങ്ങളുടെ ഹൃദയങ്ങളെ ഉൾക്കൊള്ളാൻ കഴിയുകയുള്ളു. ഒരുമിച്ചു നില്ക്കുക എന്നാൽ അധികം ചേർന്നാകരുത്, ദേവാലയത്തിന്റെ തൂണുകൾ വേർപെട്ടു നില്ക്കുന്നത് പോലെ. #Galeel Jibran
Happy new year friends