എന്തൊക്കെയോ വീണ് ഉടയുന്ന സൗണ്ട് കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു.ഒരാഴ്ചകൂടെ കഴിഞ്ഞാ sem exam ആണ്,night കുറേ പഠിച്ചത് കൊണ്ട് late ആയിട്ടാണ് കിടന്നത്.
വീണ്ടും എന്തൊക്കെയോ ഉടയുന്ന സൗണ്ട്..മമ്മിയുടെ ഉച്ചത്തിൽ ഉള്ള സംസാരവും കേൾക്കുന്നുണ്ട്.
ഇത്ര രാവിലെ mummy എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.
ഞാൻ കണ്ണും തിരുമ്മി stair ഇറങ്ങി വന്നു."Daisy let's get divorce"
Daddy മമ്മിയോട് പറഞ്ഞത് കേട്ട് ഞാൻ അവിടെ സ്തംഭിച്ച് നിന്ന് പോയി.
ഹാൾ മുഴുവൻ പൊട്ടിച്ചിതറിയ ഫ്ലവർ wase,glass,എടുത്ത് എറിഞ്ഞ pillows..."Serah go to your room"
"Daddy.."
"അവള് എന്തിനാ പോവുന്നത്..അവളും അറിയേണ്ടത് അല്ലേ"
"Mummy.. നിങൾ എന്തൊക്കെയാ പറയുന്നത്""മോളെ നീ ഇപ്പൊ റൂമിലേക്ക് പോ..നിന്നോട് പിന്നെ പറയാം"
"എന്തിനാ പിന്നെ പറയുന്നത്..serah i can't live with your dad any more"ഞാൻ ഒന്നും പറയാൻ കഴിയാതെ ഒരു മരം പോലെ അവിടെ നിന്നു.
"Daisy stop it.അവൾടെ അടുത്ത് പെട്ടെന്ന് ഒക്കെ പറഞ്ഞാ"
"നിങ്ങൾക്ക് അല്ലായിരുന്നോ തിരക്ക്..അവൾടെ അടുത്ത് പറയാൻ..ഇപ്പൊ എന്ത് പറ്റി"
"Daisy എനിക്ക് നിന്നോട് ഇനി സംസാരിക്കണമെന്ന് ഇല്ല.."
"എനിക്കും"
അതും പറഞ്ഞ് daddy പുറത്തേക്കും mummy റൂമിലേക്കും കയറി പോയി.ഞാൻ എൻ്റെ റൂമിൽ ചെന്ന് മുഖം ഒക്കെ കഴുകി മമ്മിയുടെ അടുത്തേക്ക് ചെന്നു. മമ്മി ഉണ്ട് മമ്മിയുടെ സാധനങ്ങൾ എല്ലാം pack ചെയ്യുന്നു.
"Mummy.."
"ആഹ്..serah..come,sit"
"Mummy ഞാൻ ഇരിക്കാൻ അല്ല വന്നത്.ഇവിടെ എന്തൊക്കെയാ നടക്കുന്നത്"
"പറയാം.ആദ്യം നീ ഇവിടെ ഇരിക്ക്..നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്""നീ കേട്ടല്ലോ നേരത്തെ daddy പറഞ്ഞത്..he want divorce,എനിക്കും."
"Mummy.."
കരച്ചിൽ വന്നിട്ട് എൻ്റെ തൊണ്ട ഇടറി.
"നീ ഇപ്പൊ ചെറിയ കുട്ടി അല്ല, കാര്യങ്ങൾ പറഞ്ഞാൽ നിനക്ക് മനസ്സിൽ ആവും..ഇല്ലെങ്കിൽ നീ മനസ്സിലാക്കണം.ഞാനും നിൻ്റെ ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ട് ഒരുപാട് ആയി.നിന്നെ ഓർത്ത് ഇത്രയും കാലം ഞങൾ adjust ചെയ്തു.but, ഇനി അതിന് കഴിയില്ല."
"ഞാൻ ആണോ അപ്പൊ നിങ്ങളുടെ പ്രശ്നം.?"
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.പ്രശ്നങ്ങൾ ഒരുപാട് ഉണ്ട്.അതൊന്നും നിന്നോട് പറയാൻ കഴിയില്ല.ഞങൾക് ഇനി ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോവാൻ കഴിയില്ല എന്ന് മാത്രം നീ മനസ്സിലാക്കിയാൽ മതി."