Kamuki season 2 intro
New york, 47 W 13th St, New York, NY 10011, USA.
ഒറ്റപ്പെട്ട പ്രദേശത്ത് ഒരു മണിമാളിക , ആഡംബര ഗൃഹമെന്നു വിളിക്കാം ഏക്കറുകൾ സ്വന്തമായ ആ ഗൃഹം, വിശാലമായ പൂന്തോട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. വില കൂടിയ കാറുകൾ നിരന്നു നിൽക്കുന്നു. കടിച്ചു കീറാൻ കാത്തിരിക്കുന്ന വിലയേറിയ നായകൾ കൂട്ടിൽ , കറുത്ത കോട്ടും ആയുധവുമേന്തിയ സെക്യൂരിറ്റികളും താനെ തുറക്കുന്ന വലിയ കവാടവും ആ വീടിൻ്റെ ആഡംബരം വിളിച്ചോതുന്നു.
Angel Next എന്നു പേരിട്ട ആ വീട്, NV എന്ന ബിസിനസ് മാഗ്നറ്റ് തൻ്റെ പ്രിയ ഭാര്യ ആത്മികയുടെ താൽപര്യപ്രകാരം വൻ വില കൊടുത്തു വാങ്ങിയതാണ്. ഇതാണവരുടെ സ്വപ്നക്കൂട്....
സമയം രാത്രി 8 മണി. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു കൊണ്ടാണ് ആദി മുറിയിലേക്കെത്തിയത്.
അതിൻ്റെ വായന്നടയ്ക്കാൻ പറ.... ഏതു നേരവും കാറാനേ... അതിനു നേരമുള്ളൂ....
എന്താ.... ആദി നീ,... പറയുന്നേ....
പൊന്നൂ.... പ്ലീസ് തലവേദനിച്ചിട്ടു വയ്യ
ഉണ്ടാക്കുന്ന നേരം ആലോചിക്കണമായിരുന്നു തലവേദനയാവുമെന്ന്,
ഓ.... ആ തിരുവായൊന്നടക്കാൻ അടിയൻ എന്തു ചെയ്യണം,
അതിനവൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
ഞാനെന്തു ചെയ്യാനാടാ... നിൻ്റെ തനി സ്വഭാവാ ഇതിന്
എന്തോ.....
അതെടാ.... വാശി എന്നു പറഞ്ഞാ.... നിന്നെയും കടത്തി വെട്ടും മോനെ,
ആണോടി,
ഓ അതു കേട്ടപ്പോ അങ്ങു സുഖിച്ചല്ലേ...
ഒന്നു പോടി , എൻ്റെ കൊച്ചിനെ തന്നെ നീ.....
അച്ഛൻ്റെ മുത്ത് മണി വന്നേ.....
അയോന, അവരുടെ ജീവിതം സുന്ദരമാക്കി തീർത്ത അവരുടെ കുഞ്ഞ്. ഒരു കുട്ടി കാന്താരി. ഒന്നര വയസ്സേ ആയതെങ്കിലും അവളുടെ വാശിയുടെ മുന്നിൽ അമ്മ മുട്ടു കുത്തിയാൽ അച്ഛൻ കാൽ തൊട്ടു നമിക്കണം.
അച്ചൻ്റെ ക്രോധവും അമ്മയുടെ വാശിയും ഒന്നു ചേർത്ത് രൂപകൽപ്പന ചെയ്ത സ്പെഷൽ മൊതലാണ് അയോനാ.... മുറി വാക്കുകൾ പറയാൻ തുടങ്ങിയ കുട്ടിക്കുറുമ്പിയുടെ ഇന്നത്തെ പ്രശ്നം അതാണ് കോമഡി.