Divorce അല്ലാതെ മമ്മിക്ക് വേറെ ഒരു solution ഇല്ലാ...എന്നോ എടുക്കേണ്ട തീരുമാനം ആയിരുന്നു ഇപ്പൊ വൈകിപ്പോയി....എന്നിങ്ങനെ എന്തെല്ലാമോ mummy പറയാൻ തുടങ്ങി.അതൊക്കെ കേട്ട് എനിക്ക് അവിടെ ഇരിക്കാനെ പറ്റാതെ ആയി.ഞാൻ എൻ്റെ വിരലിൽ ഉള്ള ചോറു മണികൾ മെല്ലെ പ്ലേറ്റിലേക്ക് ആക്കി എഴുന്നേൽക്കാൻ നിക്കുകയായിരുന്നു.
"ഹേയ്"
Joan പയ്യെ എൻ്റെ അടുത്തോട്ട് തല വെച്ചുകൊണ്ട് വിളിച്ചു.
ഞാൻ അവനെ നോക്കി.
"നല്ല മോര് കറിയും ചിക്കെൻ വരട്ടിയതും അച്ചാറും ചോറും ആണ്.ഇപ്പൊ വേണ്ടാന്നു വെച്ചാ കുറച്ച് കഴിഞ്ഞ് നല്ലപോലെ വിശക്കും. ആ സമയത്ത് ഇത് ആലോചിച്ച് വിഷമിക്കും..പക്ഷേ അപ്പോ ആലോചിക്കാൻ മാത്രേ പറ്റുള്ളൂ..സാധനം കഴിയും.so ഇപ്പൊ മുഴുവൻ തിന്നുന്നതാ ബെസ്റ്റ്.അവരുടെ കാര്യം അവര് തീരുമാനം ആക്കിക്കൊള്ളും.നീ കഴിക്കാതെ ഇരുന്നിട്ട് ഒന്നും അവരുടെ തീരുമാനം മാറാൻ പോകുന്നില്ല.. ഇപ്പൊ നീ ഇത് കഴിക്ക്,ബാക്കി എന്നിട്ട് നോക്കാം."
അപ്പോ എന്തോ എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.ഞാൻ അവനെ നോക്കി.അവൻ കഴിച്ചൊണ്ട് ഇരിക്കുന്നു.
പറഞ്ഞ പോലെ ഞാൻ കഴിക്കാതെ ഇരുന്നിട്ട് എന്താ.ഞാൻ ഇരുന്ന് മുഴുവൻ കഴിച്ചു.മമ്മിയും അങ്കിളുമാരും എന്തൊക്കെയോ പറയുന്നുണ്ട്..ഞാൻ ശ്രദ്ധിക്കാൻ പോയില്ല.______________
രണ്ട് ദിവസം കഴിഞ്ഞ് കാലിലെ കെട്ട് അഴിച്ചു.വേദന മുഴുവൻ പോയി.ഒരു കളർ change മാത്രം ഉണ്ടായിരുന്നുള്ളൂ.അതും മാറുവായിരിക്കും.
എല്ലാവരും ഓരോരുത്തരുടെ തിരക്കിൽ ആണ്.എനിക്ക് പപ്പയുടെ അടുത്ത് പോവണം എന്നുണ്ട്.പക്ഷേ ഇവിടെ ഇത്ര ദിവസം എല്ലാവരുടെയും കൂടെ നിന്നിട്ട് അവിടെ പോയ ഞാൻ ഒറ്റക്ക് ആയപോലെ തോന്നും.
പോയില്ലെങ്കിൽ അത് പപ്പക്ക് നല്ല വിഷമവും ആവും.അത് ആലോചിച്ച് എനിക്ക് ഒരു സമാധാനവും ഇല്ല.എന്തായാലും നാളെ പോവാം..ക്ലാസും തുടങ്ങും മറ്റന്നാൾ.അത് കൊണ്ട് ഇവിടെ നിന്നാൽ ശെരി ആവില്ലല്ലോ.കുറച്ച് കാറ്റ് ഒക്കെ കൊണ്ട് ഇരിക്കാം എന്ന് കരുതി ഞാൻ ബാൽക്കണിയിലോട്ട് കയറി പോയി.joan ഉണ്ട് i padൽ ആരെയോ വീഡിയോ കോൾ ചെയ്ത് വല്ലാത്ത കളിയും ചിരിയും.ഞാൻ കുറച്ച് നേരം നോക്കി നിന്നു.girlfriend ആണെന്ന് മനസ്സിലായി.പെട്ടെന്ന് ഞാൻ വന്നത് അവൻ കണ്ടു,ഒന്ന് ഞെട്ടി.ഒരു ചമ്മിയ ചിരി ചിരിച്ചു.
