സൂര്യൻ്റെ വെളിച്ചം കണ്ണ് തുറക്ക് seraa ന്ന് പറഞ്ഞപ്പോ ഞാൻ ഒരു നീരസത്തോടെ കണ്ണ് തുറന്നു.നോക്കിയപ്പോ ദേ mummy ജനലിൻ്റെ കർട്ടൻ തുറന്ന് ഒരു ചൂലും പിടിച്ച് നിക്കുന്നു.
'ചൂൽ ' നല്ല ബെസ്റ്റ് കണി.
"Mummy.."
ഞാൻ നീട്ടി വിളിച്ചു.
"എന്താടി "
"Mummyയോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ഞാൻ ഉറക്കം ഉണരുന്നതിന് മുമ്പേ കർട്ടൻ തുറക്കരുതെന്ന്.പോരാത്തതിന് കയ്യിൽ ഒരു ചൂലും"
"കർട്ടൻ തുറക്കാതെ എൻ്റെ പൊന്നുമോൾ എന്നാ എഴുന്നേറ്റിട്ട് ഉള്ളത്.നീ വേകം എഴുന്നേറ്റെ.."
"ഒരു 10 മിനിറ്റ്"
"ഒരു 10 മിനിട്ടും ഇല്ല,ഇപ്പൊ തന്നെ സമയം 9:30 കഴിഞ്ഞു.എല്ലാരും നിന്നെ ചോദിക്കുന്നുണ്ട് എഴുന്നേറ്റില്ലേന്ന്"
"അതാണ് എന്നെ എഴുന്നേൽപിക്കാൻ ഇത്ര ആവേശം. അവര് ചോദിച്ച സ്ഥിതിക്ക് ഞാൻ കുറച്ചൂടെ കിടന്നിട്ടെ എഴുന്നേൽക്കു."
"Sera നീ വെറുതെ വാശി പിടിക്കാതെ എഴുന്നേൽക്ക്.വെറുതെ എന്തിനാ അവരെക്കൊണ്ട് ഒക്കെ പറയിപ്പിക്കുന്നത്."
"അല്ലെങ്കിലും mummy എപ്പഴും.."
"Sera എനിക്ക് നിന്നോട് രാവിലെ തന്നെ തർക്കിക്കാൻ വയ്യ.നിൻ്റെ ഇഷ്ടം പോലെ ചെയ്യ്."
ഞാൻ പറയാൻ വന്നത് മുഴുവൻ ആക്കാൻ സമ്മതിക്കാതെ mummy ഇറങ്ങി പോയി.എഴുന്നേൽക്കാം എന്ന് പറഞ്ഞാ മതിയായിരുന്നു..വെറുതെ വാശി പിടിച്ച് മമ്മിയുടെ മൂഡ് കളഞ്ഞു.ഞാൻ മുഖം ഒക്കെ കഴുകി ഫ്രഷ് ആയി കാലും കുത്തിപ്പിടിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങിയതും സിമി aunty റച്ചുക്കുട്ടൻ്റെ ബാക്കിൽ യൂണിഫോം ഷർട്ടും കൊണ്ട് ഓടുന്ന ഓട്ടം ആണ് കണ്ടത്. ആള് ഒന്നാം ക്ലാസ്സിൽ എങ്ങാനും ആണ്..വികൃതിയുടെ ഉസ്താദും കൂടിയാ.
"റച്ചൂ...നീ കളിക്കാതെ ഈ ഷർട്ട് ഒന്ന് ഇട്ടെ..സ്കൂൾ വാൻ ഇപ്പൊ വരും.."
"Mummy എന്നെ ഓടിച്ച് പിടി..എന്നാ ഞാൻ ഷർട്ട് ഇടാം "
"റച്ചു..നീ രാവിലെ തന്നെ എൻ്റെ കയ്യിൽന്നു വാങ്ങിക്കും"ഇവരുടെ അടിപിടിയിലേക്ക് ആണ് ഞാൻ ചെന്ന് പെട്ടത്.മെല്ലെ അവരുടെ കണ്ണിൽ പെടാതെ കിച്ചെനിലേക്ക് പോവാൻ നടന്നതും റച്ചുക്കുട്ടൻ ഓടി വന്ന് എന്നെ പിടിച്ചു.
"Seraa അവനെ പിടിച്ചോ..വിടണ്ട"
സിമി aunty അവിടുന്ന് വിളിച്ചു പറഞ്ഞു.
അത് കേട്ട് ഞാൻ അവനെ പിടിക്കാൻ നോക്കിയപ്പോയേക്കും ദേ അവൻ പിന്നേം ഓടി.
"അയ്യോ നിൻ്റെ കാലിന് വയ്യാല്ലെ..നീ എന്നാ കാലും വെച്ച് ഇവിടുന്ന് മാറി നിന്നോ...അവാനാണ് ആള്.ഓടുന്ന ഓട്ടത്തിൽ നിനക്ക് വയ്യാത്തത് ഒന്നും അവനു ബോധം കാണില്ല."
Aunty പറഞ്ഞത് കേട്ട് ഞാൻ ചിരിച്ച് കൊണ്ട് മെല്ലെ കിച്ചേനിലേക്ക് നടന്നു.