"Sera.."
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ഡാഡി വിളിച്ചു."ആഹ്.."
"നീ കരുതുന്ന പോലെ നിന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടോ നിന്നെ ഞങ്ങൾക് നോക്കാൻ കഴിയാഞിട്ടോ അല്ല..ഞങ്ങളുടെ ഈ divorce.നിൻ്റെ കണ്ണിലൂടെ കാണുമ്പോൾ ഇത് തെറ്റ് ആയിരിക്കും..പക്ഷേ ഞങ്ങൾക് ഇതാണ് ശെരി.പരസ്പരം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഞങൾ കല്ല്യാണം കഴിച്ചതും ഒരുപാട് കാലം ജീവിച്ചതും. അന്ന് ഉള്ള സാഹചര്യവും കാഴ്ചപ്പാടും അല്ല ഇന്ന് ഞങൾ 2 പേർക്കും ഉള്ളത്..ഞങൾ കരിയറിൽ ഒരുപാട് ഉയർന്നു..അങ്ങനെ പല പല മാറ്റങ്ങൾ..ശെരിയാണ് സാഹചര്യം മാറുന്നതിന് അനുസരിച്ച് മാറേണ്ടത് അല്ല ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ബന്ധം എന്നെല്ലാം ഞങ്ങൾക്ക് അറിയാം..പക്ഷേ എന്തൊക്കെയോ കൊണ്ട് ഞങ്ങൾക്ക് പറ്റുന്നില്ല.ഇനി ഒരിക്കലും ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടില്ല..എന്നെങ്കിലും ഒരു ദിവസം അതിൻ കഴിയുമെങ്കിൽ ഇനിയും ഞങ്ങൾ ഒരുമിച്ച് ജീവിക്കും..പക്ഷേ എന്ന് ഏങ്ങനെ എന്ന് ഒന്നും അറിയില്ല."
ഞാൻ ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു.
"പക്ഷേ എന്താണെങ്കിലും ഒരു കാര്യത്തിൽ ഞങൾ 2 പേരും ഒരു പോലെ വ്യാകുലതരാണ്.ഞങ്ങളുടെ മകൾ. "
ഞാൻ ഡാഡിയെ തന്നെ നോക്കി.
"ഡാഡി.. "
എന്തൊക്കെയോ പറയണം എന്ന് വിചാരിച്ച് ആണ് ഞാൻ ഡഡിയെ വിളിച്ചത്..പക്ഷേ കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.ഞാൻ ഫുഡ് മതിയാക്കി എഴുന്നേറ്റ് റൂമിലേക്ക് പോയി.എനിക്ക് ദേഷ്യം ആയത് കൊണ്ട് ആണ് ഞാൻ എഴുന്നേറ്റ് വന്നതെന്ന് ഡാഡി വിചാരിക്കോ?
ഡാഡി പറഞ്ഞത് ശെരിയാ ഞാൻ എൻ്റെ ഭാഗത്ത് മാത്രം നിന്ന് ചിന്തിക്കുന്നത് കൊണ്ടാ അവർ ചെയ്തത് തെറ്റ് ആയിട്ട് തോന്നുന്നത്.അവരുടെ ഭാഗത്ത് നിന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല.അവരുടെ situation എനിക്ക് വന്നാൽ! ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കില്ലെ ചെയ്യുക!!പക്ഷേ ആരുടെ കൂടെ നിൽക്കണം എന്ന് ചോദിക്കുമ്പോൾ ഞാൻ എന്ത് പറയും.ആരെയെങ്കിലും ഒരാളെ മാത്രം പറയാൻ എനിക്ക് കഴിയില്ല.പിന്നെ courtൽ നിന്ന് പറഞ്ഞപോലെ മാറി മാറി താമസിക്കേണ്ടി വരും.അത് എൻ്റെ studiesഉം carrierഉം എല്ലാം മുന്നോട്ട് കൊണ്ട് പോവാൻ ബുദ്ധിമുട്ട് ആവും.അവരെ വിഷമിപ്പിക്കാനും പറ്റില്ല.എന്താ ചെയ്യണ്ടേ എന്ന് എനിക്ക് മനസ്സിലാവുന്നില്ല.ആകെ പ്രാന്ത് പിടിക്കുന്നു.