"Jenny i'll call you later"
അതും പറഞ്ഞ് അവൻ കോൾ cut ചെയ്തു.
"Oohh sorry sorry.later ആക്കണ്ട ഇപ്പൊ തന്നെ വിളിച്ചോ..ഞാൻ താഴേക്ക് പോവാ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു പോവാൻ വേണ്ടി തിരിഞ്ഞു.
"ഹേയ് serah.. ഇവിടിരുന്നോ ഞാൻ പിന്നെ വിളിച്ചോളാം."
"Hmm..jenny അല്ലേ..അപ്പോ full name..?
"Jenniya andrews"
ഞാൻ പിടിച്ചതിൻ്റെ ചമ്മലും ഒരു നാണവും ഒക്കെ ആയിട്ട് അവൻ പറഞ്ഞു.
"നിനക്ക് ഇത്ര നാണം ഒക്കെ ഉണ്ടോ"
അവൻ പിന്നേം ഇളിച്ചു.
"കാനഡക്കാരി ആണോടാ"
"അയ്യോ അല്ലാ..മലയാളി തന്നെയാ..ഇവിടുന്നൊരു 30-45 mnts മതി അവളുടെ വീട്ടിലോട്ടു."
"Hmm പറ കേക്കട്ടെ.. എപ്പോ എങ്ങനെ എവിടെ വെച്ച്..എല്ലാം പോരട്ടെ"
ദേ അവൻ്റെ മുഖത്ത് പിന്നേം നാണം.
അത് കണ്ട് എനിക്ക് ചിരി വന്നു.
"അത്..."
"അത്.."
"ഞാൻ third year എത്തിയപ്പോയാണ് അവള് കോളേജിൽ ജോയിൻ ചെയ്യുന്നത്. അന്ന് ഞാൻ ചെറുതായി ഒന്ന് റാഗ് ഒക്കെ ചെയ്തിരുന്നു..പക്ഷേ അവളെ ഞാൻ അത്ര ശ്രദ്ധിച്ചിട്ട് ഉണ്ടായിരുന്നില്ല.എല്ലാവരെയും റാഗ് ചെയ്യുന്ന കൂട്ടത്തിൽ അവളും.. അത്രേ ഉണ്ടായിരുന്നുള്ളൂ"
"ആ എന്നിട്ട്"
"എന്നിട്ട്...പിന്നെ ഞാൻ അവളെ ഇടക്ക് ഒക്കെ കാണാറുണ്ടായിരുന്നു..അത് കഴിഞ്ഞ് പിന്നെ daily കാണും.അവള് എവിടെ നിന്നാലും എൻ്റെ കണ്ണ് അവിടെ എത്തും,അത് എങ്ങനെന്നു മാത്രം no idea. പിന്നെ കണ്ട് കണ്ട് അവൾക് ഒരു സ്പെഷ്യാലിറ്റിയും ബാകിയുള്ളവരേക്കാൾ cutnessഉം എന്തോ ഒരു ഫീലും ഒക്കെ തോന്നി തുടങ്ങി."
"Hmm hmm"
എൻ്റെ മൂളൽ കേട്ട് അവൻ പിന്നേം ഇളിച് തന്നു.
"അങ്ങനെ ഒരു ക്രിസ്തുമസ് celebration ൻ്റെ അന്ന് ബോയ്സ് ഒക്കെ white ഡ്രെസ്സും ഗേൾസ് ഒക്കെ റെഡ് ഡ്രെസ്സും code ആയിരുന്നു.ഞാൻ അവള് എവിടെന്നു നോക്കിക്കൊണ്ട് ഇരിക്കുമ്പോ അവളുണ്ട് ഒരു റെഡ് gown ഒക്കെ ഇട്ട് അങ്ങനെ വരുന്നു.സത്യം പറഞ്ഞാ അത് കണ്ട് എൻ്റെ കിളി പോയി.ഇനി എന്ത് വന്നാലും വേണ്ടില്ല അടുത്ത സ്റ്റെപ്പ് propose ചെയ്യൽ ആണെന്ന് ഞാൻ ഉറപ്പിച്ചു. അവളെ തന്നെ നോക്കിക്കൊണ്ട്
നടന്നു,ഒരു situation ഒത്തു കിട്ടിയാൽ ചെന്ന് പറയാൻ വേണ്ടി.കുറച്ച് കഴിഞ്ഞപ്പോ അവള് ഒരു കോൾ വന്നിട്ട് അതും എടുത്ത് പുറത്തേക് പോയി.. ആ സമയത്ത് കൂടെ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ മെല്ലെ പുറകെ പോയി.അവള് കോൾ ചെയ്തു കഴിയുന്ന വരെ ഞാൻ കുറച്ച് അവിടെ മാറി നിന്നു.കോൾ കഴിഞ്ഞതും ഞാൻ അടുത്തേക്ക് ചെന്ന് name ഒക്കെ ചോദിച്ചു..പിന്നെ ഉരുണ്ട് കളിക്കാതെ കാര്യം straight ആയിട്ട് അങ്ങ് തുറന്ന് പറഞ്ഞു."
"എന്നിട്ട് അവള് എന്ത് പറഞ്ഞു"
"അവള് ഒന്നും പറഞ്ഞില്ല..പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ലാതെ അവള് അകത്തേക്ക് കയറി പോയി."
"ഓഹോ"
"എന്നിട്ട് പിന്നെ പ്രോഗ്രാം ഒക്കെ കഴിയും വരെ ഞാൻ അവളെ തന്നെ നോക്കിക്കൊണ്ട് നിന്നു.ഒന്ന് രണ്ട് തവണ അവളും എന്നെ നോക്കി.പക്ഷേ അന്ന് ഒന്നും പറഞ്ഞില്ല.
അങ്ങനെ പിറ്റേന്ന് വീണ്ടും കണ്ടു..no responds..ഞാൻ നോക്കി നിൽക്കുക അല്ലാതെ ഒന്നും ചോദിച്ചില്ല.രണ്ട് ദിവസം പിന്നേം കഴിഞു.അവള് എന്നിട്ടും ഒന്നും പറഞ്ഞില്ല..ഞാൻ അങ്ങനെ ഇതും ആലോചിച്ച് tension അടിച്ച് ഒരു കോഫി കുടിക്കാം എന്ന് കരുതി അവിടെ ഉള്ള ഒരു കഫേയിൽ കയറിയപ്പോൾ ഉണ്ട് അവള് അവിടെ ഇരുന്ന് കോഫി കുടിക്കുന്നു.അവള് ഒറ്റക്ക് ആയത് കൊണ്ട് ഞാൻ ചെന്ന് അവളുടെ opposite ഉള്ള ചെയറിൽ ഇരുന്നു.
ഞാൻ സീരിയസ് ആയിട്ട് പറഞ്ഞത് ആണെന്നും yes ആണെങ്കിലും no ആണെങ്കിലും ഇപ്പൊ കേൾക്കണം എന്ന് പറഞ്ഞു."
"എന്നിട്ട്"
"എന്നിട്ടും അവള് ഒന്നും പറഞ്ഞില്ല."
"ഇനി പേടിച്ചിട്ട് ആണോ അവള് ഒന്നും പറയാതെ."
"പേടി ഉള്ളത് ആയൊന്നും എനിക്ക് തോന്നിയില്ല.അവള് നല്ല cool ആയിരുന്നു.പക്ഷേ ഒന്നും മിണ്ടില്ല.എന്നിട്ട് എനിക്ക് നല്ല ദേഷ്യം വന്ന് ഞാൻ എഴുന്നേറ്റ് പോയി.പിന്നെ റൂമിൽ എത്തിയപ്പഴാണ് എഴുന്നേറ്റ് വരണ്ടായിരുന്ന് അവള് എന്തേലും വിചാരിച്ച് കാണും എന്നൊക്കെ തോന്നിയത്.പിറ്റേന്ന് പിന്നെ new yearന് ഉള്ള ഒരുക്കങ്ങൾ ഒക്കെ തുടങ്ങി..അതിൻ്റെ തിരക്കിൽ ആയി.ഒരു sorry പറയാൻ അവളെ ഞാൻ കുറേ നോക്കി..but കണ്ടില്ല.പിന്നെ ഞാൻ എന്തോ സാധനങ്ങൾ ഒക്കെ എടുത്ത് വരുമ്പോ അവള് എൻ്റെ മുന്നിൽ വന്നു നിന്നു.സംസാരിക്കണം ഒന്ന് വരോന്ന് ചോദിച്ചു.ഞാൻ പെട്ടെന്ന് തന്നെ ചെന്നു.
"എന്നിട്ട് അവള് ഇഷ്ട്ടാന്ന് പറഞ്ഞോ..?"
"Hhmm പറഞ്ഞു"
അവൻ ചിരിച്ചോണ്ട് പറഞ്ഞു.
"എടാ കള്ളാ.. അല്ലാ അവള് എന്നിട്ട് എന്തേ ആദ്യം ഒന്നും മിണ്ടാതിരുന്നത്"
"അത് അവള് പറയണോ വേണ്ടേന്ന് അറിയാൻ എന്നെ observe ചെയ്യായിരുന്നു പോലും"
"ഓഹോ അങ്ങനെ"
"Yayya..അതിന് ശേഷം ആണ് ഞങൾ ഒരു നാട്ടുകാർ ആണെന്ന് ഒക്കെ മനസ്സിലായത്.so കല്ല്യാണത്തിന് ഒന്നും ആർക്കും വലിയ എതിർപ്പ് ഉണ്ടാവും എന്ന് തോന്നുന്നില്ല"
"അപ്പോ കല്ല്യാണം വരെ ആയി കാര്യങ്ങള്"
"അത് പിന്നെ നമ്മൾ എല്ലാം പ്ലാൻ ചെയ്യണല്ലോ"
"അത് വേണം"
"ഞാൻ ഇത് അങ്ങനെ ആരോടും പറഞ്ഞിട്ടില്ല.അവിടെ തന്നെ എൻ്റെ close ആയിട്ട് ഉള്ള രണ്ട് ഫ്രണ്ട്സിനും അവളുടെ ഒരു ഫ്രണ്ടിനും മാത്രേ അറിയുള്ളു.""ഞാൻ എന്തായാലും ആരോടും പറയാൻ പോവുന്നില്ല.ഒരു കണക്കിന് പറയാതെ ആണ് നല്ലത്."
പെട്ടെന്ന് സൂസൻ aunty കയറി വന്നപ്പോ ഞങൾ സംസാരം നിർത്തി."എന്തേ രണ്ടും സംസാരം നിർത്തിയത്."
"അത് ഒന്നുല്ല mummy.. അവള് അവിടുത്തെ കുറച്ച് കോഴ്സ്കളും ജോബിൻ്റെ കാര്യങ്ങളും ഒക്കെ ചോദിക്കുകയായിരുന്നു."
"അതെ aunty"
"നിനക്കും അങ്ങോട്ട് പോവാൻ വല്ല പ്ലാനും ഉണ്ടോ"
"ഇതുവരെ ഇല്ല.. കാര്യങ്ങൾ ഒക്കെ ചോദിച്ചു വെക്കാല്ലോ..എങ്ങാനും പോവാൻ തോന്നിയാൽ"
"ആ അത് നല്ലതാ..അല്ലെങ്കിലും ജോലി ചെയ്യാൻ ഇവിടുത്തെക്കാൾ അവിടെയാ നല്ലത്.നിങൾ കുറച്ചൂടെ ജീവിക്കാനും പഠിക്കും.. ആ ഞാൻ വന്നത്..jo വൈകീട്ട് എങ്ങോട്ടും ഇറങ്ങി പോയേക്കരുത്.shilly auntyയും അങ്കിളും പിള്ളേരും ഒക്കെ വരുന്നുണ്ട്..നിന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞാ നീ കേൾകില്ലല്ലോ..അത് കൊണ്ട് അവര് വരാന്നു പറഞ്ഞു."
"Mummy വൈകീട്ട് എനിക്ക്..."
"ഒന്നും പറയണ്ട..ഇന്നിനി എങ്ങോട്ടും പോയേക്കരുത്..പോയാ പിന്നെ തിരിച്ച് നിന്നെ ഈ വീട്ടിൽ ഞാൻ കയറ്റില്ല"
അതും പറഞ്ഞ് aunty താഴേക്ക് പോയി."ഈ മമ്മിയുടെ ഒരു കാര്യം..serah.. നമ്മൾ പറഞ്ഞത് ഒന്നും Mummy കേട്ടിട്ട് ഉണ്ടാവില്ലല്ലോ ല്ലേ "
"ഇല്ലാന്ന് തോന്നുന്നു"
"കെട്ടിരുന്നെങ്കിൽ ഇപ്പൊ ഒരു തീരുമാനം ആയേനെ"
ഞങ്ങൾ കുറച്ച് നേരം കൂടെ ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നു.പിന്നെ അവനെ jenny വീണ്ടും വിളിച്ചു.അപ്പോ ഞാൻ താഴേക്ക് ഇറങ്ങി വന്നു.________________
താഴേക്ക് ഇറങ്ങി വന്നപ്പോഴുണ്ട് mummy സോഫയിൽ ഇരിക്കുന്നു.
"Mummy ഞാൻ നാളെ വീട്ടിലോട്ടു പോവും "
"നാളെയോ..serah നിനക്ക്.."
"Mummy മറ്റന്നാൾ ക്ലാസ്സ് തുടങ്ങും.അത് കൊണ്ട് നാളെ പോവണം"
ഞാൻ അതും പറഞ്ഞ് വേഗം റൂമിലോട്ട് പോയി
ഇവിടെ തന്നെ നിന്നൂടെ എന്നാണ് mummy ചോദിക്കാൻ വന്നത്.അത് എന്തായാലും നടക്കില്ല.അത് കൊണ്ട് മമ്മിയെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞത്.എന്തോ കണ്ണ് നിറഞ്ഞ് വരുന്നുണ്ട്...പിന്നെ കൺട്രോൾ ചെയ്തു.....To be continued..♥️
Vote and comment
Thanks for your love.